രാജമല്ലി ചോട്ടിൽ നിന്നും 1 [ജ്വാല] 1290

Views : 2657

രാജമല്ലി ചോട്ടിൽ നിന്നും 1

Rajamalli Chottil Ninnum Part 1 | Author : Jwala

 

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ നല്ല മഴയായിരുന്നു, ശങ്കരേട്ടൻ വളരെ സൂക്ഷിച്ചാണ് കാർ മുന്നോട്ട് എടുത്തത്, റോഡിലെ കുണ്ടിലും കുഴിയിലും ചാടിക്കാതെ മുന്നോട്ട് പോകുകയാണ്, ശങ്കരേട്ടാ ആ പാട്ട് ഒന്ന് വെക്ക്” മഴ ചാറും ഇടവഴിയിൽ” റാസ ബീഗ ത്തിന്റെ ഗസൽ ചെറിയ ശബ്ദത്തിൽ കാറിനുള്ളിൽ മുഴങ്ങി മഴയും മഴയുടെ താളത്തിനൊത്ത് ഗാനവും കേൾക്കാൻ നല്ല രസമുണ്ടായിരുന്നു.
മോനേ എന്നാ ഇനി തിരികെ?
ശങ്കരേട്ടൻ ചോദ്യം എന്നെ യഥാർത്ഥ ബോധത്തിലേക്ക് എത്തിച്ചു,
“അടുത്ത ബുധൻ “മോനേ ഈ ഓട്ടത്തിന്റെ വേഗത ഒന്ന് കുറയ്ക്കണം ഇനിയെങ്കിലും നാട്ടിൽ സ്ഥിരമായി നിൽക്കണം ഞാനൊരു ഡ്രൈവറായി അല്ല പറയുന്നത് മോന്റെ ബാപ്പായുടെ കാലം മുതൽ ഞാൻ ഉണ്ടായിരുന്നു.
ആ ബഹുമാനം മോനും എനിക്ക് തരുന്നുണ്ട്
അതിന്റെ പുറത്ത് പറഞ്ഞതാണ്, തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം
ശങ്കരേട്ടനെ ഞാനും അങ്ങനെ തന്നെയാണ് കണ്ടിട്ടുള്ളത് എന്തും എന്നോട് പറയാം അല്ല ആജ്ഞാപിക്കാം ഞാനും കുറച്ചു നാളായി ചിന്തിക്കുകയാണ് ഈ ഓട്ടം ഒക്കെ നിർത്തി നമ്മുടെ നാട്ടിൽ കൂടിയാലോ എന്ന് എന്തായാലും ഞാൻ ഈ യാത്ര പോയി വരട്ടെ ഒരു അന്തിമ തീരുമാനത്തിൽ എത്താൻ ശ്രമിക്കാം… ശങ്കരേട്ടന് മുഖത്ത് ഒരു നനുത്ത പുഞ്ചിരി കടന്നുപോയി.കാർ ഇപ്പോൾ നെടുമ്പാശ്ശേരി എയർപോർട്ടിലേക്ക് കടന്നു, മഴയ്ക്ക് ഇപ്പോഴും ശമനം ഉണ്ടായിരുന്നില്ല
ഒരു ചെറിയ മുരൾച്ചയോടെ വണ്ടി എയർപോർട്ടിന് മുന്നിൽ നിന്നു.
ഞാൻ ഹാൻഡ് ബാഗും എടുത്തു പുറത്തേക്കിറങ്ങി ശങ്കരേട്ടാ അപ്പോൾ ബുധനാഴ്ച മറക്കണ്ട ഞാൻ വിളിക്കാം,
ശരി മോനെ യാത്രപറഞ്ഞു ശങ്കരേട്ടൻ മുന്നോട്ടുപോയി
എയർപോർട്ടിന് മുൻവശം നിറയെ ജനങ്ങളാണ് മഴ ഇപ്പോൾ കൂടുതൽ കനത്തു, ഇനി അടുത്ത പ്രളയം വല്ലതും വരാൻ ആണോ ഭഗവാനെ !!!
മുന്നിൽ നിന്ന് ഒരു വൃദ്ധ ആരോടോ പറയുന്നു, ഞാൻ ബാഗും തൂക്കി മുന്നോട്ടു നടന്നു.
പെട്ടന്ന് ആരോ വിളിക്കുന്നതായി തോന്നി, ശബ്ദം കേട്ട ഭാഗത്ത് ഒരു വൃദ്ധനായിരുന്നു ചോദ്യഭാവത്തിൽ ഞാൻ അദ്ദേഹത്തെ നോക്കി സാർ ഈ ഡെഡ്ബോഡി കൊണ്ടുവന്നത് ഏതിലൂടെയാണ്?
ഞാൻ പലപ്പോഴും ഇതിലൂടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഏതിലൂടെയാണ് ഡെഡ്ബോഡി കൊണ്ടുവരുന്നത് എന്നത് എനിക്കും അറിവുള്ള കാര്യമായിരുന്നില്ല.
ഒരു നിമിഷത്തെ ശങ്കയ്ക്ക് ശേഷം പറഞ്ഞു ആ ഇൻഫർമേഷൻ കൗണ്ടർ ചോദിക്കു എനിക്ക് അത്ര അറിവില്ല ഞാൻ മുന്നോട്ടു നടന്നു.
എന്റെ ഒപ്പം ആ വൃദ്ധനും അനുഗമിക്കുന്നുണ്ടായിരുന്നു , ഇൻഫർമേഷൻ കൗണ്ടർ വൃദ്ധനെ ചൂണ്ടി കാണിച്ചു ഞാൻ മുന്നോട്ടു നടന്നു എനിക്ക് പോകാനുള്ള വിമാനത്തിന്റെ ബോർഡിംഗിനു സമയമായി തുടങ്ങിയെന്ന് വലിയ ടിവി സ്‌ക്രീനിൽ കാണിക്കുന്നുണ്ടായിരുന്നു.

