അമ്മ അറിയാൻ 🖤 [പി.കെ] 64

Views : 5228

തമ്മിലുള്ള ഒരു ചർച്ചയും അങ്ങനെ വായിച്ചതിൽ പെടും. …… ‘ഞങ്ങളന്ന് മഹാരാജാസിൽ കൂടെപ്പഠിച്ചവർ നാൽപത്പേർ ഒരുമിച്ചു” എന്ന് ചുള്ളിക്കാട് പറഞ്ഞപ്പോൾ , ‘ഞങ്ങള് നാല്പത് പേരും പിരിഞ്ഞു…’ എന്ന് തിരിച്ച് പറഞ്ഞ FM അവതാരക.., പുതിയ കുട്ടികളുടെ ആകാശം തുറന്നിട്ടു……സ്വീഡനിലെ ഒരു കോളേജിൽ പോയപ്പോൾ പ്രിൻസിപ്പലുമായി ചേർന്ന് നടക്കാനിറങ്ങിയപ്പോൾ ഒരു ക്ളാസിൽ മദാമ്മ പെൺകുട്ടി ചെറുക്കന്റെ മടിയിൽ കിടന്ന് ചൊടിയിലെ പ്രണയരസം നുകരുന്നതിനിടയിൽ ഇടയ്ക്ക് തല പൊക്കി നോക്കി, നടന്നു പോകുന്ന പ്രിൻസിപ്പലിനെ നോക്കി ‘ഹായ് സാർ….’ അഭിസംബോധന ചെയ്തതും…, അതിന് തിരിച്ച് ‘മറുപടി ഹായ്’ പറഞ്ഞ് കൈ വീശി ക്കാണിച്ച് നടന്നു പോകുന്ന പ്രിൻസിപ്പളിനെ നോക്കി വാപൊളിച്ച് അന്തംവിട്ട് കൊണ്ട്…,
‘എനിക്കിവിടെ പഠിക്കാൻ കഴിഞ്ഞില്ലല്ലോ’
എന്ന് പറഞ്ഞ…….. അദ്ദേഹം നമ്മുടെയെല്ലാം
ഇന്ത്യൻ മനസിന്റെ പ്രതിനിധിയാണ്.!!.
നമ്മുടെ കാപട്യം പകൽ വെട്ടത്തിൽ നെറ്റിചുളിക്കുന്ന ആ അനുഭവം….
ഈ സ്മാർട്ട്ഫോൺ യുഗത്തിലും അവരുടെയൊക്കെ മുന്നിൽ സാംസ്കാരികമായി നമ്മളെവിടെയെത്തി നിൽക്കുന്നു….എന്ന ചോദ്യചിഹ്നമാകുന്നു. ….???

പിന്നീടും അങ്ങനെ അച്ചന്റെ വായനാലോകത്തിലേയ്ക്ക് വല്ലപ്പോഴും പോയ് വരുമ്പോൾ എനിക്ക് കിട്ടിയ പല തിരിച്ചറിവുകളിലൊന്നായിരുന്നു…….,
ബഷീറിനെക്കുറിച്ച് കല്പറ്റ നാരായണൻ എഴുതിയ നിരൂപണം……,!

ലളിതമായ ഭാക്ഷയിൽ സങ്കീർണമായ കാര്യങ്ങളുള്ള കഥകൾ മറ്റാരെക്കാളും പാഠപുസ്തകങ്ങളിൽ കണ്ടറിഞ്ഞതു കൊണ്ടാവാം ബഷീർക്കഥകളോട് വല്ലാത്ത അടുപ്പമുണ്ടായിരുന്നെങ്കിലും അതൊന്നും
ആഴത്തിലുള്ള അനുഭവങ്ങളാകാൻ പ്രായമായിട്ടല്ലല്ലോ.
പക്ഷെ പിന്നീട് അച്ചന്റെ കൂടെ കല്പറ്റ നാരായണന്റെ ആ നിരൂപണം വായിച്ചപ്പോഴാണ് ബഷീർക്കഥകളുടെ മാനം….. മനം നിറഞ്ഞത്.

പൈങ്കിളി പ്രണയത്തിന്റെ അപ്രായോഗികത ,അന്നത്തെ കാലത്ത് തന്നെ സാറാമ്മയുടെയും കേശവൻ നായരുടെയും ഇടപെടലുകളിലൂടെ വിവരിച്ച ‘പ്രേമലേഖനം’ മുതൽ…. ,
ദാരിദ്ര്യത്തെക്കാൾ വലിയ സുവിശേഷമില്ല എന്ന മഹത്തായ സത്യം പറഞ്ഞ
‘പാത്തുമ്മയുടെ ആട്’ വരെ വിശദമായി ഇഴകീറി വിശദമാക്കുന്ന ആ എഴുത്ത് ദാഹത്തോടെ കുടിച്ചു തീർത്തു…..!
ശബ്ദങ്ങളിലെ ‘എഴുത്തുകാരന്റെ’
“ഏത് നാട്ടിലെ സദാചാരമനുസരിച്ചാണ് നിങ്ങൾ വിധിക്കുന്നത്” ചോദ്യത്തിലൂടെ
ബഷീർ നമ്മുടെ കപടസദാചാര ബോധത്തെ അന്ന് തന്നെഎറിഞ്ഞുടച്ചു…
അങ്ങനെയങ്ങനെ ബഷീറിനെക്കുറിച്ച് പറഞ്ഞാൽ അച്ചന് നൂറുനാവായിരുന്നു…………………!

പുതുതലമുറ ‘ടിക് ടോക് ഫ്രീക്കൻ’ മാർക്ക് ഇതിലൊക്കെ എന്ത് കാര്യം എന്ന് തോന്നിയേക്കാം … പക്ഷെ ഇവിടെ പ്രളയം

Recent Stories

The Author

പി.കെ.

7 Comments

  1. Kollam bro. ,keep going 🥰😘

    1. Thanks bro;
      വളരെ നന്ദി🥰

  2. അടിപൊളി 😍😍😍

    1. വളരെ നന്ദി🥰🥰 ജീവൻ.

  3. ഇപ്പോള കണ്ടേ അണ്ണാ..ഹോം പേജിൽ കയറിയിട്ട് കുറച്ചായി..
    ❤️

    1. ok..
      നീൽ ബ്രോ .. Thanks.🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com