അമ്മ അറിയാൻ 2 🖤 [പി.കെ] 61

Views : 2122

അവിടെ അദ്ദേഹത്തെ തളർത്തിയതും

അതായിരിക്കാം……..,

കൂട്ടിനാരുമില്ലാതാവുക…!!!!

 

കൂട്ടില്ലാത്ത കാരാഗൃഹത്തേക്കാൾ തെണ്ടിയാവുന്നതാണ് നല്ലതെന്ന്

വിചാരിച്ച് ഞാൻ ഇനിയെന്ത് എന്ന്

ഒരു നിമിഷം ചിന്തിച്ചു…

അപ്പോഴാണ് ആ പെൺകുട്ടികളുടെ

ചോദ്യം ചെവിയിൽ ഓർമയായി മുഴങ്ങിയത്…

““ആർ യു … ഹിന്ദി ??!!”””

 

പണിയെടുത്ത് ജീവിച്ച വടക്കൻ സംസ്ഥാനങ്ങളുടെ ഓർമകൾ…… ഒരു നിമിഷം കൊണ്ട് തിരമാലകൾക്കൊപ്പം അലയടിച്ചു വന്നു…..

‘അതിഥി തൊഴിലാളികൾ’ ജൻമമെടുത്തിട്ടില്ലാത്ത അന്നത്തെ കാലത്ത് അവർക്ക് ഞങ്ങൾ മദ്രാസികളായിരുന്നു…. സ്നേഹത്തോടെയും വെറുപ്പോടെയും അവർ ഞങ്ങളെ മദ്രാസി എന്ന് വിളിച്ചു.

 

അങ്ങോട്ടൊക്കെ ഒന്ന് പോയി വന്നാലോ!?

 

എവിടെ നിന്നോ കിട്ടിയ ഊർജ്ജത്തിലും

കൈയ്യിലുള്ള ചില്ലറകളുടെ ബലത്തിലും

ഞാനാ തീർത്ഥാടനത്തിന് തീരുമാനിച്ചു.!

 

ഗുജറാത്ത്, പഞ്ചാബ്, പൂനെ,ബോംബെ….

ഏതാനും വർഷങ്ങൾ സൗഹൃദങ്ങളുടെ മധുരവും കയ്പും ….. വിയർപ്പിന്റെ

പണിക്കൂലിയും നിറഞ്ഞ അനുഭവങ്ങൾ.

നല്ല കൂട്ടുകാരെയും കൂടെ, വേദനകൾ മറന്ന കൂട്ടച്ചിരിയുടെ നിമിഷങ്ങളും ഇടയ്ക്കിടെ ഉൻമാദത്തോടെ അയവിറക്കി

സുഖിക്കാറുള്ള എനിക്ക് ആ വഴികളൊക്കെ ഓർമയിൽ സുപരിചിതമായ സ്നേഹകൂട്ടായ്മകളുടെ ലഹരിയായിരുന്നു……….

ഇനിയൊരു തിരിച്ചു പോക്കില്ലാത്ത

Recent Stories

The Author

pK

13 Comments

  1. പങ്കെട്ടാ

    ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
    പോരട്ടെ ഇടയ്ക്കിടെ
    എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
    നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
    ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
    ബുദ്ധിമുട്ടും ,,,
    ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,

    1. എന്ത് പറയാനാ ….

      “ചെലോലത് റെഡ്യാ..വും
      ചെലോ ലത് റെഡിയ..വില്യ”
      എന്ന് പറഞ്ഞേ പോലെ…

      “ന്റെത് റെഡിയാവണില്ല” ഹർഷാ!
      🥰

  2. പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
    ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
    വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …

    1. വളരെ നന്ദി ഹർഷാ🥰
      അവിടെ കണ്ടിരുന്നു.!
      ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
      അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
      വായന നിറഞ്ഞു കവിഞ്ഞു.!

      അങ്ങെനെ തുടരട്ടെ ……🥰

  3. Vayikkatte too, vayichittu abhiprayam parayaam

    1. ok..
      സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
      കെട്ടോ🥰

  4. നല്ല എഴുത്തു.. സൂപ്പർ ഫീൽ 😍

    1. വളരെ നന്ദി🥰 ജീവൻ

  5. കൊയ്‌ലോ അണ്ണാ..❤️❤️
    ഇവിടെ എത്തിയോ…നന്നായി😊😊

    1. മം….
      ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
      .😊 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com