ചിന്നു കുട്ടി Author : കുറുമ്പൻ കഥകൾ വായ്ക്കാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാനുഞാൻ ഓട്ടുമിക്ക കഥകളെല്ലാം വയ്ച്ചിട്ടും ഒണ്ട്. കുറെ കാലമായി ഒരെണ്ണം എഴുതിയാലോന്ന് ഒരു ആഗ്രഹം. എഴുതാൻ ഒന്നും അറിയില്ല എന്നാലും ഒന്ന് ശ്രെമിക്കുന്നു. ഞാൻ വായിച്ച കുറെ നല്ല കഥകളിൽ നിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് എഴുതുന്നത്. എന്തായാലും എഴുതി തുടങ്ങട്ടെ ഇഷ്ടമായാൽ കമന്റിലൂടെ അറിയിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായം നോക്കി വേണം ഇനിയും തുടർന്ന് എഴുതുവാൻ. ***************** എന്തൊക്കെയോ സ്വപ്നം കണ്ടുകിടക്കുന്നതിനിടക്കാണ് അലാറം അടിക്കുന്നത് […]
Tag: കഥ
ഇന്ന് പെയ്ത ചെളിയിൽ …. [പാക്കു പാക്കരൻ] 61
ഇന്ന് പെയ്ത ചെളിയിൽ …. Author : പാക്കു പാക്കരൻ “മൂന്നാള് പോയാ മൂഞ്ചി പോകും എന്നാണ് പഴമൊഴിയെങ്കിലും പൊതുവേ നമ്മുടെ ഓർമകളിലെ നല്ല സൗഹൃദങ്ങളൊക്കെ മൂന്നാള് ചേർന്നതായിരിക്കും..””””” തത്ത്വശാസ്ത്രി വിൻസെന്റ് പതിവ് ബ്രാന്റിൽ വെള്ളം ചേർക്കാതെ അടിച്ചിട്ട് ചാളത്തലക്കഷണം മുളകിട്ടത് തോണ്ടി നാക്കിൽ വെച്ചു. “പിന്നെ… നീന്റെ ഓരോ പേട്ട് ചാളത്തല തത്വ സാസ്ത്രം …നടുത്തെ കഷ്ണം തിന്നെടാ ചെങ്ങായി വേണെങ്കി…..”” എന്നാണ് പറഞ്ഞതെങ്കിലും അവൻ പറഞ്ഞത് ശരിയാണെന്ന് ജാഫറിന് തോന്നി.. അതുകൊണ്ടാണല്ലോ പണ്ട് […]
പ്രണയ നൊമ്പരം [മനൂസ്] 3008
അതേ മ്മള് പുതിയൊരു കഥയുമായി എത്തിട്ടോ പുള്ളകളെ..ഒരു കുഞ്ഞു കഥ.. പ്രണയ നൊമ്പരം Pranaya Nombaram | Author : Manus ലേബർ റൂമിന് മുന്നിലെ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് നേരമൊരുപാടായി.. ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നുന്നു.. ഉള്ളിലെ ദുഃഖത്തിന്റെ കനലുകൾ മനസ്സിനെ പൊള്ളിച്ചു കൊണ്ടേയിരിക്കുന്നു.. തന്റെ ഭാര്യയെയും കുഞ്ഞിനെയും ഒരു നോക്ക് കാണാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്ന കുറച് ഭർത്താക്കന്മാർ എനിക്ക് ചുറ്റുമുണ്ട്,, അവരിൽ ഒരാൾ തന്നെയാണ് ഞാനും…. പക്ഷെ മനസ്സിനെ […]
വേർപിരിയൽ [ജ്വാല] 1432
