⚒️Àñ Angel And Her Devil Brothers⚒️ 1 [?DEVIL NEW BORN] 1052

സേവിയറിന്റെ മുന്നിൽ നിന്ന് അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു

 

അവന്റെ നോട്ടം താങ്ങാനാവാതെ സേവിയർ തല താഴ്ത്തി.

 

“നീ ഇല്ലാതാക്കാൻ നോക്കിയത് ആരെയാണെന്ന് അറിയാമോ, ശിവ ദക്ഷിണ വിശ്വനാഥിനെ, എന്റെ പെങ്ങളെ ? അവളുടെ കണ്ണ് ഒന്ന് നിറയുന്നതുപോലും എനിക്ക് സഹിക്കില്ല ആ അവളെയാണ് നീ കൊല്ലാൻ നോക്കിയത് ആ നിന്നോട് ഞാൻ എങ്ങനെ ക്ഷമിക്കും ?

 

“സർ പ്ലീസ് ഇനി ഞാൻ ഒന്നിനും വരില്ല എന്നെ ജീവിക്കാൻ അനുവദിക്കണം എന്റെ കുടുംബം അവർക്ക് വേറെ ആരും ഇല്ല.

 

“ഹ ഹ നിന്റെ കുടുംബം അവരെയും ഞാൻ നിന്റെ കൂടെ അങ്ങ് പറഞ്ഞയച്ചാലോ

 

വന്യമായ ഭാവത്തോടെ ഉള്ള അവന്റെ ചോദ്യം കേട്ടതും സേവിയർ ഭയത്തോടെ അവനെ നോക്കി

 

“വേണ്ട അവരെ ഒന്നും ചെയ്യരുത് മാപ്പാക്കണം

 

“Ok നിനക്ക് ഞാൻ 2 ഓപ്ഷൻ തരാം,ഒന്ന് നിന്നെ എന്റെ കൈകൊണ്ട് ഞാൻ കൊല്ലും ഒപ്പം നിന്റെ കുടുംബത്തെയും, രണ്ട് ഇതാ ഈ കത്തികൊണ്ട് കഴുത്തറുത്ത് നീ സ്വയം ചാവ്, നിന്റെ കുടുംബത്തിന് ഒന്നും സംഭവിക്കാതെ ഞാൻ സംരക്ഷിക്കും ഏത് വേണം എന്ന് നിനക്ക് തീരുമാനിക്കാം.

 

അവന്റെ കയ്യിലുള്ള കത്തി സേവിയറിന്റെ മടിയിലേക്ക് ഇട്ടുകൊണ്ട് അവൻ പറഞ്ഞു.

 

എന്ത് ചെയ്യണം എന്ന് അറിയാതെ സേവിയർ ഒരു നിമിഷം നിന്നു, തന്റെ മുന്നിൽ നിൽക്കുന്ന ചെകുത്താൻ എന്തും ചെയ്യാൻ മടിക്കാത്ത ഒരു ക്രൂരൻ ആണെന്ന് അയാൾക്ക് അറിയാമായിരുന്നു, ശിവയെ കൊല്ലാൻ കോട്ടഷൻ എടുത്ത നിമിഷത്തെ അയാൾ മനസ്സാൽ ശപിച്ചു.എന്തോ തീരുമാനിച്ചു ഉറപ്പിച്ച അയാൾ തന്റെ മടിയിലുള്ള കത്തി കയ്യിൽ എടുത്തു കഴുത്തിലേക്ക് ചേർത്ത് പിടിച്ചു, കണ്ണുകൾ അടച്ചു കൈകൾ വിറക്കുന്നുണ്ടായിരുന്നു, കത്തി കഴുത്തിലേക്ക് ഒന്നുകൂടി അമർത്തി പിടിച്ചു അയാൾ പതിയെ വരയാൻ തുടങ്ങി, മുഴുവനായി വരഞ്ഞതും കഴുത്തിൽ നിന്ന് പതിയെ രക്തം വരാൻ തുടങ്ങി….

 

 

പിടഞ്ഞു കൊണ്ട് സേവിയർ നിലത്തേക്ക് വീണു, കഴുത്തിൽ നിന്നും ധാര ധാരയായി രക്തം ഒഴുകി.ഇതെല്ലാം ഒരു പുഞ്ചിരിയോടെ അവൻ നോക്കി നിന്നു.

 

അവൻ പതിയെ സേവിയറിനു അടുത്തായി ഇരുന്ന് കത്തി കയ്യിലേക്ക് എടുത്തു.

60 Comments

  1. ×‿×രാവണൻ✭

    Añ Angel And Her Devil Brothers
    The unique man
    എന്റെ ചേച്ചിപെണ്ണ്
    മിന്നുകെട്ട്
    ഉണ്ടകണ്ണി
    സ്വാതന്ത്ര്യം
    അഭിരാമി….
    തുടങ്ങിയ കഥകളുടെ ബാക്കി ഉടക്കുമോ

  2. എന്റെ മോനെ ഇപ്പോളാ വായിച്ചത്
    കിടു
    ഇതിന്റെ ബാക്കി ഭാഗം……. Waiting….. ❤❤❤❤❤❤❤❤❤❤❤

  3. Ente mone kidu ❤️?

  4. തൃലോക്

    പൊന്നു മോനെ ???

    ഇപ്പോഴാ വായിച്ചത്…❤️❤️

    കിടു ✌️

  5. Very Interesting story keep going waiting for next part ?❣️❣️❤

  6. നീലത്താമര

    ??
    സ്നേഹം സ്നേഹമായി തന്നെ തോന്നണമെങ്കിൽ അതിന് ഒരു ലിമിറ്റ് വേണം..
    Waiting for next part❣️
    Always ???

Comments are closed.