പ്രണയ നൊമ്പരം [മനൂസ്] 3008

പെട്ടെന്ന് തന്നെ പുഞ്ചിരി വരുത്തിക്കൊണ്ട് അവൻ എന്തോ പറയാൻ ആഞ്ഞതും……

“ആരാ ഇത്….. മെജോയോ…..നീ എപ്പോ വന്നു…..”
അപ്പച്ചനായിരുന്നു അത്….. എവിടെയോ പോയിട്ടുള്ള വരവായിരുന്നു…

“ആ ഞാൻ കുറച് നേരമായി അങ്കിൾ വന്നിട്ട്….വന്നപ്പോ നിങ്ങളെ ആരെയും കണ്ടില്ല… പിന്നെ ജിജോയോട് സംസാരിച്ചിരുന്നു….”

“ആ ഞങ്ങള് പള്ളി വരെ ഒന്നു പോയതാ…..ആരെയും വിളിച്ചില്ല ,,നീ പുറത്തായോണ്ട് വരാനും കഴിയില്ലല്ലോ അതാ വിവാഹം അറിയിക്കാഞ്ഞെ…..”

“അത് സാരമില്ല അങ്കിൾ….. എല്ലാം നേരെ ആയല്ലോ ഇപ്പോ….”
എന്നെ നോക്കിക്കൊണ്ട് ആണ് അവൻ അത് പറഞ്ഞത്…..

കുറച് നേരത്തെ സംഭാഷണത്തിനൊടുവിൽ അവൻ പോകാൻ ഇറങ്ങി…..

“അപ്പൊ വീണ്ടും കാണാം…..എനിക്ക് കാണാതിരിക്കാൻ പറ്റില്ലല്ലോ…….”

ആരും കേൾക്കാതെ എന്നോട് അങ്ങനെ പറഞ്ഞുകൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി…. അവന്റെ വാക്കുകളിൽ എന്തോ ഒന്ന് കരുതിയിട്ടുണ്ട്….

എന്റെ മനസ്സിലെ സംശയങ്ങൾ ഒന്നുകൂടി കൂടി..

തിരിച് മുകളിലെ പടി ഞാൻ നിരവധി ചോദ്യങ്ങളും ഇട്ടുകൊണ്ട് കയറി മുറിയിൽ എത്തി…. കട്ടിലിൽ അവൾക് അരികിൽ ഇരിക്കുമ്പോഴും എന്റെ മനസ്സ് തെളിഞ്ഞിരുന്നില്ല…..

“ഇച്ചായ എന്ന ഈ ആലോചിക്കുന്നെ……”

“ഏയ് ഒന്നുമില്ല…..”

“അല്ല എന്തോ ഉണ്ട്….. എന്നെ കെട്ടിയത് ബാധ്യത ആയിന്ന്‌ തോന്നുന്നുണ്ടോ…..”

ആ ചോദ്യം എല്ലാ ആലോചനകളെയും മറക്കാനുള്ള മരുന്നയിരുന്നു…. ഞാൻ അവളിലേക്ക് ചുരുങ്ങി…..

“എന്താ ജീന ഇത്‌……എന്റെ സ്നേഹത്തിൽ നിനക്ക് ഇനിയും വിശ്വാസം ആയില്ലേ….”

“അതല്ല ഇച്ചായ….. മനസ്സ് പലപ്പോഴും പതറുന്നു….. ഞാൻ കാരണം ഒരാളുടെ ജീവിതം നശിക്കുന്നു എന്ന തോന്നൽ…..”

“ഏയ് അങ്ങനെ ഒന്നും ആലോചിക്കേണ്ട…. നിന്നെ എനിക്ക് ഇഷ്ടമാണ്….. ഇതുവരെ എന്റെ സ്വന്തം എന്ന്‌പറയാൻ എനിക് ആരുമില്ലായിരുന്നു….. ഇപ്പൊ നീയുണ്ട് ഈ ഭൂമിയിൽ എന്നെ സ്നേഹിക്കാൻ..ആ നിന്നെ അല്ലെ അപ്പൊ ഞാൻ സ്നേഹിക്കേണ്ടത്…. ഞാൻ ഒരിക്കലും നിന്നെ വിട്ട് പോകില്ല…..”

“അത് കേട്ടാ മതി എനിക്ക്…..”

“നീ നടക്കും….. അല്ല ഓടും….. എനിക്ക് വിശ്വാസമുണ്ട്….. ഇനിയുള്ള ദിനങ്ങൾ അതിനുവേണ്ടിയാണ് എന്റെ ശ്രമങ്ങൾ…. കർത്താവ് നമ്മെ കൈവിടുകെല്ല…..”
അവളുടെ തലയിൽ തലോടി ഞാൻ അത് പറയുമ്പോൾ നിറഞ്ഞ കണ്ണാലെ അവൾ എന്റെ കൈകൾ ചേർത്ത് പിടിച്ചു……

പിന്നീടുള്ള ദിനങ്ങൾ ഞാൻ സ്വർഗത്തിൽ ജീവിക്കുകയായിരുന്നു…എന്റെ ജീനക്ക് വേണ്ടി ഞാൻ ജീവിക്കാൻ തുടങ്ങി….

ആ വീട്ടിൽ സന്തോഷം നിറഞ്ഞു…. അപ്പച്ചനും അമ്മയും എന്നെ മകനെ പോലെ സ്നേഹിച്ചു…

ഇടക്കുള്ള മെജോയുടെ വരവും അർത്ഥം വച്ചുള്ള സംസാരങ്ങളും അപ്പോഴും ഒരു കല്ലു കടിയായി തുടർന്നു…..

ജീനയുടെ എല്ല കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യാൻ ഇപ്പോൾ ഞാൻ പ്രാപ്തനായി….. ഒരു ഭാര്യയുടെ എല്ലാ കടമകളോടെയും എന്നെ സ്നേഹിക്കാൻ കഴിയാത്തതിന്റെ വിഷമം അവളിൽ അപ്പോഴും ബാക്കിയായിരുന്നു…..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.