വേർപിരിയൽ Verpiriyal | Author : Jwala പ്രിയ സുഹൃത്തുക്കളെ, ഒരു പരീക്ഷണം എന്ന നിലയിൽ എഴുതിയതാണ്. ഒരു കഥയ്ക്കുളിൽ രണ്ടു കഥ അവസാനം എല്ലാം ഒന്നാകുന്ന രീതിയിൽ അവതരിപ്പിക്കാൻ ഒരു കൊച്ചു ശ്രമം എത്രത്തോളം നിങ്ങളുമായി സംവദിക്കാൻ കഴിയുമെന്ന് എനിക്കറിയില്ല. എങ്കിലും ഞാൻ എഴുതുകയാണ്. ഇതിന്റെ തെറ്റുകളും, കുറ്റങ്ങളും ചൂണ്ടിക്കാണിക്കുക. എപ്പോഴും നൽകുന്ന പ്രോത്സാഹനങ്ങൾ തുടർന്നും ഉണ്ടാകുമെന്ന പ്രതീക്ഷയോടെ… സ്നേഹപൂർവ്വം… ജ്വാല. ഇന്ത്യൻ ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ ജൂറി പാനലിൽ ശങ്കറും ഉണ്ടായിരുന്നു. ഇന്ത്യയിലെ തന്നെ […]
ഓരോന്നിനും പറയാനുള്ളത് [ജ്വാല] 1510
ഓരോന്നിനും പറയാനുള്ളത് Oronninum Parayanullathu | Author : Jwala ഒരു അവധിക്കാലം , പ്രവാസ ജീവിതത്തിനിടയിലെ ഒരു പരോള്‍ കാലം. ഇക്കുറി അവധിക്കാലത്തിന് ഒരു പ്രത്യേകത ഉണ്ടായിരുന്നു. ഏഴു ദിവസത്തെ “ക്വറന്റൈൻ ” കോവിഡ് മഹാമേരിക്കാലത്ത് നമുക്ക് കിട്ടിയ സമ്മാനം.അനിവാര്യമായ മാറ്റങ്ങള്‍ എല്ലാ ഭാഗത്തും… അമ്മയുടെ സ്നേഹത്തിനു മാത്രം ഇന്നും യാതൊരു വ്യത്യാസവും ഇല്ല. തിരക്കില്ലാതെ അമ്മയുടെയും ,അച്ഛന്‍റെയും നല്ല മകനായി അടങ്ങി ഒതുങ്ങി ഒരു മാസം… ഞാന്‍ ഓടിച്ചാടി നടന്ന വഴികളിലൂടെ വീണ്ടും ഒരു […]
മടക്കയാത്ര [ജ്വാല] 1400
മടക്കയാത്ര Madakkayaathra | Author : Jwala ആഗോള സാമ്പത്തിക മാന്ദ്യത്തിനു പുറമെ കോവിഡും കൂടി വന്നതോടെ പ്രവാസികളുടെ ചങ്കിൽ തീ കോരിയിട്ടു. ഇതുവരെ കണ്ടു ശീലിച്ചിട്ടില്ലാത്ത ലോക്ഡൗൺ ജീവിതം തന്നെ താളം തെറ്റാൻ തുടങ്ങി . ഇതിന്റെ ഇടയിൽ ഒരു മുന്നറിയിപ്പു പോലുംമില്ലാതെ കമ്പനി പൂട്ടാൻ പോകുന്നു എന്ന് വാർത്ത പരന്നിരിക്കുന്നു എന്നതാണ് ഇന്ന് ജോലിക്ക് വരുമ്പോൾ ഉള്ള ചർച്ചാ വിഷയം.രാവിലെ ഓഫീസിൽ വന്നപ്പോൾ മുതൽ മരണ വീട്ടിൽ എത്തിയ പോലെ, ആരും സംസാരിക്കുന്നില്ല,എല്ലാ […]
ജിന്ന് പറഞ്ഞ കഥ [ജ്വാല] 1382
ജിന്ന് പറഞ്ഞ കഥ Jinn Paranja Kadha | Author : Jwala ശുചിമുറിയിൽ ഷവർ പൂർണമായും തുറന്ന് അവൾ അതിന്റെ താഴെ നിന്നു , വെള്ളം തുമ്പിക്കൈയിൽ നിന്ന് ചീറ്റുന്നത് പോലെ താഴേക്ക് പതിച്ചു.അപർണയുടെ തലയിൽ വീണ വെള്ളത്തുള്ളികൾ ഒത്തുചേർന്ന് ഒരരുവി പോലെ ദേഹമാസകലം നനയിച്ചു . അപർണ കരയുകയായിരുന്നു, ഷവറിലെ വെള്ളത്തുള്ളികൾക്കൊപ്പം അവളുടെ കണ്ണീരും ആരും കാണാതെ ഒഴുകി കൊണ്ടിരുന്നു. ദേഹമാസകലം കൊടിയ വേദന, മുറിപ്പാടുകളിൽ വെള്ളം വീണപ്പോൾ അസഹ്യമായ നീറ്റൽ അവൾ […]
രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292
രാജമല്ലി ചോട്ടിൽ നിന്നും 2 Rajamalli Chottil Ninnum Part 2 | Author : Jwala Previous Part രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞു, നാളെ സ്കൂൾ തുറക്കുകയാണ് എന്തോ നഷ്ടപ്പെട്ടു പോയതിനെ തിരികെ കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. നേരം പുലർന്നു. പ്രഭാതകൃത്യങ്ങൾക്കു ശേഷം സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി കറുത്ത പാൻസും ഇളം നീല കളർ ഷർട്ടുമിട്ട് കണ്ണാടിക്കു മുൻപിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് മുടി ചീകി ഒതുക്കി സ്കൂൾ ബാഗ് എടുത്ത് […]
വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066
ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഒരു കഥ പോസ്റ്റുന്നത്… തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നേറാൻ സഹായിക്കുക.. സ്നേഹം.. വിസ്മയങ്ങളുടെ ലോകത്തേക്ക് Vismayangalude Lokathekku | Author : Manus 1970 കളിലെ ഇന്ഗ്ലണ്ടിലെ ബർമിങ്ങാം നഗരത്തിന് വടക്ക് ഭാഗത്തുള്ള ട്രെൻസ്റ്റോണ് ഗ്രാമത്തിലെ ഒരു ശൈത്യകാല സന്ധ്യ…. മുന്തിരിപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള വീഥിയിലൂടെ ഒരു കുതിര വണ്ടി പോകുകയാണ്.. മഞ്ഞു വീഴ്ച കുറവുള്ള സന്ധ്യ ആയതിനാൽ ആകാശത്തിന് പ്രത്യേക തെളിമയായിരുന്നു… “നീ ശരിക്കും തീരുമാനിച്ചുറപ്പിച്ചോ…” കുതിരവണ്ടിയിൽ പുറത്തേക്ക് മിഴികൾ […]
രാജമല്ലി ചോട്ടിൽ നിന്നും 1 [ജ്വാല] 1291
രാജമല്ലി ചോട്ടിൽ നിന്നും 1 Rajamalli Chottil Ninnum Part 1 | Author : Jwala വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ നല്ല മഴയായിരുന്നു, ശങ്കരേട്ടൻ വളരെ സൂക്ഷിച്ചാണ് കാർ മുന്നോട്ട് എടുത്തത്, റോഡിലെ കുണ്ടിലും കുഴിയിലും ചാടിക്കാതെ മുന്നോട്ട് പോകുകയാണ്, ശങ്കരേട്ടാ ആ പാട്ട് ഒന്ന് വെക്ക്” മഴ ചാറും ഇടവഴിയിൽ” റാസ ബീഗ ത്തിന്റെ ഗസൽ ചെറിയ ശബ്ദത്തിൽ കാറിനുള്ളിൽ മുഴങ്ങി മഴയും മഴയുടെ താളത്തിനൊത്ത് ഗാനവും കേൾക്കാൻ നല്ല രസമുണ്ടായിരുന്നു. […]
