പ്രണയ നൊമ്പരം [മനൂസ്] 3008

മൗനമാണ് പിന്നീട് ഇരുവർക്കിടയിലെയും ഭാഷ..
ദിവസങ്ങൾ വീണ്ടും യാന്ത്രികമായി കടന്നു പൊയ്കൊണ്ടിരുന്നു….

ജോലി കഴിഞ്ഞ് വന്നാൽ മുറിയിൽ ഒറ്റക്ക് ഇരിക്കൽ പതിവാക്കി….രാത്രിയിലുള്ള പ്രാർത്ഥനയും ബൈബിൾ വായനയും ആണ് മനസ്സിന് ഏക ആശ്വാസം…

അവളുമായി പരമാവധി മിണ്ടതിരിക്കാൻ ശ്രദ്ധിച്ചിരുന്നു ഈ സമയങ്ങളിൽ….ഒരു ഭർത്താവ് ഏറ്റവും കൂടുതൽ സന്തോഷിക്കേണ്ട ഈ നാളുകളിൽ എനിക്ക് ദുഃഖം മാത്രം തന്നവളെ ഞാൻ വെറുത്തിരുന്നു…

പിന്നീട് ഞാൻ മന്ദിരത്തിലേക്ക് പോയിരുന്നില്ല…അവിടുത്തെ ഒരു കുട്ടിയുടെ മരണത്തിന് ആണ് പിന്നെ ഞാൻ ചെല്ലുന്നത്…പെട്ടെന്ന് പനി കൂടിയതാണെന്നു അറിയാൻ കഴിഞ്ഞത്..

അധികനേരം അത് കണ്ട് നിൽക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് സിസ്റ്റർ ഡെയ്സിയോട് പറഞ്ഞു കൊണ്ട് ഞാൻ തിരിച് വീട്ടിലേക്ക് പോയിരുന്നു..
ഞാനും ചത്തതിനോക്കുമെ ജീവിക്കയണല്ലോ…..

ആ വീട്ടിലെ ഏക ആശ്വാസം അമ്മ ആയിരുന്നു… എനിക് അല്പനേരം മനസ്സ് തുറന്ന് സംസാരിക്കാൻ അവരുമായെ കഴിഞിരുന്നുള്ളൂ…

ഈ അവസ്ഥയിലൂടെ ഒരു മനുഷ്യനും കടന്നു പോകരുതെയെന്നു പ്രാര്ഥിച്ചിട്ടുണ്ട്…. കാരണം ഇത് അത്രമാത്രം വേദനാജനകമാണ്,,പിരിയുമെന്ന് മുൻകൂട്ടി അറിഞ്ഞുകൊണ്ട് ഒരു വീട്ടിൽ കഴിയുക…

ഈ വ്യഥകൾ ആരോടെങ്കിലും പറഞ് മനസ്സിന്റെ ഭാരം ഒന്ന്‌ കുറക്കാൻ പലപ്പോഴും വിചാരിക്കും പക്ഷെ അത് അവർ അറിഞ്ഞാൽ തന്റെ കുഞ്ഞെന്ന സ്വപ്നം നഷ്ടമായേക്കാം……അതുകൊണ്ട് ഒന്നും ആരോടും പറയാതെ ഉള്ളിൽ ഒതുക്കി….

അവൾക് പക്ഷെ തന്റെ വേദനകൾ കണ്ടിട്ടും ഒന്നും അറിയാത്ത മട്ടിലുള്ള ഭാവമായിരുന്നു എപ്പോഴും…..

ഒരു രാത്രിയിൽ സിസ്റ്ററമ്മയെ സ്വപ്നം കണ്ട് ഞാൻ ഞെട്ടി ഉണർന്നു….. വീണ്ടും ഉറങ്ങാൻ കിടന്നെങ്കിലും ഉറക്കം വന്നിരിന്നില്ല….

മന്ദിരത്തിലെ കുരുന്നുകളുടെ മുഖം എന്റെ മനസ്സിൽ മിന്നിമറഞ്ഞു….. ആ രാത്രി തന്നെ മന്ദിരത്തിൽ പോകാൻ എന്റെ മനസ്സ് വെമ്പി….പക്ഷെ ഇവരുടെ കണ്ണ് വെട്ടിച്ച പോകുന്നത് ദുഷ്കരമാണ്…എങ്കിലും മനസ്സിന്റെ തീവ്രമായ ആഗ്രഹത്തിന് മുന്നിൽ ഞാൻ കീഴടങ്ങി….

ഞാൻ ആരും കാണാതെ ആ രാത്രിയിൽ മന്ദിരത്തിൽ പോയി…ആ കുരുന്നുകളുടെ ഉറക്കം കളയാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല… ആ പടിക്കെട്ടിൽ അൽപ നേരം ഇരുന്നു ഞാൻ എന്റെ കുട്ടിക്കാലം മുതലുള്ള ഓർമകൾ അയവിറക്കി….. തിരിച് ആരും അറിയാതെ തന്നെ ഞാൻ അവിടുന്ന് വീട്ടിലേക്ക് തിരിച് വരാൻ തുടങ്ങി…..

***************************************

ദിവസങ്ങൾ ആഴ്ചകൾക്കും,,  ആഴ്ചകൾ മാസങ്ങൾക്കും വഴിമാറി……..പുറമെ ഞങ്ങൾ നല്ല ദമ്പതികൾ ആയി അഭിനയിച്ചു,,പള്ളിയിലും, ആശുപത്രിയിലും എല്ലാം ഞങ്ങൾ നല്ല അഭിനേതാക്കൾ ആയി….അവളുടെ ആ അഭിനയം ഞാനും കണ്ട് ആസ്വദിച്ചു…. അവളുടെ വയർ വീർത്തു വരുന്ന ആ കാഴ്ച എന്റെ മനസ്സിനെ കുളിരണിയിപ്പിച്ചു….

അവളുടെ ഓരോ ആഗ്രഹങ്ങളും അമ്മയിലൂടെ അവൾ എന്റെ ചെവിയിൽ എത്തിച്ചിരുന്നു…. എന്റെ കുഞ്ഞിന് വേണ്ടി ഞാൻ അത് സാധിച്ചു കൊടുത്തിരുന്നു… അല്ല അവൾക് വേണ്ടി തന്നെ ആയിരുന്നു…..അവളുടെ ആ വയറിൽ മുഖം ചേർത്ത് കുഞ്ഞിന്റെ തുടിപ്പറിയാൻ ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു….. അവൾ ഉറങ്ങിയ പല രാത്രികളിലും ഞാൻ അവളറിയാതെ എന്റെ ആ ആഗ്രഹം സാധിച്ചിരുന്നു…..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.