അമ്മ അറിയാൻ 2 🖤 [പി.കെ] 61

Views : 2115

പാറയിൽ ഇടിച്ചു ചതച്ച് പൊളിച്ചെടുത്ത

മാങ്ങാച്ചീന്തുകൾ കടിച്ചു മുറിച്ച് തിന്നുകൊണ്ട് ഞങ്ങൾ തോട്ടിലെ പാറക്കല്ലുകളിൽ തട്ടിത്തെറിച്ച് കയറിയിറങ്ങിയൊഴുകി വലിയ കുഴിയിലേക്ക് എത്തിച്ചേരുന്ന പച്ചവെള്ളത്തിന്റെ സൗന്ദര്യം നോക്കിയിരുന്നു. … പുറത്തൊക്കെ ഉച്ചവെയിലിന്റെ ചൂടിൽ ഉരുകിയൊലിക്കുന്നുണ്ടെങ്കിലും….

മരച്ചോലകൾ തണൽ വിരിച്ച കാട്ടുചോലയുടെ ഒഴുകുന്ന തണുപ്പിൽ

ലയിച്ച് …നിറഞ്ഞ വയറും മനസുമായി

പാറപ്പുറത്ത് തോർത്ത് വിരിച്ച് ഞങ്ങൾ മലർന്നു കിടന്നു …………………………..

 

““ജീവിച്ചിരിക്കുന്നവർക്ക് ഏറ്റവും ഭീകരമായി തോന്നുന്നത് ഏതവസ്ഥയാ

മിനോ….?”

അരുവിയുടെ ഗളഗളത്തിനൊപ്പം

അവന്റെ തത്ത്വശാസ്ത്രചോദ്യം ഒഴുകി വന്നു…

 

““കൈയ്യിലൊന്നുമില്ലാതെ ഒന്നും ചെയ്യാൻ

പറ്റാത്ത അവസ്ഥയല്ലേ..” മാങ്ങദശ മുഴുവൻ കടിച്ചു നക്കിയെടുത്ത് ഒരു മാങ്ങാണ്ടി ഞാൻ ആഴമുള്ള കുഴിയിലേക്കെറിഞ്ഞു…

 

““ശരിയാ….ഈ കൊറോണക്കാലത്ത് മരുന്നില്ലാത്തത് കൊണ്ട്.. അത് ശരിക്കും

മനസിലായി.. പണമുണ്ടെങ്കിൽ എല്ലാമായി

എന്ന നമ്മുടെ അടിസ്ഥാന ബോധം വരെ പൊളിഞ്ഞു..!പക്ഷെ അതിനേക്കാൾ , അല്ലെങ്കിൽ അതിന്റെ കൂടെ വേറൊരു ….. അവസ്ഥ കൂടെ വന്നാലാണ് ഏറ്റവും ഭീകരം..””

അവനും കൈയ്യിലെ മാങ്ങാണ്ടി വലിച്ചെറിഞ്ഞു… ചെരിഞ്ഞ് വെള്ളത്തിൽ തവളച്ചാട്ടം തുള്ളിച്ചാടി അത് കുഴിയുടെ മുകളിൽ ചെറിയ ഓളങ്ങൾ തീർത്ത് അക്കരയെത്തി.

 

““നീയി ഫിലോസഫി പറഞ്ഞിരിക്കാതെ

Recent Stories

The Author

pK

13 Comments

  1. പങ്കെട്ടാ

    ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
    പോരട്ടെ ഇടയ്ക്കിടെ
    എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
    നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
    ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
    ബുദ്ധിമുട്ടും ,,,
    ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,

    1. എന്ത് പറയാനാ ….

      “ചെലോലത് റെഡ്യാ..വും
      ചെലോ ലത് റെഡിയ..വില്യ”
      എന്ന് പറഞ്ഞേ പോലെ…

      “ന്റെത് റെഡിയാവണില്ല” ഹർഷാ!
      🥰

  2. പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
    ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
    വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …

    1. വളരെ നന്ദി ഹർഷാ🥰
      അവിടെ കണ്ടിരുന്നു.!
      ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
      അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
      വായന നിറഞ്ഞു കവിഞ്ഞു.!

      അങ്ങെനെ തുടരട്ടെ ……🥰

  3. Vayikkatte too, vayichittu abhiprayam parayaam

    1. ok..
      സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
      കെട്ടോ🥰

  4. നല്ല എഴുത്തു.. സൂപ്പർ ഫീൽ 😍

    1. വളരെ നന്ദി🥰 ജീവൻ

  5. കൊയ്‌ലോ അണ്ണാ..❤️❤️
    ഇവിടെ എത്തിയോ…നന്നായി😊😊

    1. മം….
      ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
      .😊 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com