ഒരുമയിലെ സമ്മർദി! [PK] 516
ഒരുമയിലെ സമ്മർദി! Orumayile Samridhi | Author : PK ““മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നുപോലെ”” ഓണത്തിന് വീട്ടുകാരുടെയൊപ്പം നാട്ടിലെത്തിയ കനേഡിയൻ ഉണ്ണിക്കുട്ടൻ ടെലിവിഷനിലെ പാട്ട് കേട്ട് ഓരോരോ സംശയങ്ങളുമായി ചുറ്റി നടന്നു…………. ഓമനപ്പേരിൽ മാത്രം മലയാളിത്തനിമ സൂക്ഷിക്കാൻ ശ്രദ്ധിച്ച ഉണ്ണിക്കുട്ടന്റെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പേ കാനഡയിൽ സ്ഥിരവാസികളാണ്. ഓർമ വെച്ച നാൾ മുതൽ ടെലിവിഷനിലും വീട്ടിലുമൊക്കെ ആഘോഷം കാണാറുണ്ട്. കാനഡയിൽ രണ്ട്തവണ സിനിമാക്കാരുടെ ഓണപ്പരുപാടിക്ക് പങ്കെടുത്തെങ്കിലും നാട്ടിൽ ഒരു പ്രാവിശ്യം […]
വിദൂരതയിെലെ പൂക്കളം [PK] 387
വിദൂരതയിലെ പൂക്കളം Vidoorathayile Pookkalam | Author : PK ““നീയൊരു ഭാഗ്യവാൻ തന്നെയാടാ……””എല്ലാ വർഷവുംതിരുവോണത്തിന് മലയടിവാരത്തെ കാല്പനികത നിറഞ്ഞ ഗ്രാമത്തിലെ വീട്ടിലെത്തുമ്പോൾ കൂട്ടുകാരൻ സാദിക്ക് എപ്പോഴും പറയുന്നത് പോലെ ആവർത്തിച്ചു.. ““കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി… ……………………………………….. മതിമോഹന ശുഭനർത്തന…………..”” വയലുകൾക്കപ്പുറത്തെ നീലമലകളെ നോക്കി ചങ്ങമ്പുഴയുടെ കാവ്യനർത്തകി ചൊല്ലുന്ന സാദിക്ക് അവസാനവരികൾ എത്തുമ്പോഴേക്കും… പുഴയിറമ്പിലെ ഒതുക്ക് കല്ലിൽ നിന്ന് എടുത്തു ചാടി പളുങ്കുമണി പോലെ ചിതറിത്തുടങ്ങുന്ന തണുത്ത വെള്ളത്തിനെ കീറിമുറിച്ച് നീന്തിത്തുടങ്ങിയിരുന്നു എല്ലാവരും. വെള്ളത്തുള്ളികൾ അടിച്ച് […]
നിഷ്കളങ്കതയുടെ കൂക്കിവിളികൾ [Pk] 284
നിഷ്കളങ്കതയുടെ കൂക്കിവിളികൾ Nishkalankathayude Kookkuvilikal | Author : PK ഫെയ്സ്ബുക്കിലെ ഒരു ട്രോൾ പോസ്റ്റ് കണ്ടപ്പോഴാണ് എനിക്ക് അവനെ ഓർമ വന്നത്…… തൊണ്ണൂറുകളിലെ സഹപാഠി പൊടിക്കുട്ടൻ ……? പ്രൈമറി ക്ളാസിലെ ബഹളക്കാരിൽ മുൻപന്തിയിലുണ്ടെങ്കിലും പൊടിക്കുട്ടന് പഠിക്കാൻ നല്ല താത്പര്യമുണ്ടായിരുന്നു. കുട്ടിയും കോലും ഗോലി കളിയും കള്ളനും പോലീസുമെല്ലാം ഞങ്ങളുടെ ഇടവേളകൾ ആനന്ദകരമാക്കിയിരുന്നു. തെയ്യാമ ചേച്ചിയുടെ കഞ്ഞിപ്പുരയിൽ രണ്ടാമത്തെ തവണ പയറും കഞ്ഞിയും കുടിക്കാൻ, വരിയില്ലാതെ കൂടി നിന്ന് അടി കൂടുന്നവരിൽ ഞങ്ങളുടെ […]
