പ്രണയ നൊമ്പരം [മനൂസ്] 3008

അപ്പോഴും ഉള്ളിലെ സംശയങ്ങൾ എന്നിൽ കെട്ടടങ്ങിയില്ല..
ഇവളെ ആണോ എനിക്ക് വിവാഹം ആലോചിച്ചത്…

“എന്താ മാഷേ ആലോചിക്കുന്നത് ..”

ചിന്തകളിൽ മുഴുകിയ എന്നെ ജീനയുടെ ശബ്ദം സ്വബോധത്തിലേക്ക് കൊണ്ടു വന്നു.

“അത്…. വിവാഹം…”

“വിവാഹമോ…..”
സംശയത്തോടെ ഉള്ള അവളുടെ ചോദ്യം എന്നെ വീണ്ടും സംശയങ്ങളിലേക്ക് കൊണ്ടുപോയി..

“അതേ മോളെ….. ജിജോക്ക് നിന്നെ വിവാഹം കഴിക്കാൻ സമ്മതമാണെന്നു…..”

പൊടുന്നനെയുള്ള അവളുടെ അച്ഛന്റെ മറുപടി എന്നെ ഞെട്ടിച്ചു..

ഞാൻ അയാളെ നോക്കിയെങ്കിലും എനിക്ക് മുഖം തരാതെ ആണ് അവളുടെ അപ്പച്ചൻ സംസാരിച്ചത്….

അപ്പച്ചന്റെ മറുപടി കേട്ടതും അവളൊന്നു ഞെട്ടി..ആ മുഖത്തെ ചേഷ്ടകളിൽ നിന്നും അതെനിക്ക് വായിച്ചെടുക്കാൻ പറ്റി..

അവളുടെ കണ്ണീർ ഒഴുകി കിടക്കയിലേക്ക് പടർന്നു…അത് ഞങ്ങളിൽ നിന്നും മറക്കാൻ പോലും കഴിയാത്ത ആ പാവത്തിന്റെ അവസ്ഥ എന്നെ വല്ലാതെ തളർത്തി.. ഒരു അനുകമ്പ എനിക്ക് അവളോട് തോന്നി തുടങ്ങിയിരുന്നു…

പിന്നീട് അവിടം കുറച്ചു നേരത്തേക്ക് നിശബ്ദമായിരുന്നു..

“ഏയ് അതൊന്നും ശരിയാവില്ല..ഡെയ്‌സി സിസ്റ്റർ അവിടെ വരുമ്പോൾ മാഷിന്റെ വിശേഷങ്ങൾ എപ്പോഴും പറയുമായിരുന്നു..

പഠിച്ചു ഒരു ജോലി നേടി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തനായിട്ടും അവിടുത്തെ കുരുന്നുകൾക്ക് വേണ്ടി ജീവിക്കുന്ന മാഷിനോട് ബഹുമാനവും സ്നേഹവുമായിരുന്നു..

അതുകൊണ്ടാണ് ഒന്ന് നേരിട്ട് കാണാനും സംസാരിക്കാനും ഒരു മോഹം തോന്നിയത്.. മുൻപും ഉണ്ടായിരുന്നു പക്ഷെ അന്നൊക്കെ മാഷിന്…

ഇങ്ങോട്ടേക്ക് വിളിപ്പിച്ചത് ഒന്ന് കണ്ട് ഉള്ളിലെ എന്നോടുള്ള ഒരു തരിമ്പ് ദേഷ്യമെങ്കിലും കുറയ്ക്കാനാണ്.. അല്ലാതെ.. മാഷ് അപ്പച്ചനോട് പൊറുക്കണം.. എന്നോടുള്ള സ്നേഹം കൊണ്ട് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ ഒന്നും മനസ്സിൽ വയ്ക്കരുത്..”

മൂകതയെ കീറി മുറിച്ചുകൊണ്ടു അവൾ പറഞ്ഞു പൂർത്തിയാക്കി..

