ഓരോന്നിനും പറയാനുള്ളത് [ജ്വാല] 1509

Views : 11346

ഓരോന്നിനും പറയാനുള്ളത്

Oronninum Parayanullathu | Author : Jwala

 

ഒരു അവധിക്കാലം ,
പ്രവാസ ജീവിതത്തിനിടയിലെ ഒരു പരോള്‍ കാലം.
ഇക്കുറി അവധിക്കാലത്തിന്‌ ഒരു പ്രത്യേകത ഉണ്ടായിരുന്നു.
ഏഴു ദിവസത്തെ “ക്വറന്റൈൻ ” കോവിഡ് മഹാമേരിക്കാലത്ത് നമുക്ക് കിട്ടിയ സമ്മാനം.അനിവാര്യമായ മാറ്റങ്ങള്‍ എല്ലാ ഭാഗത്തും…
അമ്മയുടെ സ്നേഹത്തിനു മാത്രം ഇന്നും യാതൊരു വ്യത്യാസവും ഇല്ല.
തിരക്കില്ലാതെ അമ്മയുടെയും ,അച്ഛന്‍റെയും നല്ല മകനായി അടങ്ങി ഒതുങ്ങി ഒരു മാസം…

ഞാന്‍ ഓടിച്ചാടി നടന്ന വഴികളിലൂടെ
വീണ്ടും ഒരു യാത്ര.നഷ്ടമായ വര്‍ഷങ്ങള്‍ ചെറിയ ഇടവേളയില്‍ സ്വന്തമാക്കാമെന്ന വിഫല ശ്രമം .

എന്റെ എല്ലാ സ്വപനങ്ങൾക്കും ഒരു ചെറിയ ഇടവേള ഇട്ടു കൊണ്ട് എന്റെ ക്വറന്റൈൻ ദിനങ്ങൾ ആരംഭിച്ചു

സമയാസമയങ്ങളിൽ
അമ്മ ഭക്ഷണം കൊണ്ട് വന്നു എന്റെ മുറിയുടെ മുന്നിൽ വച്ചിട്ട് വിളിക്കും, എല്ലാവരുടെയും ഒപ്പം കഴിക്കാൻ മനസ്സ് വെമ്പുമെങ്കിലും സാഹചര്യങ്ങൾക്ക് നമ്മൾ വഴിപ്പെടുക തന്നെ വേണം.

ആഹാരം കഴിക്കുമ്പോള്‍ ആണു മനസിലാകുന്നത് ഭക്ഷണത്തിനു ഇത്രമാത്രം രുചിയുണ്ട് എന്ന്…

ഈ ഭക്ഷണം കഴിക്കുമ്പോഴാണ് നമ്മളെ ഒക്കെ എടുത്ത് കിണറ്റിൽ കൊണ്ടിടാൻ തോന്നുന്നത്.

യൂടൂബിലെ കുക്കറി ക്ലാസ് കണ്ട് പഠിച്ച ചേച്ചിയെ പോലെയാണ് പ്രവാസ ജീവിതത്തിലെ എന്‍റെ പരീക്ഷണം .
കണ്ണില്‍ കാണുന്ന മസാല ഒക്കെ ഇട്ട് കറി എന്ന രൂപത്തില്‍ ആക്കാറുണ്ട്.
കറി ഒക്കെ വച്ചിട്ട് അതു കാണുമ്പോള്‍ ഞാന്‍ ഒരു സംഭവമാണെന്ന് എനിക്ക് തന്നെ തോന്നാറുണ്ട്…

ക്വറന്റൈൻ ദിനങ്ങളിൽ വല്ലാത്ത വിമ്മിഷ്ടം. എന്റെ സ്വാതന്ത്ര്യത്തിനു മുകളിൽ വീണ കടിഞ്ഞാൺ.
മുറിയിലെ ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കി ഇരുന്നു. റോഡിലൂടെ നടന്നു പോകുന്ന ഓരോരുത്തരെയും ഓർമിച്ചെടുക്കാൻ ഒരു വിഫല ശ്രമം നടത്തി.

