ഒരുമയിലെ സമ്മർദി! [PK] 498

Views : 8479

ഒരുമയിലെ സമ്മർദി!

Orumayile Samridhi | Author : PK

 

““മാവേലി നാട് വാണീടും കാലം

മാനുഷരെല്ലാരുമൊന്നുപോലെ””

ഓണത്തിന് വീട്ടുകാരുടെയൊപ്പം

നാട്ടിലെത്തിയ കനേഡിയൻ ഉണ്ണിക്കുട്ടൻ

ടെലിവിഷനിലെ പാട്ട് കേട്ട് ഓരോരോ

സംശയങ്ങളുമായി ചുറ്റി നടന്നു………….

 

ഓമനപ്പേരിൽ മാത്രം മലയാളിത്തനിമ

സൂക്ഷിക്കാൻ ശ്രദ്ധിച്ച ഉണ്ണിക്കുട്ടന്റെ

മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പേ

കാനഡയിൽ സ്ഥിരവാസികളാണ്.

 

ഓർമ വെച്ച നാൾ മുതൽ ടെലിവിഷനിലും

വീട്ടിലുമൊക്കെ ആഘോഷം കാണാറുണ്ട്.

കാനഡയിൽ രണ്ട്തവണ സിനിമാക്കാരുടെ ഓണപ്പരുപാടിക്ക് പങ്കെടുത്തെങ്കിലും നാട്ടിൽ ഒരു പ്രാവിശ്യം വന്നു പോയ രസം കൊണ്ടാണ് അതിന്റെ പുറകിലുള്ള

കൗതുകം തിരഞ്ഞ് പോവാൻ അവൻ

തീരുമാനിച്ചത്…ഡാഡിയോടും മമ്മിയോടും

അത് ചോദിക്കുമ്പോൾ “നോ കമന്റ്സ്”.

 

അവൻ രണ്ട് മൂന്ന് തവണ ചോദിച്ചപ്പോൾ

‘അതൊന്നും നിനക്ക് മനസിലാവുല്ല’

എന്ന് ഒഴുക്കൻ മട്ടിൽ ഡാഡിയും …,

“..ജസ്റ്റ് ഓൾഡ് സ്റ്റോറീസ്…” എന്നൊക്കെ

മമ്മിയും പറഞ്ഞൊഴിയുന്നു. എന്നാലും

എല്ലാവരും പൂക്കളമിട്ടും ഊഞ്ഞാലാടിയും

സദ്യയുണ്ടുമൊക്കെ ആടിപ്പാടി നടക്കുന്നത്

കണ്ട് അവന്റെ കനേഡിയൻ മല്ലു മനസ്സ്

എന്തിനോ ….വല്ലാതെ സന്തോക്ഷിച്ചു.

 

““ഞാറ്റുവേലക്കിളിയേ….നീ പാട്ട് പാടി.””

അപ്പുറത്തെ വീട്ടിലെ വരാന്തയിൽ

താളമടിച്ച് നൃത്തം ചവിട്ടുന്ന പട്ടുപാവാട

ഇട്ട ചേച്ചികുമാരിമാരെ കണ്ട് കൊണ്ടാണ്

അവന്റെ പൊന്നോണ ദിവസങ്ങൾ

ഉണർന്നു വന്നിരുന്നത്…….

Recent Stories

The Author

pk

13 Comments

Add a Comment
 1. പങ്കേട്ടാ, എഴുത്ത് നന്നായിട്ടുണ്ട്…

  //““വൗ….. അമേസിങ്ങ് സ്റ്റോറി”” കഥകളും

  എള്ളോളവും പൊളിവചനവുമൊക്കെ

  മനസിലായ സന്തോക്ഷത്തിൽ അവൻ

  ആത്മഗതം ചെയ്തു.//
  ഞാനും ആത്മഗതം ചെയ്തേക്കാം…!

  1. വൗ…..

