വേർപിരിയൽ [ജ്വാല] 1432

ശങ്കർ വീണ്ടും ഫോൺ എടുത്ത് ഭാര്യയെ വിളിച്ചു.
ആദ്യമായി ആണ് ഞാൻ അവളെ തല്ലുന്നത്. ഒരു നിമിഷം തന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്തപ്പോൾ നിയന്ത്രണം വിട്ടുപോയത് ആണ്.

താൻ എപ്പോഴും തോറ്റു കൊടുക്കും അവളുടെ പിടിവാശി ജയിക്കട്ടെ.

ഫോണിന്റെ റിങ് പലവട്ടം അടിച്ചു നിന്നു…

ശങ്കർ വീണ്ടും വിളിക്കാനായി ഡയൽ അമർത്താൻ തുടങ്ങിയപ്പോൾ വാട്സാപ്പിൽ മെസ്സേജ് വന്നതിന്റെ നോട്ടിഫിക്കേഷൻ വന്നു.

ശങ്കർ മെസ്സേജ് തുറന്നു ഭാര്യയുടേത് ആയിരുന്നു.

“നമുക്ക് വേർപിരിയാം ” അത്രമാത്രം.

കാരണം പ്രസക്തമല്ല, എങ്ങനെ ദൃശ്യവൽക്കരിക്കുന്നു എന്ന് പറഞ്ഞ എനിക്ക് തന്നെ ഇങ്ങനെ ഒരു മെസ്സേജ്.

കാണികളെ ക്കൂടി സിനിമയുടെ ഭാഗമാകുന്ന ഷോർട്ട് ഫിലിമോ ഇത്…

എന്ത് ചെയ്യണമെന്നറിയാതെ ശങ്കർ തല കുമ്പിട്ടിരുന്നു…