Recent Stories

The Author

34 Comments

  1. നല്ലൊരു തുടക്കം. ഇതിന്റെ വരും ഭാഗങ്ങൾ കാത്തിരിക്കുന്നു.

  2. തീർച്ചയായും തുടരുക ജ്വാല..
    സംഭാഷണങ്ങൾ എഴുതുമ്പോൾ അല്പം കൂടി ശ്രദ്ധിക്കുക.. പെട്ടന്ന് മനസിലാക്കാൻ പ്രയാസം വന്നു..
    ഒന്നുകിൽ കോമായിൽ കൊടുക്കുകയോ അല്ലെങ്കിൽ അൽപ്പം സ്പേസ് ഇട്ട് എഴുതുകയോ ചെയ്താൽ നന്നായിരിക്കും എന്നു തോന്നി..
    All the best brother❤️

    1. വളരെ നന്ദി ഷെൽബി, അടുത്ത ഭാഗത്തു ശ്രദ്ധിക്കാം…

  3. ജ്വാല.. വളരെ നന്നായിട്ടുണ്ട്.. നല്ലൊരു കഥ.😍 എഴുത്ത് തുടരണോ എന്ന ചോദ്യത്തിന്റെ ആവിശ്യം ഇല്ല. വേഗം അടുത്ത ഭാഗം എഴുതുക. കുറച്ചു കൂടെ പേജുകൾ ആകാം..

    1. തീർച്ചയായും ആര്യ, ഉടനെ തന്നെ അടുത്ത ഭാഗം വരും, എല്ലാവരും പറഞ്ഞത് പോലെ പേജുകൾ കൂട്ടി എഴുതാം, വളരെ നന്ദി…

  4. Jwala kadha orupadu ishttamayi.ellavarum parayunnadhe enikum parayanullu page kuvaripoy.page kooti next partinu waiting

    1. വളരെ നന്ദി ഹാപ്പി, അടുത്ത പ്രാവിശ്യം ഇതിനെല്ലാം പരിഹാരം ആക്കാം…

  5. v̸a̸m̸p̸i̸r̸e̸

    തുടരണോ എന്ന ചോദ്യം ഇനി വേണ്ട, ധൈര്യമായി തുടർന്നോളൂ.. വളരെ നന്നായി എഴുതിയിട്ടുണ്ട്…
    പിന്നെ കുറച്ച് കൂടി സ്പേസ് ഇട്ട് എഴുതിയാൽ വായന ഒന്നുകൂടി സുഗമമായിരിക്കുമെന്നു തോന്നി…

    1. വളരെ നന്ദി വാമ്പയർ, ഇനി എഴുതുമ്പോൾ താങ്കൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിക്കാം….

  6. ജ്വാല ബ്രോ

    വളരെ നന്നായിട്ടുണ്ട്

    വിരഹമാണോ അറിയില്ല ഇനിയും ഒന്നിക്കാൻ കഴിഞ്ഞേക്കാം എന്ന് തോന്നുന്നുണ്ട് സൊ സെന്റി ആവില്ല എന്ന് കരുതുന്നു

    ചിലത് അങ്ങനെ ആണ് കാലം എത്ര കഴിഞ്ഞാലും ചില നോട്ടങ്ങൾ ചിരി അങ്ങനെ ചിലത് മനസ്സിൽ എന്നെന്നും ഉണ്ടാവും

