വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066

തങ്ങളുടെ അവസരങ്ങൾ നഷ്ടമാക്കിയ മറ്റൊരു ദേശവാസിയോട് അവർക്ക് പകയായി.

അവർ പല തന്ത്രങ്ങളും അയാൾക്ക് മേൽ പ്രയോഗിച്ചിട്ടും ഫലമുണ്ടായില്ല…

ഒന്നും ബെർണാടിനെ ബാധിച്ചില്ല….

മാന്ത്രികനായിരുന്ന ആ അച്ഛനെ പിന്തുടരുക എന്നതായിരുന്നു ഫ്രഞ്ചമിന്റെയും ലക്ഷ്യം…

പക്ഷെ ഒരു വ്യത്യാസം മാത്രം…”

പൊടുന്നനെ അയാൾ കഥ നിർത്തി മൗനത്തിലായി…

സംശയത്തോടെ തെരേസ്സ വില്യമിന്റെ മുഖത്തേക്ക് നോക്കി…

“പിതാവിനെ പോലെ അവൻ സാത്താനെ ആരാധിച്ചിരുന്നില്ല…”

നടുക്കത്തോടെ അവൾ വില്യമിന്റെ വാക്കുകൾ കേട്ടു…

“ഫ്രഞ്ചമിൻ ദൈവത്തിൽ വിശ്വസിച്ചു… സ്വപ്രയത്നം കൊണ്ട് അവൻ മാന്ത്രിക വിദ്യകൾ അഭ്യസിച്ചു…

തന്റെ രീതികൾക്ക് വിപരീതമായി ജീവിച്ചിരുന്നതിനാൽ ബെർണാടിന്റെ കണ്ണിൽ ഫ്രഞ്ചമിൻ എന്നും വെറുക്കപ്പെട്ടവനായി…

പക്ഷെ ഒന്നിലും അവൻ തളർന്നില്ല…അവന്റെ ജാലവിദ്യകൾക്കും കാണികൾ ഉണ്ടായി…അവനും പേരും പ്രശസ്തിയും വന്നു ചേർന്നു…

ബെർണാഡിനേക്കാൾ പ്രശസ്തി അവൻ നേടി..
അവന്റെ ജാലവിദ്യകൾ കാണാൻ അന്യദേശത്ത് പോലും ആളുകൾ എത്തി തുടങ്ങി…

അവന്റെ കഴിവുകൾ ജനങ്ങൾ വാഴ്ത്തിപ്പാടി..

പെട്ടെന്നാണ് എല്ലാം മാറി മറിഞ്ഞത്…

ഒരു കറുത്തവാവിൽ ബെർണാടിന്റെ തന്ത്രങ്ങളുടെ ഫലമായി അവന് സാത്താന് നേദിച്ച അശുദ്ധ രക്തം കുടിക്കേണ്ടി വന്നു…

അബോധാവസ്ഥയിൽ ഉറങ്ങിയ അവന് ചുറ്റും രാത്രി വെളുക്കുവോളം ആ കുടുംബം സാത്താൻ വർഷിപ്പ് നടത്തി…

പിറ്റേന്നത്തെ പ്രഭാതം ഒരു പുതിയ ഫ്രഞ്ചമിന്റെ ഉദയമായിരുന്നു…

ഈ നഗരത്തെ വിറപ്പിച്ച സാത്താന്റെ സന്തതിയുടെ ഉദയം….

സിദ്ധികൾക്ക് വേണ്ടി മനുഷ്യരെ കുരുതി കൊടുക്കാൻ തുടങ്ങി…

ജാലവിദ്യകൾക്കിടയിൽ പലരും മരണപ്പെട്ടു…

അജയ്യനാകുവാൻ മാസമുറയുള്ള യുവതികളെ കൊന്ന് അവരുടെ ചുടുചോര സാത്താന് നേദിച്ചവൻ…”

വില്യം പറഞ്ഞു നിർത്തി…

ഭയമെന്ന വികാരം തെരേസ്സയുടെ ഓരോ ഞരമ്പുകളിലും പടർന്നു…

അവളുടെ കണ്ഠം വിറച്ചു….

വിയർപ്പ്‌തുള്ളികൾ ചാലുകളായി കഴുത്തിലൂടെ ഒഴുകി…

അവിടം നിശ്ശബ്ദത തളം കെട്ടി നിന്നു…

ആ പൈയിന്റിങിലേക്ക് അവളുടെ ദൃഷ്ടി വീണ്ടും പോയി…

അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല ….

അവളുടെ കണ്ണുകൾ വിടർന്നു… അവൾ പതർച്ചയോടെ പിന്നിലേക്ക് വീണു…

പുഞ്ചിരിക്കുന്ന മുഖത്തിനു പകരം ചുവന്ന കണ്ണുകളോടെയുള്ള രൗദ്രഭാവമാണ് ആ ചിത്രത്തിൽ അവൾ ദർശിച്ചത്…

ഇരുട്ട് മൂടിയ വഴിയിലൂടെ അകലെ നിന്നുമൊരു പ്രകാശം കണ്ടതോടെയാണ് ജെറാൾഡ് വണ്ടിയിൽ നിന്നും ഇറങ്ങിയത്…

27 Comments

  1. Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ ?????. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു ?.

  2. Vayikkan valare vaiki poyi. Vismayippichu kalanju. Superb…

    1. പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു???

  3. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം.

    സ്നേഹത്തോടെ
    ZAYED ❤️

    1. ❤️❤️❤️❤️

  4. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED❤️

    1. ????

  5. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED ❤️

    1. ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?..ബാക്കി സമയം പോലെ വായിക്കു..??

  6. അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…

    1. ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh??

    1. ?????

      1. ???

  7. ആനന്ദ്

    super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
    ??????????????????

    1. ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം??

  8. പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
    തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
    Awesome!!!!!!!??

    1. ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ??..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ??..

      1. ???

  9. വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…

    1. ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ??

      1. ????

  10. അടിപൊളി ആയിട്ടുണ്ട് ??

    1. ഏറെയിഷ്ടം കൂട്ടേ??

      1. ???

Comments are closed.