രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

അവൾ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു, ഞങ്ങളെ അവൾക്കൊപ്പം ചെല്ലാൻ ആഗ്യം കാണിച്ചു.അപർണ വൈദ്യന്റെ കൊച്ചു മകൾ ആണ് പാരമ്പര്യ വൈദ്യത്തിനു പകരം ആയൂർവേദ മെഡിക്കൽ കോളേജിൽ നിന്ന് പാസായി ഡോക്ടർ ആണിവിടെ.
ചിരിച്ചു കൊണ്ട് ഞങ്ങളെ ഒരു കുടിലിലേക്ക് കൊണ്ട് ചെന്നു,
പുറമെ നിന്നു മാത്രമേ ഒരു കുടിലായി തോന്നുകയുള്ളൂ ആധുനികമായ എല്ലാ സൗകര്യങ്ങളും ഉള്ള ഒരു മനോഹരമായ മുറി,
പുറത്ത് മല്ലി പൂവും, പാരിജാതവും ഒക്കെ നിറഞ്ഞു നിൽക്കുന്നു ചുരുക്കി പറഞ്ഞാൽ ഒരു ഹോളിഡേ റിസോർട്ട് പോലെ.

പുതിയ അന്തരീക്ഷം മനസ്സിന് ഒരു വല്ലാത്ത ശാന്തത കിട്ടി.
ശങ്കരേട്ടാ പൊയ്ക്കോളൂ ഞാൻ വിളിക്കാം അപ്പോൾ വന്നാൽ മതി, ഇവിടെ ഇപ്പോൾ ആരുടേയും ആവശ്യം ഇല്ല ഇനി ഇവരുടെ കസ്റ്റഡിയിൽ അല്ലേ?

അങ്ങനെ ശങ്കരേട്ടനും പോയി,
ഹലോ എന്താ ആലോചിക്കുന്നേ?
പിന്നിൽ നിന്നുള്ള ചോദ്യത്തിൽ തിരിഞ്ഞു നോക്കി അപർണ
ഡോക്ടറോ
വാ ഭക്ഷണം കഴിക്കാം
നാളെ മുതൽ ഇവിടെ വന്നു കഴിക്കണം വലിയ ഊട്ടു പുര വൃത്തിയായി സജ്ജീകരിച്ച മേശയിൽ ചൂട് ചോറും, സാമ്പാറും, പയർ തോരനും, മാങ്ങ അച്ചാറും എന്താ രുചി എത്ര കഴിച്ചു എന്നറിയില്ല വയർ നിറഞ്ഞു ഒരു ചെറിയ ഗ്ലാസ്സിൽ രസം കൂടി തന്നു തൃപ്തിയായി.

ഫൈസൽ നാളെ രാവിലെ മുതൽ ട്രീറ്റ് മെന്റ് തുടങ്ങും.
അപർണ അതും പറഞ്ഞു നടന്നു നീങ്ങി. കണ്ണുകൾ അടയുന്നു ഉറങ്ങണം കിടന്നത് മാത്രമേ ഓർമയുള്ളൂ ഉണർന്നപ്പോൾ അഞ്ചുമണി കഴിഞ്ഞിരുന്നു.

ഞാൻ വെള്ളമുണ്ട് എടുത്ത് ഉടുത്തു ഒരു ഷർട്ടും ഇട്ട് പുറത്തേയ്ക്കിറങ്ങി, ഇളം കാറ്റ് എന്നെ തഴുകി കടന്ന് പോയി, ഊട്ടുപുര ലക്ഷ്യമാക്കി ഞാൻ നടന്നു, ഒരു ചായയും എടുത്ത് ഒരു തണൽമരത്തിൻ കീഴിൽ വന്നിരുന്നു, പേരറിയാത്ത ഏതൊക്കെയോ പുഷപങ്ങളുടെ ഗന്ധം അവിടെ നിറഞ്ഞു നിൽക്കുന്നു,
ഒരു പോസിറ്റിവ് എനർജിയാണ് അവിടെ നിന്നു കിട്ടുന്നത്,
ഫൈസൽ വിളികെട്ട് ഞാൻ തിരിഞ്ഞു നോക്കി, അപർണയാണ്,
എന്താ ഡോക്ടർ?
എന്താ ഇവിടെ ഇരിക്കുന്നത്?
വെറുതെ,
എന്നാൽ വാ ഒന്നു നടക്കാം ഒരു കൂട്ടിന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു,

