അമ്മ അറിയാൻ 🖤 [പി.കെ] 64

Views : 5220

അങ്ങനെ വല്ലപ്പോഴും വായിച്ചിരുന്ന ആ കുട്ടിക്കാലത്ത്…….. എന്നെ വല്ലാതെ ഇഷ്ടപ്പെടുത്തിയ കഥയെഴുതിയ ബി.ഹരികുമാർ, ഈയടുത്ത് മരിച്ചപ്പോൾ
“അരുന്ധതിയുടെ പൈങ്കിളിക്കവിതകൾ”
എനിക്കോർമ വന്നു……..

വള്ളുവനാട്ടിലെ എം ടി മാധവിക്കുട്ടിക്കഥകളിലൂടെയൊക്കെ നമ്മുക്ക് പരിചിതമായ… ശോഷിച്ച ഒരു തറവാട്ടിലെ തങ്ങൾക്കനുവദിച്ച ഒരു കോണിൽ ദാരിദ്‌ര്യം ചുവയ്ക്കുന്ന കറുകപ്പുല്ല് തോരനും മുളകൂഷ്യമൊക്കെ കഴിച്ച് വിശപ്പടക്കുന്ന അരുന്ധതിയെന്ന കൗമാരക്കാരി, അവരിൽ പെട്ട പലരെയും പോലെ ദുരഭിമാനം കൈവിടാതെ ‘ജീവിത മാസ്വദിക്കുന്നതാണ്’ കഥാതന്തു.
നഗരത്തിൽ നിന്നും ഒഴിവുകാലം ചെലവിടാൻ വരുന്ന സമ്പന്നനായ ബന്ധുവീട്ടിലെ പയ്യനുമായി പൊലിപ്പിച്ച ഗ്രാമീണ കഥകൾ പങ്കിട്ട് അടുപ്പത്തിലായ
അരുന്ധതി, നീളൻ പാവാടയും ബ്ലൗസുമിട്ട് ആ പയ്യന്റെ മനസിലും കൂടെ എന്റെ വായനാമനസിലും കയറിക്കൂടി…

കാണൻ ഒടിമറിയുന്നത് തൊട്ടുള്ള കടംങ്കഥകളിൽ തുടങ്ങി തറവാടിത്ത ഘോക്ഷമടക്കമുള്ള ദുരഭിമാനക്കഥകൾ വരെ നിരത്തി ….. കൂടെ, അവളുടെ സ്വതസിദ്ധമായ പൈങ്കിളിക്കഥകളും പറഞ്ഞു കൊണ്ട് ആ പയ്യനെയും…. കൂടെ എന്നെയും അരുന്ധതി വശീകരിച്ച് വീഴ്ത്തി….,
അവസാനം നരിച്ചീറുകളുറങ്ങുന്ന മച്ചിൻ പുറത്തെ മങ്ങിയ വെളിച്ചത്തിലെ കറുകപ്പുല്ലിന്റെ രുചിയുള്ള ചുടുചുംബനത്തിലവസാനിച്ച ‘അരുന്ധതിയുടെ പൈങ്കിളിക്കവിതകളായിരുന്നു’ അന്ന് ഒരു പാട് കാലം സ്വപ്നങ്ങളിൽ…[ അന്നത്തെ കൗമാരക്കാരന്റെ രാത്രികളെ സുഖ സുഷുപ്തിയിലാക്കിയ നിരവധി    നായികമാരിലൊരാളായി മാറി!]

വെറും ഉപരിപ്ളവമായ പ്രണയം മാത്രം
വർണിച്ചെഴുതുന്ന മലയാളത്തിലെ മറ്റ് ‘മ’
പ്രസിദ്ധീകരണങ്ങളിൽ വരുന്ന സാങ്കൽപിക കഥകളെക്കാൾ ഇത്തരം കഥകളിൽ അനുഭവങ്ങളുടെ ചൂടും ചൂരും
നനവുമുണ്ടായിരുന്നു.

അങ്ങനെ കാലങ്ങൾ ഋതുഭേദങ്ങളായി
കൊഴിഞ്ഞു തീരുമ്പോഴുള്ള മാറ്റങ്ങൾ ശരീരത്തിലും മനസിലും വന്നു….
സാഹചര്യങ്ങൾ അനുഭവങ്ങളിലൂടെ
ജീവിതത്തിലെ പരുപരുത്ത മുഖങ്ങൾ
പഠിപ്പിച്ചു കൊണ്ടിരുന്നു… അത് ആ വായനയെ കൂടുതൽ ഇഷ്ടമുള്ളതാക്കി.

പക്ഷെ ന്യൂ ജനറേഷൻ മത്സരങ്ങൾക്കിടയിൽ പലപ്പോഴും
മറന്നു പോവാറുള്ള അതിലേക്കെത്തിയത്
പിന്നീട് ഇതുപോലെ അനങ്ങാതിരിക്കാൻ നിർബന്ധിക്കപ്പെട്ട
അവസരങ്ങളിലായെന്ന് മാത്രം.

പുതിയ കലാലയവും പഴയ കലാലയവും

Recent Stories

The Author

പി.കെ.

7 Comments

  1. Kollam bro. ,keep going 🥰😘

    1. Thanks bro;
      വളരെ നന്ദി🥰

  2. അടിപൊളി 😍😍😍

    1. വളരെ നന്ദി🥰🥰 ജീവൻ.

  3. ഇപ്പോള കണ്ടേ അണ്ണാ..ഹോം പേജിൽ കയറിയിട്ട് കുറച്ചായി..
    ❤️

    1. ok..
      നീൽ ബ്രോ .. Thanks.🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com