വല്ലാത്ത ബോറടി ചുമരിലെ അലമാരയില്‍ ഇരുന്ന പഴയ പുസ്തകങ്ങളിലേക്ക് ശ്രദ്ദ പതിഞ്ഞത്.
ബുക്ക് കീപ്പിങ് ആന്‍ഡ് അക്കൌഡന്‍സി ചില്ലലമാരയില്‍ നിന്നെനെ നോക്കി ചിരിക്കുന്നു.
അതിനു അടുത്തായി ബിസ്സിനസ് ലോ തുടങ്ങിയ പുസ്തകവും ഇരിക്കുന്നു.
ഒരു രസത്തിനു ഞാന്‍ അതെടുത്തു മറിച്ചു നോക്കിയത്.
പെന്‍സില്‍ കൊണ്ട് കോറിയിട്ട അപൂർണമായ വരകള്‍.

Recent Stories

The Author

63 Comments

  1. ഭൂതകാല കുളിര് ❤️❤️ (കടപ്പാട്). ജീവിതം ഇങ്ങനൊക്കെ ഒഴുകുന്നു. കൊറോണ സുഖവാസം അവസാനിപ്പിച്ച് വീണ്ടും പണി എടുത്തു തുടങ്ങിയപ്പോൾ മുന്നിൽ കഥപറയാൻ കൊറേ files. Appo ഇനിയും എഴുതട്ടെ. അല്പം വൈകിയാലും കാണാം 😊👍

    1. താങ്ക്യു കർണൻ ബ്രോ,
      ആരോഗ്യം എല്ലാം സൂക്ഷിക്കുക,ജോലി ഒക്കെ നടക്കട്ടെ ജീവിതം പ്രശ്നം അല്ലേ? എപ്പോഴും നൽകുന്ന നിർലോഭമായ പിന്തുണയ്ക്ക് വലിയ നന്ദി…

  2. Chechi… jeevithathinh vendi palathum nammal tyejikkum…pravasam orikkalum.namuku vemdi allallo..allelum nammal etraperund namuku.vendi jeevikunnavar..super ayittund😍

    1. താങ്ക്യു ജീവൻ…

  3. ഖുറേഷി അബ്രഹാം

    പ്രവാസ ജീവിതം പലർക്കും തങ്ങളുടെ ആഗ്രഹങ്ങളിൽ നിന്നും താൻ കൊതിച്ച ജീവിതത്തിൽ നിന്നുമുള്ള ഒരു ഒളിച്ചോട്ടമാണ്. മറ്റു പലർക്കും അതൊരു നേരം പോകും രക്ഷ പെടലുകളും ആകാം. പ്രവാസ ജീവിതം എന്നത് നാട്ടിൽ പല ആളുകളിലും കണ്ടിരുന്നത് പ്രവാസത്തിന് പോകുന്നവർ ഒക്കെ അവിടെ രാജാവിനെ പോലെയാണ് വസിക്കുന്നത് എന്നാണ്. ഈ കല കട്ടത്തിലും അങ്ങനെ വിശോസിക്കുന്നവർ ഉണ്ട്. പക്ഷെ കുറവാണ് എന്ന് മാത്രം.

    കഥ അടിപൊളി ആയിരുന്നു. പ്രണയം കിട്ടാതെ പോയ ഒരു നൊമ്പരമായി മാറി

    1. പ്രവാസത്തിൽ നഷ്ടമായ ചില ഓർമകളിലേക്ക് ഒന്ന് സഞ്ചരിച്ചു അതിൽ നഷ്ടപ്രണയവും ഉണ്ടായിരുന്നു എന്ന് മാത്രം. രണ്ടാളെയും ഒന്നിപ്പിക്കുന്ന ഒരു പ്രണയ കഥ സമയം കിട്ടും പോലെ എഴുതാം,
      വളരെ നന്ദി എപ്പോഴുമുള്ള ഈ പ്രോത്സാഹനത്തിന്…

  4. v̸a̸m̸p̸i̸r̸e̸

    എവിടെച്ചെന്നെത്തുമെന്നറിയാത്ത ഭാവികാലത്തെക്കാളും ‘ഞാന്‍ എന്താണ്’എന്ന് എനിയ്ക്ക് തിരിച്ചറിവ് നല്‍കിയ ഭൂതകാലമാണ് എനിയ്ക്കേറ്റവും പ്രിയപ്പെട്ടത്…!
    ചില ഓർമ്മകൾക്ക് വല്ലാത്തൊരു ശക്തിയാണ്, എത്ര വഴിതെറ്റി അലഞ്ഞാലും കൃത്യമായ നേരത്ത് അത് നമ്മെ തേടി എത്തിയിരിക്കും….!!!