   വാമ്പു ഭായി ഇങ്ങെനെ പറഞ്ഞാത്തനെ
   ഒരു അംഗീകാരം അല്ലെ…🥰

   എന്താ വാമ്പു തിരക്കിലാണോ?
   ഇവിടുന്ന് മാറി നിൽക്കുന്നത്
   പോലെ ഒരു തോന്നൽ…..

   വളരെ നന്ദി….

   1. ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചത് പോലത്തെ അവസ്ഥയിലായിരുന്നു പങ്കേട്ടാ കുറച്ച് ദിവസങ്ങളായി, ഇപ്പൊ എല്ലാം ഓക്കേ ആയി…
    ഇനി ഇവിടൊക്കെ തന്നെ കാണും…!

    1. ശരിയാ ഓണത്തിരക്കിലാ
     അല്ലേ…
     അതോ വല്ല ഗോ കൊർണയും!?😁🤓🤓😇

 2. എഴുത്തും മറ്റു തിരക്കുകൾ ഉണ്ടെങ്കിൽ കൂടിയും എല്ലാ കമന്റുകൾക്കും മറുപടി കൊടുക്കാൻ ശ്രമിക്കാറുണ്ട്
  ഒരു കമന്റു പോലും ഞാൻ വായിക്കാതെ വിടാറില്ല , അതുകൊണ്ടു റിപ്ലെ തരാത്തത് കൊണ്ട് കമന്റ് ഇടില്ല എന്നൊരു

  പരിവ്രാജക പങ്കെട്ടാ

  പൊളിച്ചു തിമിർത്തു സമ്മർദി

  1. സോറി

   കോപ്പി പേസ്റ് മാറി പോയത,,,,,,,,,,,,,,,,,,,,,,,,,,,

   ആദ്യത്തെ വരികൾ അവഗണിച്ചിയ്ക്കൂ

   പരിവ്രാജക പങ്കെട്ടാ

   പൊളിച്ചു തിമിർത്തു സമ്മർദി

  2. 😁😁😁
   ഹി….ഹി….
   ഹർഷാപ്പി ക്കലക്കലക്കക….!!

   വല്ല തെറിയെങ്ങാനും പേസ്റ്റിയാ
   വിവരമറിഞേനേ..🤓🤓🤓

   കഥ ബായ്ച്ചതിന് നന്ദി…!🥰

 3. സുജീഷ് ശിവരാമൻ

  മുത്തശ്ശന്റെ കഥ പറച്ചിൽ വളരെ അധികം ഇഷ്ടപ്പെട്ടു… ഇനിയും എഴുതുക…

  1. ഇപ്പോ അന്യം നിന്നു പോയ ഒരു
   കലാരൂപം അല്ലേ..😊

   നന്ദി.. സുജീ…🥰

 4. ഒറ്റപ്പാലം കാരൻ

  ഒരുമയും

  സമൃദ്ധിയുമാണല്ലോ സന്തോഷത്തിന്റെ

  സൂചിക…!!!””

  , Pk കുട്ടാ നന്നായിട്ടുണ്ട്💞💞💞💞💞💞💞💞💞💞💞💞💞

  1. അങ്ങനെ ഒരുമയും സമൃദ്ധിയും
   ഒരുമിച്ച് വരുന്നത് കാത്തിരിക്കാം….
   തത്കാലം😁

   നന്ദി ഒരുപാട്🥰

 5. മുത്തശ്ശൻ കുട്ടിയുടെ സംശയങ്ങൾ അവന്റേതായ രീതിയിൽ പറഞ്ഞു കൊടുക്കുന്നത് എഴുതിയത് രസാവഹമായിരുന്നു, എങ്കിലും ഇതിന്റെ മർമ്മം “മികച്ച പൗരബോധവും സഹാനുഭൂതിയും

  പരസ്പര ബഹുമാനവുമുള്ളിടത്ത്

  എന്നും മാവേലിക്കാലം ആയിരിക്കും!!!ഇത് തന്നെയാണ്… ആശംസകൾ…

  1. അതെ മർമ്മം!!

   പക്ഷെ നടപ്പാക്കാൻ ബുദ്ധിമുട്ടുള്ളതും😁

   വളരെ നന്ദി കെട്ടോ🥰

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com