മറ്റുള്ളവരുടെ കണ്ണീരിൽ അലിയുന്ന ഹൃദയം അവളുടെ ഇടറുന്ന വാക്കുകളിൽ വേദനിച്ചു ..ആർദ്രമായി അവളെ നോക്കി കുറേ നേരം ഇരുന്നു..

“സമ്മതം”
അവളുടെ കൈകൾക്ക് മുകളിൽ കൈചേർത്തു അപ്പച്ചനെ നോക്കി ഞാൻ പറഞ്ഞു..

അയാൾ എന്നെ കൈകൂപ്പി തൊഴുതു.. അമ്മയുടെ മിഴികളും സജ്ജലമായി..

അവൾ അപ്പോഴും കണ്ണീർ തോരാത്ത മിഴികളുമായി എന്നെ നോക്കുകയായിരുന്നു..

“സഹതാപത്തിന്റെ പുറത്ത് തോന്നുന്ന തീരുമാനങ്ങൾ ഒന്നും നിലനിൽക്കില്ല…. ഒന്ന് എഴുന്നേറ്റ് നടക്കാൻ പോലും കഴിയാത്ത എന്നെ ….അത് വേണ്ട മാഷേ..

37 Comments

  1. കൊള്ളാം ഒഴുക്കോടെ വായിക്കാൻ കഴിഞ്ഞു പക്ഷെ അവസാനം ആയപ്പോൾ കുറച്ചു സ്പീഡ് കൂടിയ പോലെ തോന്നി പ്രതേകിച്ചു മജോയും ആയിട്ടുള്ള ഇന്ററാക്ഷൻസ് ഒക്കെ

    1. ആ അത്തരം തെറ്റുകൾ ഇനി വരും കഥകളിൽ ഒഴിവാക്കാം..വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ??

    1. ??????

  2. മനൂസ്,
    പതിഞ്ഞ താളത്തിൽ തുടങ്ങിയെങ്കിലും ക്ളൈമാക്സ് പൊളിച്ചു.
    മനോഹരമായി തന്നെ എഴുതി, നല്ല ഒഴുക്കോടെ വായിക്കാനും കഴിഞ്ഞു. കഥ വായിച്ചു തുടങ്ങിയപ്പോൾ അവസാനം ദുഖകരമായി അവസാനിപ്പിക്കും എന്ന് തോന്നി, എന്തായാലും ശുഭപര്യയായി നിർത്തിയപ്പോൾ സന്തോഷം…

    1. തുടക്കം സെന്റി ആയത് ഒടുക്കം ഇത്തിരി ഗുമ്മു കിട്ടാനാണ്..ചുമ്മാ ഒന്ന് തട്ടിക്കൂട്ടിയതാണ്.. പെരുത്തിഷ്ടം ജ്വാല??

  3. Nice story manoos❤️… joji and jeena❤️… jacobinte chathikku kodutha pani poli… ishtayi… adyam senti mode anennu thonniyelum mojoyude varavode poli.. mojo villan akum ennu karuthi… but twist ittu… super❤️

    1. ആ സെന്റി ഫുൾ കൊണ്ടു പോയാൽ ഒരു ഗുമ്മു കിട്ടില്ലല്ലോ.. അതാ അവസാനം ഒന്ന് മാറ്റി പിടിച്ചത്.. ജീവാ നിന്നെ കാണുന്നില്ലല്ലോ ഇപ്പോൾ.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ഡിയർ?

  4. മനൂസ്..
    അടിപൊളി കഥ. അവസാനം ജേക്കബിനെ പൂട്ടി അത് എനിക്ക് ഇഷ്ടായി… അവർ സുഖമായി ജീവിക്കട്ടെ. ഇനി അടുത്ത കഥക്കയി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️❤️

    1. ജ്ജ് പറഞ്ഞാൽ പിന്നെ അപ്പീൽ ഇല്ല.. മ്മക്ക് അടുത്ത കഥ ഉഷാറാക്കാം.. ഏറെയിഷ്ടം ഇന്ദൂസ്?