    1. വാമ്പയർ,
      നടന്ന വഴികളിലൂടെ വീണ്ടും നടക്കുമ്പോഴുണ്ടാകുന്ന അനുഭവം മറക്കാൻ കഴിയില്ല.
      താങ്കളുടെ ഹൃദയത്തിൽ തൊട്ടുള്ള കമന്റിന് വളരെ നന്ദി…

  5. മനോഹരമായ രചന.. ഒഴുക്കോടെ എഴുതി.. വായന പഴയ ഓർമ്മകളിലേക്ക് കൊണ്ടുപോയി.. വല്ലാത്തൊരു അനുഭവം.. ഓർമ്മകളുടെ കുളിരിൽ ജീവിക്കുന്നതും സുഖമാണ്.. തൂലിക ചലിക്കട്ടെ.. ആശംസകൾ ജ്വാല💞💞

    1. മനൂസ്,
      എന്നും നൽകുന്ന പിന്തുണയ്ക്കും, പ്രോത്സാഹനത്തിനും വളരെ നന്ദി.

  6. ജ്വാല 🙏

    ഞാൻ വായിച്ച ജ്വാലയുടെ കൃതികളിൽ എനിക്കേറ്റവും ഇഷ്ടപെട്ടത്…💖💖💖
    കഴിഞ്ഞു പോയ കാലത്തിന്റെ മറഞ്ഞു കിടക്കുന്ന കുളിരോർമകൾ വീണ്ടും പൊക്കികൊണ്ടുവരാൻ ആ ക്രിക്കറ്റ് ടൂര്ണമെന്റ്റിന്റെ നോട്ടീസ് പോലെ പല സാധനങ്ങൾ അലമാരയിലും പെട്ടിയിലും അട്ടത്തുമായി എല്ലാ വീട്ടിലും കിടപ്പുണ്ടാകും, ഒന്നെടുത്തു മറിച്ചു നോക്കാൻ സമയം ഇല്ലാത്തതുകൊണ്ട് മാത്രം പൊടി പിടിച്ചു കിടക്കുന്ന ഗതകാലസ്മരണകളുടെ നറുമണം പേറുന്ന ഡയറികളും കത്തുകളും പേപ്പർ കട്ടിങ്ങുകളുമായി…😍😍😍

    നല്ല ഭാഷയായിരുന്നു. ഒറ്റയിരുപ്പിന് ഒരു മുഷിച്ചിലുമില്ലാതെ നാല് പേജുകളും വായിച്ചു തീർന്നപ്പോ, പേജ് കുറഞ്ഞു പോയല്ലൊന്നും പറഞ്ഞു വിഷമിച്ചു. ഭാഷയും കഥയും ഇത്രയും നന്നായത് വെറുതെയിരിക്കുമ്പോ നന്നായി ചിന്തിച്ചു സമാധാനമായി എഴുതാൻ പറ്റിയത് കൊണ്ടാകുമല്ലേ?😊😊😊

    An Idle Mind is the Devil’s Workshop എന്നല്ലേ; അപ്പൊ ചുമ്മാതല്ല ഒരു കുഞ്ഞു പണി നല്ലപാതിക്കുമിട്ടു കൊടുത്തത്. പ്രണയവും ക്രിക്കറ്റ് ടൂർണമെന്റും അപൂര്ണമായി മാത്രം പറഞ്ഞു ബാക്കിയെല്ലാം വായനക്കാരുടെ ഭാവനക്ക് വിട്ടു കൊടുത്തതും നന്നായി.

    ഇനിയുമങ്ങോട്ടു വെറുതെ ചെകുത്താന് പണിയുണ്ടാക്കാതെ വെറുതെയിരിക്കുന്ന സമയം മുഴുവൻ എഴുതിക്കോളൂ😂😂😂

    ഈ സംരംഭവും നന്നായിരുന്നു, വളരെയധികം ഇഷ്ടപ്പെട്ടു…

    💖💖💖
    ഋഷി

    1. ഋഷി ഭായ്,
      എന്താണ് ഞാൻ പറയുക. ഈ കമന്റ് നെഞ്ചോട് ചേർത്ത് വയ്ക്കുന്നു. ഇത്രയും വലിയ കമന്റ്, അതിലുപരി കഥയുടെ എല്ലാ അർത്ഥതലങ്ങളും മനസ്സിലാക്കി നൽകുന്ന പ്രോത്സാഹനവും മനസ്സും നിറഞ്ഞു.
      ക്വറന്റൈൻ കാലം എഴുത്തും, വായനയും ഒക്കെ ഒരേപോലെ പോകുന്നു.
      വളരെ സന്തോഷവും ഒപ്പം ഹൃദയം നിറഞ്ഞ നന്ദിയും…

