രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

Views : 9334

രാജമല്ലി ചോട്ടിൽ നിന്നും 2

Rajamalli Chottil Ninnum Part 2 | Author : Jwala

Previous Part

 

രണ്ടു മാസത്തെ അവധിക്കാലം കഴിഞ്ഞു, നാളെ സ്കൂൾ തുറക്കുകയാണ് എന്തോ നഷ്ടപ്പെട്ടു പോയതിനെ തിരികെ കിട്ടുന്നതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ.
നേരം പുലർന്നു. പ്രഭാതകൃത്യങ്ങൾക്കു ശേഷം സ്കൂളിൽ പോകാനുള്ള തയ്യാറെടുപ്പ് തുടങ്ങി കറുത്ത പാൻസും ഇളം നീല കളർ ഷർട്ടുമിട്ട് കണ്ണാടിക്കു മുൻപിൽ തിരിഞ്ഞും മറിഞ്ഞും നിന്ന് മുടി ചീകി ഒതുക്കി സ്കൂൾ ബാഗ് എടുത്ത് തോളിലൂടെ ഇട്ട് ഞാൻ വീട്ടിൽ നിന്നിറങ്ങി,
വീട്ടിൽ നിന്നും നൂറു മീറ്റർ കൈവഴി നടന്നു വേണം മെയിൻ റോഡിലേക്ക് കയറാൻ, മഴ ചെറുതായി പെയ്യുന്നും ഉണ്ട് കുട നിവർത്തി ധൃതിയിൽ ഞാനും നടന്നു കൈവഴി അവസാനിച്ചു.
മെയിൻ റോഡിൽ കയറി കൂട്ടുകാരെ കാത്ത് നിൽക്കുകയായിരുന്നു ഞാൻ പെട്ടന്നായിരുന്നു അതി വേഗം പാഞ്ഞു വന്ന കാർ ചെളി വെള്ളം ദേഹമാസകലം തെറുപ്പിച് കടന്നു പോയത് ഒരു നിമിഷം എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഞാൻ കുഴങ്ങി ദേഷ്യവും, സങ്കടവും എല്ലാം ഒരു നിമിഷം വന്നു.
വീട്ടിലേക്ക് വേഗം തിരിഞ്ഞോടി ദേഹമാസകലം ചെളിയിൽ കുളിച്ചു വന്ന എന്നെ നോക്കി എല്ലാവരും ചിരിച്ചു എന്റെ ദേഷ്യം കൂടി, ഉമ്മ സമാധാനിപ്പിച്ചു നീ വേഗം കുളിച്ചു സ്കൂളിൽ പോകാൻ നോക്ക്…സമയം നോക്കി ഒൻപതു മണി ആകാൻ പോകുന്നു , വേഗം കുളിച്ചു പുതിയ വസ്ത്രങ്ങൾ ഒന്നുമില്ല പഴയ ഷർട്ടും പാന്റും ഇട്ട് ഞാൻ അതി വേഗം സ്കൂൾ ലക്ഷ്യമാക്കി ഓടി.

ഇന്നെല്ലാം ശനി ദശ ആണല്ലോ പടച്ചോനെ അവളും കൂട്ടുകാരികളും പോയി, നിരാശയോടെ തിരിയാൻ നേരം എടാ .. കാമുകാ…

ഞാൻ തിരിഞ്ഞു നോക്കി സാം, ഞാനെല്ലാം കാണുന്നുണ്ട് മോനേ…
അവൻ ഒരു കള്ള ചിരിയുമായി ഞാനും ചിരിച്ചു,
നിന്റെ കക്ഷി ഇപ്പോൾ പോയതേ ഉള്ളൂ,
നീ എന്താ താമസിച്ചത്?
അതോ, ഇന്നത്തെ നിർഭാഗ്യ കഥകൾ അവനോട് വിവരിച്ചു ഞങ്ങൾ സ്‌കൂളിലേക്ക് പോയി,
പുതിയ ക്ലാസ് റൂം എന്റെ ചിന്തകൾ അവളിലായിരുന്നു ഒന്ന് കാണാൻ കഴിയാത്ത നിരാശ ഉള്ളിൽ നിറഞ്ഞു.
ഉച്ച വരെയെ ക്ലാസ് ഉണ്ടായിരുന്നുള്ളൂ,