ഓ… ഞാൻ റെഡി,
അങ്ങനെ ഞങ്ങൾ നടന്നു, പലയിടത്തും മരുന്നിന്റെ ആവശ്യത്തിനായി ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്,

നാളെ ചെയ്യാൻ പോകുന്ന ട്രീറ്റ്മെന്റിനെക്കുറിച്ച് ഒരു ചെറു വിവരണം നൽകി,
സംസാരിച്ചു തുടങ്ങിയപ്പോൾ തന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയി.
ദാ ഇവിടെയാണ്‌ ഞങ്ങളുടെ തിരുമ്മൽ കേന്ദ്രം,
പച്ചമരുന്നുകളുടെ രൂക്ഷഗന്ധം വരുന്നുണ്ടായിരുന്നു,
ഞങ്ങൾ ഇപ്പോൾ തിരുമ്മു കേന്ദ്രത്തിന്റെ മുന്നിലൂടെ നടക്കുകയായിരുന്നു,
പെട്ടന്നാണ് ഒരു രണ്ടര, മൂന്നുവയസ് പ്രായം തോന്നിക്കുന്ന ഒരു കുട്ടി ഓടി വന്ന് ബാപ്പാ എന്ന് വിളിച്ചു എന്റെ കാലിൽ പിടിക്കുന്നത് ഞാൻ ഒരു നിമിഷം സ്തംഭിച്ചു പോയി, ബാപ്പാ എന്നും പറഞ്ഞു കരയുകയാണ്,
ഡോക്ടർ ഞാൻ അപർണയെ വിളിച്ചു,

അവളും എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുകയാണ്, അപ്പോൾ ഒരു പെൺകുട്ടി മോളെ എന്നും പറഞ്ഞു പിന്നാലെ വന്നത്, ഞാൻ കുട്ടിയെ എന്റെ കാലിൽ നിന്ന് വിടുവിക്കാൻ നോക്കി അത് സമ്മതിക്കുന്നില്ല, കൂടുതൽ ശക്തിയോടെ എന്നെ കെട്ടി പിടിച്ചു. അവസാനം ഞാൻ അതിനെ എടുത്തു ഒരു സുന്ദര മുഖം കണ്ണുകൾക്ക് ഒരു പ്രത്യേക ഭംഗി, കുട്ടി അപ്പോഴേക്കും എന്റെ കഴുത്തിലൂടെ കെട്ടി പിടിച്ചു.

38 Comments

  1. Adipoli ayittund ???????????avasanam polichu ???????????appol by

  2. Super!!!!
    Valare nannayirunnu…

    Thudarnnum ezhuthuka..

    Asamsakal..

    Thanks.

  3. കൈലാസനാഥൻ

    മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്‌ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.

  4. ippozaanu vaayichath..
    orupaad ishtappettu… thudarnnum ezhuthuka…

    1. വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…

  5. v̸a̸m̸p̸i̸r̸e̸

    വളരെ മനോഹരമായ എഴുത്ത്,
    നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
    തുടർന്നും എഴുതുക…

    1. വളരെ നന്ദി വാമ്പയർ,
      വായനയ്ക്കും, കമന്റസിനും…

  6. വേട്ടക്കാരൻ

    ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?

    1. നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
      വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.

  7. മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്‌… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️

    1. വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…

  8. ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു

    1. വളരെ നന്ദി അജയ് ബ്രോ…

  9. ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.

    1. പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…

  10. ജ്വാല നന്നായിട്ടുണ്ട്…

    എഴുതു തുടരുക…

    പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???

    1. വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…

  11. ഖുറേഷി അബ്രഹാം

    മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…

      1. ഖുറേഷി അബ്രഹാം

        അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.

        ഖുറേഷി അബ്രഹാം,,,,

  12. ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤

    1. പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്‌…

  13. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????

    1. പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??

    1. ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…

  15. ജീനാ_പ്പു

    സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?

    വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️

    നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!

    വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️

    അഭിനന്ദനങ്ങൾ ?

    ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️

    1. ജീനാ_പ്പു,
      വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…

      1. ଜୀବ ଆପ୍ପୁ

        അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …

        നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️

        ശുഭരാത്രി ❣️

  16. @Jwala. Page kooti avasanipichu alle.
    kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….

    1. വളരെ നന്ദി ഹാപ്പി,
      അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…

  17. വേട്ടക്കാരൻ

    ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..

    1. സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,

  18. ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️

    1. സന്തോഷം ജീവൻ…

  19. Aadhyathe like, view, comment ellam njan thanne 😀

    1. വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…

Comments are closed.