  7. ജ്വാലമണി

    പഴേ ഓർമ്മകളിലേക് കൂട്ടി കൊണ്ട് പോയി
    മുൻപ് പിരിവ് നടത്തി ടൂർണമെന്റ് നടത്തിയതും ഒക്കെ ഒരു കാലം
    അന്ന് അഞ്ചു രൂപയ്ക്കു വരെ വിലയുണ്ട് 90 സ് കിഡ്സ് ആണേ ,,
    ക്രിക്കറ്റ് ടൂർണമെന്റ്
    ഫുട് ബോള് ടൂർണമെന്റ്
    അങ്ങനെ ഒരു കാലം
    അതുപോലെ ക്ലബ് നേതൃത്വം കൊടുത്തു ഓണപരിപാടികൾ
    ബാലഗോകുലം പരിപാടികൾ
    അതൊക്കെ ഒരുകാലം ആയിരുന്നു
    എന്ത് രസമായിരുന്നെന്നോ ,,,

    1. ഗുരുവേ,
      വളരെ സന്തോഷം, എന്റെ ചെറിയ കഥ ഓർമകിലേക്ക് എത്തിച്ചെങ്കിൽ ഞാൻ കൃതാർത്ഥനായി,
      വളരെ നന്ദി, എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന്…

  8. ജ്വാലNovember 18, 2020 at 1:56 pm
    അഖിൽ ബ്രോ ഞങ്ങൾ പ്രോപ്പർ ഗുരുവായൂർ അല്ല, മുല്ലശ്ശേരി എന്ന് പറയും, 6 km ഉണ്ടാകും ഇവിടെ നിന്ന്…

    മുല്ലശേരി തറവാട്ടിലെ ആണോ ജ്വാല 🥰🥰

    എനിക്ക് അവിടെ അടുത്തൊരു ഫ്രണ്ട് ഉണ്ടായിരുന്നു… ഒരു പത്തു കൊല്ലം ആയിട്ടുണ്ടാവും കോൺടാക്ട് മിസ്സ്‌ ആയിട്ട്..

    രാമമൂർത്തി…

    ഗുരുവായൂർ എന്ന് കേട്ടപ്പോൾ പെട്ടന്ന് ഓർമ വന്നത് അവനെ ആണ്..

    മിസ്സ്‌💞💞💞

    1. തറവാട് അല്ല രമ്യ സ്ഥലം ആണ് മുല്ലശ്ശേരി, ഗുരുവായൂർ നിന്ന് ഏകദേശം 6km ഉണ്ടാകും.
      രാമമൂർത്തിയെ അറിയില്ല ട്ടോ, എനിക്ക് ഇവിടെ അത്ര വലിയ പരിചയം ഒന്നും ഇല്ല.

  9. വളരെ നല്ലൊരു കഥ അതിലുപരി നൊസ്റ്റാൾജിയ അരച്ചു കലക്കി ഇട്ടിരിക്കുകയും ചെയ്തു. വായിക്കുന്നവരുടെ മനസ്സിൽ ബാല്യവും കൗമാരവും ഒക്കെ ഓടി എത്തും,
    നഷ്ടപ്രണയം മാത്രം ഒരു വിഷമം ഉണ്ടാക്കി…

    1. താങ്കളുടെ നിരീക്ഷങ്ങൾക്ക് നന്ദി, ഏവർക്കും ഇഷ്ടമുള്ള വിഷയമാണല്ലോ നൊസ്റ്റാൾജിയ. അതിലൂടെ മുങ്ങി തപ്പാൻ ഏവർക്കും ഇഷ്ടവും ആണല്ലോ?
      വളരെ സന്തോഷം…

  10. ഓർമ്മകൾ മരിക്കില്ല എന്നാണ് ഞാനെപ്പോഴും കേട്ടിട്ടുള്ളത് എന്നാൽ.,.,. അതിനുള്ള ഒരു പ്രധാന കാരണം നമ്മൾ ഒരിക്കൽപോലും നമ്മുടെ ഓർമ്മകൾ വിട്ടുപോകണമെന്ന് ആഗ്രഹിക്കുന്നില്ല എന്നതാണ്.,.,.,
    ഒരിക്കൽ കൂടി പഴയകാല ഓർമ്മകളിൽ കൂടി ഒരു ചെറിയ യാത്ര നടത്താൻ അവസരം ഉണ്ടാക്കി തന്നതിൽ ഒത്തിരി സന്തോഷവും സ്നേഹവും അറിയിക്കുന്നു.,.,.