    തുടരൂ, നല്ല ഒഴുക്ക് ഉള്ള എഴുത്ത് ആണ്

    ഇഷ്ടപ്പെട്ടു

    By
    . അജയ്

    1. ശുഭപര്യയായി തീരാൻ ആരാണ് ആഗ്രഹിക്കാത്തത്, വളരെ സന്തോഷം അജയ് ബ്രോ, അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതാം…. നന്ദി…

      1. സ്നേഹം 💓

  7. ആദ്യം തന്നെ അവസാന ചോദ്യത്തിന് ഉത്തരം – തുടരണം 🥰

    ഒരു ചെറിയ suggestion അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതണം 😊

    വളരെ നല്ല എഴുത്തും അവതരണവും… കുറച്ഛ് നേരത്ത് എങ്കിലും സ്കൂൾ ജീവിതത്തിൽ പോയി… നല്ല ഫീൽ ഉണ്ട് താളുകൾ കുറവായിരുന്നിട്ടു കൂടി.. കഥയെ പറ്റിയോ കഥപാത്രങ്ങളെ പറ്റിയോ കൂടുതൽ അറിവില്ലാതിനാൽ കൂടുതൽ പറയാൻ ആകില്ലല്ലോ.. all the best ❣️

    1. ഏറെ നാളുകൾക്കു ശേഷം
      കുത്തിക്കുറിച്ചതാണ്, എന്തായാലും അടുത്ത അധ്യായത്തിൽ പേജുകൾ കൂട്ടി എഴുതാം, വളരെ നന്ദി വിലയേറിയ വാക്കുകൾക്ക്…

  8. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല നന്നായിട്ടുണ്ട്… വേഗം തീർന്ന പോലെ… കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    1. വളരെ നന്ദി സുജീഷ് ബ്രോ, അടുത്ത ഭാഗം പേജുകൾ കൂട്ടി എഴുതാം…

  9. ജ്വാല, വളരെ നന്നായി എഴുതി. നൊസ്റ്റാൾജിയയുടെ വരികളിൽ, എന്നെ തന്നെ കാണാൻ ശ്രമിച്ചു കൊണ്ടിരുന്നു..😍😍

    1. ആദി വളരെ നന്ദി, ആർക്കും മറക്കാൻ കഴിയില്ലല്ലോ നടന്നു തീർന്ന വഴികൾ…

  10. നല്ല തുടക്കം
    സ്കൂൾ ലൈഫ് ഓർമ്മ വന്നു
    അടുത്ത Part വേഗം പോരട്ടെ

    1. വളരെ നന്ദി സിധ്, ഉടനെ തന്നെ അടുത്ത ഭാഗം ഉണ്ടാകും…

  11. ജീനാ_പ്പു

    നല്ല തുടക്കം… വളരെ നല്ല ശൈലി ❣️ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു …👍❣️

    1. വളരെ നന്ദി ജീനാ-പ്പു…

      1. ജീനാ_പ്പു

        ❣️

  12. നല്ല തുടക്കം എനിക്ക് ഇഷ്ടപ്പെട്ടു 😍😍

    1. വളരെ സന്തോഷം ജോനാസ്…

  13. ജ്വാലഭൃഗു

    കഥ അടിപൊളി
    ഒരു കുറവ് എനിക്ക് തോന്നിയത്
    പേജ് ആണ്.

    നോവൽ ആകുമ്പോ ആദ്യ ഭാഗം കുറച്ച ധികം പേജ് വേണം ഒരു പത്തു മിനിമം

    ആഴത്തിൽ കഥയെ മനസ്സിൽ പതിപ്പിക്കാൻ ആണ്..

    കഥ ഇഷ്ടമായി..

    1. ഏറെക്കാലത്തിനു ശേഷം കുത്തിക്കുറിക്കുന്നതാണ് എങ്ങനെ ആൾക്കാർ സ്വീകരിക്കും എന്ന് ബോധ്യമില്ലാത്തതു കൊണ്ടാണ് കൂടുതൽ എഴുതാതിരുന്നത്, അടുത്ത ഭാഗം മുതൽ ശ്രദ്ധിക്കാം…

  14. Aha.. ❤️❤️

    1. താങ്ക്യു പാർവണ…

  15. നല്ല എഴുത്തു… തുടക്കവും ഗംഭീരം.. നൊസ്റ്റാൾജിയ.. പ്രണയം എല്ലാം കൂടെ അടിപൊളിയായി ഇങ്ങു പോരട്ടെ.. 😍😍

    1. ഏറെക്കാലത്തിനു ശേഷം എഴുതിയതാണ് ഇഷ്ടപ്പെട്ടതിൽ സന്തോഷം…

  16. നല്ല തുടക്കം…

    വൈറ്റിംഗ് 💞💞

    1. നന്ദി നൗഫു…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com