  5. ശങ്കരഭക്തൻ

    മുത്തേ ഒത്തിരി ഒത്തിരി ഇഷ്ടമായി… എന്തോ കഥ ഓരോ സന്ദർഭങ്ങളിലൂടെ കടന്നു പോകുമ്പോളും മനസ്സിൽ ഒരു വിങ്ങൽ അവശേഷിച്ചു പോകുന്ന ഒരു ഫീൽ… പക്ഷെ പെട്ടെന്നുണ്ടായ ജീനയുടെ മാറ്റം എന്നെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു അവൾക്ക് കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞാൽ മതിയായിരുന്നില്ലേ എന്തിനു ഒരേ റൂമിൽ ഒരുമിച്ച് കഴിഞ്ഞിട്ടും അവനെ അകറ്റി നിർത്തി….സിസ്റ്ററ് ഡെയ്സിയുടെ ശെരിയായ മുഖവും ഞെട്ടിച്ചു കളഞ്ഞു… പ്കഷെ അവൾ മരിക്കേണ്ടവൾ തന്നെയാണ് അത് ചെയ്യേണ്ടത് ജിജോയും അതങ്ങനെ തന്നെ വേണമായിരുന്നു അതിൽ യാതൊരു തെറ്റുമില്ല… മെജോ ആണ് വില്ലൻ എന്ന് ആദ്യ ഇൻട്രോഡക്ഷൻ കണ്ടപ്പോ കരുതിയത്. എന്തായാലും ഒത്തിരി ഇഷ്ടായി മനുസ്…. സ്നേഹം ❤️

    1. അതേ ജീന തുറന്ന് പറഞ്ഞിരുന്നു എങ്കിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല..ചില മനുഷ്യർ ഡൈസിയെ പോലെയാണ് ചിരിച്ചു കൊണ്ട് ചതിക്കും.. ആ മുഖം മൂടി തിരിച്ചറിയുക പ്രയാസം.. ജിജോ പൊളിയല്ലേ ..വിലയേറിയ അഭിപ്രാങ്ങൾക്ക് പെരുത്തിഷ്ടം മുത്തേ??

  6. ജീനാ_പ്പു

    ??? ജീന ???

    1. ആ അന്റെ പേര് ബന്നല്ലോ?

  7. മനൂ… പൊളി കഥ…

    ഈ കഥ ഞാൻ ഒരു വട്ടം ഏതോ പ്ലറ്റ് ഫോമിൽ വായിച്ച പോലെ തോന്നി… പക്ഷെ എവിടെ ആണെന്ന് ഓർക്കുന്നില്ല…

    എന്തായാലും… ഒരു അടിപൊളി കഥയാണ്..

    ചതിക് തിരിച്ചടി ചതി തന്നെ ???

    1. പിന്നല്ല..കിട്ടാനുള്ളത് കിട്ടുക തന്നെ ചെയ്യും.. പെരുത്തിഷ്ടം നൗഫു?

  8. ♥️♥️♥️♥️♥️♥️

    1. ??????


  9. മനു വായിച്ചിട്ടില്ല വായിക്കാം

    1. ♥️♥️pwoli aaitond kadha.

      1. പെരുത്തിഷ്ടം രേഷ്മ??

    2. സമയം പോലെ വായിക്കേടാ??

      1. അതുൽ കൃഷ്ണ

        അങ്ങേരു വായിക്കൊന്നും ഇല്ല, ഫുൾ തട്ടിപ്പാണ്.

        പക്ഷെ ഞാൻ ഇന്ന് വൈകിട്ട് വായിക്കാട്ടോ

        1. പെരുത്തിഷ്ടം മുത്തേ?

  10. അതുൽ കൃഷ്ണ

    ❣️❣️

  11. പുള്ളെ…

    1. ഫസ്റ്റ് ഞമ്മള്‍…

      1. ജ്ജ് മുത്താണ് പുള്ളെ??

Comments are closed.