    സ്നേഹപൂർവ്വം.,.,
    💕💕

    1. തമ്പു അണ്ണാ,
      ഈ വാക്കുകൾ കേട്ട് തന്നെ മനസ്സ് നിറയിച്ചു. നാട്ടിലെ ക്വറന്റൈൻ ദിവസങ്ങളുടെ ചുവടു പിടിച്ചു എഴുതിയതാ, വളരെ സന്തോഷം…

      1. എന്ന് നാട്ടിൽ എത്തി….,
        എത്ര ദിവസം ക്വാറന്റൈൻ പറഞ്ഞിട്ടുണ്ട്…

        1. 15 നു നാട്ടിൽ എത്തി ഏഴ് ദിവസം കഴിഞ്ഞു ചെക്ക് ചെയ്യണം. ഇപ്പോൾ ഗുരുവായൂർ എന്റെ വീട്ടിൽ ഉണ്ട്…

          1. അപ്പൊ വീട്ടിൽ ഉള്ളവർ ഒക്കെ.,. എവിടേക്ക് മാറി.,.
            അതോ.,. ഇപ്പൊ അങ്ങനെ ഒന്നും വേണ്ടേ.,.,

          2. അമ്മ സഹോദരന്റെ അവിടേക്ക് മാറി, എല്ലാവരും ഒരേ ഫ്ലോട്ടിൽ തന്നെയാണ് വീട്,
            അത് കൊണ്ട് ബുദ്ദിമുട്ടില്ലാതെ പോകുന്നു…

          3. ഫുഡ് ഒക്കെ ..
            തനിയെ വക്കുകയാണോ..,,
            അതോ…സഹോദരന്റെ വീട്ടിൽ നിന്നും കൊണ്ടു വരുമോ…

          4. ഞാൻ ഇന്നലെ ഗുരുവായൂർ വന്നിരുന്നു…,,,

          5. നാട്ടിൽ വന്നുകഴിഞ്ഞാൽ എല്ലാ പ്രാവശ്യവും ഒരു തവണ ഗുരുവായൂർ വരാറുണ്ട്…

          6. എല്ലാം സഹോദരന്റെ അവിടെ നിന്ന്…

          7. അഖിൽ ബ്രോ ഞങ്ങൾ പ്രോപ്പർ ഗുരുവായൂർ അല്ല, മുല്ലശ്ശേരി എന്ന് പറയും, 6 km ഉണ്ടാകും ഇവിടെ നിന്ന്…

          8. ആഹാ.,.,അപ്പൊ സുഖവാസം ആണ് അല്ലെ.,.,.🤣🤣😜😜

          9. എല്ലാരേയും പരിചയം പുതുക്കുന്ന ഫോണിങ് പ്രോഗ്രാം, ഒപ്പം മകനെ പിടിച്ചിരുത്തണം, കണ്ണ് തെറ്റിയാൽ പുറത്തേക്കിറങ്ങണം. ഇതേ പോലെ അടച്ചിരുന്നു ശീലമില്ലല്ലോ

          10. അതും ശരിയാണ്…
            നമ്മൾക്ക് പോലും ഇത് ബോറിങ് ആണ്… അപ്പൊ പിള്ളേരുടെ കാര്യം പറയാൻ ഉണ്ടോ..

  11. 🔥🔥Menon kutty🔥🔥

    ജ്വാല ചേച്ചി…എന്നെ എന്റെ സ്കൂൾ കാലഘട്ടത്തിലേക്ക് ഒരു നിമിഷത്തെക്ക്‌ എങ്കിലും കൂട്ടികൊണ്ട് പോകാൻ താങ്കളുടെ തൂലികക്ക് കഴിഞ്ഞു.🙂🙂🙂വളരെ മനോഹരം ആയി അവതരിപ്പിച്ച കൊച്ചു കഥ,അതിലുപരി ഒരിക്കലും തിരിച്ചുകിട്ടാത്ത ഒരുപിടി ജീവിതമുഹൂർത്തങ്ങൾ എല്ലാം ആ 4 പേജുകളിൽ ഉണ്ടായിരുന്നു. ഞാനും കഥയിലെ നായകനെ പോലെ പഴയ ബുക്കുകളും,ഓട്ടോഗ്രാഫകളും, കളിപ്പാട്ടങ്ങളുമെല്ലാം സൂക്ഷിച്ചുവയ്ക്കാറുണ്ട്. അവ ഇടക്ക് എടുത്തുനോക്കി പഴയകാലം അയവിറക്കാറുണ്ട്..അതൊരു വല്ലാത്ത അനുഭവം ആണ്‌.👌👌👌