കൊറോണക്കോമാളി [PK] 259
കൊറോണക്കോമാളി CoronaKomali | Author : PK “മദ്യവും മദിരാക്ഷിയും മയക്ക്മരുന്നും പുകവലിയുമൊക്കെ ജീവിതം തകർക്കുന്നു..” നടുംപുറത്തിലച്ചന്റെ നെടുങ്കൻ പ്രസംഗം തകർക്കുമ്പോൾ ഞാൻ തിരിഞ്ഞ് നോക്കി. വിനീഷേട്ടൻ പതിവ് പോലെ ഒരു സൗഹൃദ പുഞ്ചിരിയോടെ ഇരിക്കുന്നു. വിനീഷേട്ടൻ എപ്പോഴും അങ്ങനെയാണ്. ഒരു ചെറു പുഞ്ചിരിയെങ്കിലും എപ്പോഴും ചുണ്ടത്ത് ഉണ്ടാവും. എന്നോട് എപ്പോഴും വാത്സല്യമാണ്.. എന്നെക്കാൾ പത്ത് വയസ് മൂത്തതെങ്കിലും എനിക്ക് തിരിച്ചും വാത്സല്യമാണ്.! കാരണം വിനീഷേട്ടന്റെ മുഖത്ത് ഒരു കുഞ്ചാക്കോ ബോബത്ത്വമുള്ള ഓമന സൗന്ദര്യമായിരുന്നു……….! …………കാലങ്ങൾ […]
അമ്മ അറിയാൻ 2 ? [പി.കെ] 61
കഥയില്ലായ്മകളുടെ മുഷിപ്പൻ കോറോണച്ചിന്തയുടെ തുടർച്ചകളാണ്. ബുദ്ധിമുട്ടായാൽ വീണ്ടും ക്ഷമിക്കണം?. അമ്മ അറിയാൻ 2 Amma Ariyaan Part 2 | Author : P.K | Previous Part ഒരു മാവ് നട്ടാൽ ലക്ഷങ്ങളായി വളരുന്ന പ്രകൃതി സത്യം കൊച്ചു കുട്ടിക്ക് മനസിലാക്കിക്കൊടുക്കുന്ന കർഷകന്റെയൊപ്പം, പ്രതീകാത്മകമായി ആമിർ ഖാനും സിദ്ധാർത്ഥും കൂട്ടരും പ്രേക്ഷകരോട് കൈവീശിക്കാണിച്ചപ്പോൾ കൂടെ അവനും കയ്യടിച്ചു… അപൂർവ്വമായി അവന്റെ മുഖത്ത് കാണാറുള്ള തിളക്കത്തോടെ….. പതിവു പോലെ ‘പ്രതീകാത്മകം’ തിരിച്ചറിയാത്ത ഞാൻ, …..ങ്ങേ…അവരെന്താ ഉയർത്തെഴുനേറ്റ് […]
അമ്മ അറിയാൻ ? [പി.കെ] 65
ആർക്കും വലിയ താത്പര്യമൊന്നു തോന്നാനിടയില്ലാത്ത കോവിഡ് കാലത്തെ ഓരോരോ ….കഥയില്ലായ്മകളാണേ..!!!!!!! ബുദ്ധിമുട്ടിച്ചെങ്കിൽ ഈ പാപിയോട് ക്ഷമിക്കണം?. അമ്മ അറിയാൻ 1 Amma Ariyaan Part 1 | Author : P.K ഞാൻ മിനോൺ…! കൊറോണക്കാലത്തെ ‘ചരിത്ര പ്രസിദ്ധമാകാൻ’ ഇടയുള്ള ഈ ലോക് ഡൗണിൽ കുടുങ്ങിപ്പോയ അഭിനവ മലയാളി ചെറുപ്പക്കാരൻ തന്നെ ഈ ഞാനും. എല്ലാം… വിരൽത്തുമ്പിലുള്ള “ന്യൂ ജെൻ” സമൂഹത്തിന്റെ പ്രതിനിധി തന്നെയാണെങ്കിലും വളർന്നതിന്റെയും വളർത്തപ്പെട്ടതിന്റെയും കുറവോ, കൂടുതലോ, …. അറിയില്ല …; എനിക്ക് അനുഭവങ്ങളോടും […]