അവളെ ഒന്ന് കാണാൻ ഞാൻ സ്കൂൾ വിട്ട സമയത്ത് രാജമല്ലി ചുവട്ടിൽ പോയി നിന്നു, മല വെള്ള പാച്ചിൽ പോലെ കുട്ടികൾ ഒന്നായി ഒഴുകുകയാണ് റോഡ് മുഴുവനും, ആൾക്കൂട്ടത്തിനിടയിൽ അവളെ കണ്ടെത്താൻ കഴിയാതെ ഞാൻ തിരിഞ്ഞു നടന്നു,
രണ്ടു മാസം ഞാൻ കാത്തു വച്ച ഊർജ്ജം പൂർണമായും എവിടെയോ നഷ്ടപ്പെട്ടു, എങ്ങനെയോ വീട്ടിൽ എത്തി വൈകിട്ടത്തെ കളിയും ഉപേക്ഷിച്ചു റൂമിൽ ഒതുങ്ങി കൂടി.
രണ്ടാം ദിനം രാവിലെ എഴുന്നേറ്റെങ്കിലും ഒരു ഉന്മേഷ കുറവ്, കുറച്ചു നേരം കൂടി മടി പിടിച്ച് കിടന്നു ഉമ്മയുടെ വഴക്ക് കേട്ടാണ് ഉണർന്നത്
പിന്നെ ഒരു യുദ്ധമായിരുന്നു വീണ്ടും അലക്കി തേച്ച യൂണിഫോം എടുത്തിട്ടു നീല പാന്റും, വെള്ള ഷർട്ടും ഇനി ബുധനാഴ്ച മാത്രമാണ് കളർ വസ്ത്രങ്ങൾ ഇടാൻ കഴിയു,

Recent Stories

The Author

38 Comments

  1. Adipoli ayittund 😊😊😊😊😊😊😊😊😊😊😊avasanam polichu 😀😀😀😀😀😀😀😀😀😀😀appol by

  2. Super!!!!
    Valare nannayirunnu…

    Thudarnnum ezhuthuka..

    Asamsakal..

    Thanks.

  3. കൈലാസനാഥൻ

    മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്‌ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.

  4. ippozaanu vaayichath..
    orupaad ishtappettu… thudarnnum ezhuthuka…

    1. വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…

  5. v̸a̸m̸p̸i̸r̸e̸

    വളരെ മനോഹരമായ എഴുത്ത്,
    നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
    തുടർന്നും എഴുതുക…

    1. വളരെ നന്ദി വാമ്പയർ,
      വായനയ്ക്കും, കമന്റസിനും…

  6. വേട്ടക്കാരൻ

    ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?

    1. നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
      വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.

  7. മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്‌… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️

    1. വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…

  8. ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു

    1. വളരെ നന്ദി അജയ് ബ്രോ…

  9. ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി 🥰🥰❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️😍

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.

    1. പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…

  10. ജ്വാല നന്നായിട്ടുണ്ട്…

    എഴുതു തുടരുക…

    പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് 💞💞💞

    1. വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…

  11. ഖുറേഷി അബ്രഹാം

    മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…

      1. ഖുറേഷി അബ്രഹാം

        അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.

        ഖുറേഷി അബ്രഹാം,,,,

  12. ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤

    1. പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്‌…

  13. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… 😍😍😍😍

    1. പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം 😍😍

    1. ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…

  15. ജീനാ_പ്പു

    സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?

    വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി 🙏❣️

    നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!

    വീണ്ടും വീണ്ടും എഴുതുക 👍❣️❣️❣️

    അഭിനന്ദനങ്ങൾ 💐

    ഒരുപാട് ഇഷ്ടമായി ഈ കഥ 🙏🙌👍❣️

    1. ജീനാ_പ്പു,
      വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…

      1. ଜୀବ ଆପ୍ପୁ

        അതെന്താ 🤔 അങ്ങനെ പറഞ്ഞത് 🤷 ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് 🙏 ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …

        നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു 🙏❣️

        ശുഭരാത്രി ❣️

  16. @Jwala. Page kooti avasanipichu alle.
    kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….

    1. വളരെ നന്ദി ഹാപ്പി,
      അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…

  17. വേട്ടക്കാരൻ

    ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..

    1. സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,

  18. ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️

    1. സന്തോഷം ജീവൻ…

  19. Aadhyathe like, view, comment ellam njan thanne 😀

    1. വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com