    ഇനിയും ഇതുപോലെ മനോഹരമായ സൃഷ്ടികളുമായി വീണ്ടും വരുക… സ്നേഹപൂർവ്വം മേനോൻ കുട്ടി.♥️♥️♥️

    1. മേനോൻ കുട്ടി,
      വളരെ സന്തോഷം, ഇത്രയും വലിയ കമന്റ് കണ്ടിട്ട് തന്നെ മനസ്സ് നിറഞ്ഞു.
      നടന്ന വഴികളിലൂടെ വീണ്ടും നടക്കുന്നതായി തോന്നിയെങ്കിൽ ഞാൻ സന്തുഷ്ടനായി.
      വളരെ നന്ദി…

  12. ജ്വാല,

    നന്നായി എഴുതി.. ഒടുവിൽ ശുഭം എന്നെഴുതി കാണിക്കാൻ ആ കാൾ അവളുടെത് ആവാതിരുന്നത് മനോഹാരിത കൂട്ടി ♥️♥️♥️

    1. പ്രവാസി,
      സന്തോഷം, താങ്കളുടെ അഭിപ്രായത്തിനു പെരുത്ത് നന്ദി…

  13. രാവണാസുരൻ(rahul)

    ജ്വാല
    സത്യം പറയാല്ലോ ഇത് വായിച്ചപ്പോൾ കുറയെ ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി
    ആദ്യം ഒരു സ്കൂൾ കുട്ടിയായി മാറി
    പിന്നെ ഒരു കൗമാരക്കാരനും

    എന്നെ ഓർമ്മകളിൽ കൂടെ ഒരു തേരോട്ടം നടത്താൻ സഹായിച്ചതിന് വളരെ നന്ദി
    ❤️❤️❤️

    പിന്നെ quarantine വച്ച് എഴുതാൻ ഒരു theme കിട്ടി 😁

    1. വളരെ നന്ദി രാഹുൽ,
      ഞാൻ ഇപ്പോൾ ക്വറന്റൈനിൽ ആണ്, അപ്പോൾ അങ്ങനെ ഒരു തീം രൂപപ്പെട്ടു…

  14. ജ്വാല..
    ഞാൻ ഇത് vaaychapo പഴേ സ്കൂളിലെ കാര്യങ്ങളും കോളേജിലെ കാര്യങ്ങളും ഓക്കേ ഓർമവന്നു.. അതൊക്കെ ormipichathinu ഒത്തിരി നന്ദി.

    സ്നേഹത്തോടെ❤️

    1. ഇന്ദൂസ്,
      നടന്ന വഴികളിലൂടെ ഒന്ന് കൂടി നടക്കാൻ ഒരു മോഹം,
      ഇഷ്ടമായതിൽ വളരെ സന്തോഷം…

  15. പ്രവാസം ഒരു പ്രയാസക്കടൽ തന്നെ ആണ്…സ്വന്തം ആവിഷ്യത്തേക്കാളുപരി ആർക്കൊക്കെയോ വേണ്ടി ജീവിതം ജീവിച്ചു തീർക്കാൻ വിധിക്കപ്പെട്ടവർ…

    എന്റെ കയ്യിലും ഇതുപോലൊരു നിധി ഉണ്ട്…. എന്റെ പ്രിയപ്പെട്ട സൗഹൃദങ്ങൾ എനിക്ക് സമ്മാനിച്ച നല്ലോർമകൾ… ജീവിതത്തിന്റെ ഓരോ നല്ലതും ചീത്തയുമായ നിമിഷങ്ങൾ കോറിയിട്ട വരികൾ… മറക്കാനാകാത്ത ഓർമ്മകൾ വരച്ചുവെച്ചത്…. കൂട്ടുകാർ തന്ന മിടായി കടലാസുകൾ… അങ്ങനെ ഒട്ടേറെ ഓർമ്മകൾ… ഇത്‌ വായിച്ചപ്പോൾ ഞാൻ എന്നെ തന്നെ കണ്ടു…

    ഇന്ന് ചിലതൊക്കെ വായിച്ചു ഞാൻ തന്നെ ചിരിക്കാറുണ്ട് അത്രക്കും പൊട്ടത്തരങ്ങൾ എഴുതിയിട്ടുണ്ട്…

    പഴയ ഓർമകളിലേക്ക് കൂട്ടിക്കൊണ്ട് പോയതിന് ഒത്തിരി സ്നേഹം കൂട്ടെ ❣️❣️

    1. ഷാനാ,
      ഇടയ്ക്കിടെ ആ പഴയ ഓർമകളിൽ ഒന്ന് മുങ്ങുമ്പോൾ ഒരു നിർവൃതി ആണ്.
      ഞാൻ തന്നെ ആദ്യകാലത്തു കുറെ പ്രണയ കവിതകൾ എഴുതിയിരുന്നു, ഇപ്പോൾ അതൊക്കെ കാണുമ്പോൾ ചിരി വരും.
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് നന്ദി…

  16. നന്നായിട്ടുണ്ട് ❤️

    അവസാനം ഫോൺ കാൾ കണ്ടപ്പോൾ അവൾ വിളിക്കുകയായിരിക്കും എന്ന് കരുതി വെറുതെ കൊതിച്ചിരുന്നു…

    പ്രവാസി എന്നും ഒരു നോവാണ്,.

    ❤️❤️

    1. സയ്യിദ് ബ്രോ,
      പ്രണയം എപ്പോഴും സക്സസ് ആകാൻ എല്ലാവരും കൊതിക്കുന്നു. പക്ഷെ ജീവിത പ്രാരാബ്ധത്തിൽ പലതും നഷ്ടമാകുന്ന പ്രവാസ ജീവിതം…
      രണ്ടാളെയും ഒന്നിപ്പിക്കുന്ന ഒരു എഴുത്ത് എന്തായാലും പിന്നാലെ എഴുതാം…
      വളരെ നന്ദി…

  17. ഒരു പ്രവാസിയുടെ ജീവിതം ഇങ്ങനെയാണ് . തനിക്ക് വേണ്ടി ജീവിക്കാതെ മറ്റുള്ളവർക്കു വേണ്ടി ജീവിച്ച് അവരിൽ നിന്ന് അകന്ന്നിന്ന് അവരുടെ സന്തോഷം കണ്ട് ജീവിക്കുന്ന ഒരു പറ്റം പ്രവാസികൾ 😔😔😔😔 .

    കൊറോണ എന്ന മഹാവ്യാധി ലോകത്തെ കീഴ്പ്പെടുത്തിയപ്പോൾ പലരും മനസില്ലാക്കി മനുഷ്യൻ അവൻ ഒന്നുമല്ല എന്ന് .
    ലോകത്തിന് മുഴുവൻ ഒരു ഇരുളായി ഈ മഹാ വ്യാധി മാറിയെങ്കിലും എനിക്ക് ചിന്തിക്കാൻ അതിലുപരി ഒരു ചെറിയ എഴുത്തുകാരനാവാൻ ഈ മുരടിപ്പിക്കുന്ന ലോക്ഡൗൺ കാലം സഹായിച്ചു.

    കഥ വളരെ നന്നായിരുന്നു . ആശംസകൾ . വീണ്ടും വരിക ജ്വാല🔥🔥🔥🔥

    1. ക്വറന്റയിൻ കാലത്ത് എന്തെങ്കിലും വേണ്ടേ, നടന്ന വഴികൾ വീണ്ടും നടന്നു തീർക്കാൻ ഒരു ശ്രമം…
      വളരെ നന്ദി, എപ്പോഴും ഉള്ള കൂട്ടിനു…

  18. വായിച്ചപ്പോൾ കൊഴിഞ്ഞു പോയ ആ 2ndu വർഷത്തെ പ്രണയം കൂടി അറിയാൻ ഒരാഗ്രഹം…

    എഴുതുമോ ഞങ്ങൾക്ക് വേണ്ടി….

    കാത്തിരിക്കും….

    ♥️♥️♥️♥️

    1. വളരെ നന്ദി പപ്പൻ ബ്രോ,
      ആ പ്രണയം ഒരിക്കൽ എഴുതും, എന്ന് എന്നൊന്നും പറയാൻ കഴിയില്ല. നഷ്ടപ്രണയം പിന്നെയും പറയാൻ ഒരു ബുദ്ദിമുട്ട്.
      ശുഭ പര്യയായി അവസാനിക്കുന്ന ഒരു തീം മനസ്സിൽ തെളിഞ്ഞാൽ എഴുതാം…

      1. എത്രയും വേഗം മനസ്സിൽ നല്ലോറഷയം തെലിയട്ടേ എന്ന് ആശിക്കുന്നു…..

  19. അവസാനം ആ പ്രണയം പൂവിടുമെന്ന് കൊതിച്ചു…😭😭😭

    നന്നായിട്ടുണ്ട് ജ്വാല…

    പ്രവാസികൾക്കു കൂടുതൽ നഷ്ട്ടം തന്നെ ആണ് ലഭിക്കുക്ക അല്ലെ

    💞💞💞

    1. പ്രവാസത്തിന്റെ നഷ്ടം പലർക്കും, പലവിധം ആണ്, നടന്ന വഴികളിലൂടെ വീണ്ടും, വീണ്ടും നടക്കുമ്പോൾ ഒരു രസം.
      ക്വറാന്റയിൻ ദിനങ്ങൾ ആഘോഷിക്കുന്നു.
      ഏഴു ദിവസം കൊണ്ട് മൂന്നു കഥ എഴുതണമെന്നൊരു ടാസ്ക്ക് വെച്ചിരിക്കുന്നു.
      സമയം കൊല്ലാൻ ഓരോ മാർഗം…
      വളരെ നന്ദി നൗഫു…

      1. നാട്ടിൽ എത്തിയോ ✌️✌️✌️

        1. 15 ന് എത്തി, ഗുരുവായൂർ എന്റെ വീട്ടിൽ ആണ്…

  20. ഞാനും ഇങ്ങനയായിരുന്നു എല്ലാം സൂക്ഷച്ച് വയ്ക്കും ഇടയ്ക്ക് എടുത്തു നോക്കി പഴയ കാര്യങ്ങൾ ആലോചിച്ച് ചിരിക്കും. 2018 ലെ വെള്ളപാെക്കത്തിൽ എല്ലാം നഷ്ടമായി.

    1. വലിയ ഒരു നഷ്ടമാണല്ലോ ആഗ്നേയ,
      നിധികൾ നഷ്ടപ്പെടുന്നത് പോലെ, നമ്മൾ നടന്ന വഴികളിലൂടെ ഇടയ്ക്കിടെ സഞ്ചരിക്കുന്നത് ഒരു രസാവഹമാണ്…
      വളരെ നന്ദി…

  21. മനോഹരം എന്നല്ലാതെ വേറൊന്നും പറയാനില്ല.പിന്നീടുള്ള ജീവിതത്തിൽ ഓർക്കാൻ ഇഷ്ടം പഠന കാലത്തെ രസകരങ്ങളായ നിമിഷങ്ങൾ ആണ്.
    4പേജിൽ ഓർമകൾ👌👌
    ബിത്വ കൊല്ലം എസ്.എൻ കോളേജ് ആണോ.

      1. അതെ, ബി. കോം പുസ്തകങ്ങൾ ആണ് അത്, എന്റെ അല്ല…

    1. വളരെ സന്തോഷം കാർത്തി,
      ഇടയ്ക്കിടെ ഓർമ്മകൾ ഒന്ന് പൊടി തട്ടിയെടുത്തു നോക്കും, കണ്ടും, കേട്ടതുമായ ഓരോ കാര്യങ്ങൾ.
      കൊല്ലം എസ്. എൻ കോളേജിന് പ്രണയിച്ചു നടക്കാനുള്ള വീഥി ഇല്ലല്ലോ?
      ഇത് പുനലൂർ എസ്. എൻ. കോളേജ്. ഇതിലെ സംഭവങ്ങൾ ഏറിയ കൂറും മറ്റൊരാളുടെ ആണ്…
      എപ്പോഴും നൽകുന്ന പ്രോത്സാഹനത്തിന് വളരെ നന്ദി…

      1. പുനലൂർ എസ്.എൻ കോളേജിൽ എനിക്ക് അഡ്മിഷൻ കിട്ടിയതാണ് മുൻപ്.ഞാൻ പോയില്ല.ഉള്ളിലോട്ട് പോണമല്ലോ. കുന്നിന്റെ മോളിലോ മറ്റോ അല്ലെ.

        1. അതെ, ഒരു കുന്നിന്റെ മുകളിൽ ആണ്, ബസിലൂടെ പോകുമ്പോൾ കണ്ടിട്ടുണ്ട്…

  22. ഫസ്റ്റ് കമന്‍റ് 😍
    ഇനി വായിച്ചിട്ടു വരാ

    1. സന്തോഷം… ♥️♥️♥️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com