രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

ഞാൻ വേഗം സ്‌കൂളിലേക്ക് നടന്നു, റോഡിലെത്തിയപ്പോൾ സാം കാത്തു നിൽക്കുന്നു പിന്നെ ഞങ്ങൾ ഒരുമിച്ചായി നടത്തം.ഡാ,… ങും ഞാൻ അവനെ നോക്കി,
വേഗം വാടാ ഞാൻ അവനോട് പറഞ്ഞു
നീ ഒന്ന് നിന്നെ…
എന്താടാ?
നീ വേഗത്തിൽ ഓടുന്നത് ഒക്കെ എനിക്ക് മനസ്സിലാകും അവളെ ഇങ്ങനെ നോക്കി ഇരുന്നാൽ മതിയോ? നിന്റെ ഇഷ്ടം പറയണ്ടേ?
ഡാ ഞാൻ അങ്ങനെ ഒന്നും ചിന്തിച്ചില്ല, അവളുടെ പേര് കൂടി എനിക്കറിയില്ല, എന്റെ അജ്ഞത അവന്റെടൂത്ത് പറഞ്ഞു…
സാം അവളെ ഒന്ന് കണ്ടാൽ മാത്രം മതി എനിക്ക്, എന്റെ മനസ്സിൽ ആഴത്തിൽ അവളുടെ മുഖം പതിഞ്ഞിരിക്കുകയാ ഇപ്പോൾ…

വേഗം വാടാ അവന്റെ കൈയും പിടിച്ചു ഞാനോടി…
രാജമല്ലി ചെടികൾ തളിരിട്ടു നിൽക്കുകയാണ്, എന്നെ മൃദുവായി തഴുകി കാറ്റ് കടന്ന് പോയി, കാറ്റിൽ പാറി പോയ എന്റെ കോലൻ മുടി കൈകൊണ്ട് ചീകി ഒതുക്കി ഞാൻ ദൂരേയ്ക്ക് നോക്കി നിന്നു.

പച്ചയും വെള്ളയും കളറിലുള്ള ചുരിദാർ ഇട്ട്, തലയിൽ ഇളം മഞ്ഞ കളറിലുള്ള ഷാൾ ഇട്ട് കൂട്ടുകാരുടെ പിന്നിലായി അവൾ നടന്നു വരുന്നുണ്ടായിരുന്നു,

അവളുടെ കണ്ണുകൾ രാജമല്ലി ചുവട്ടിൽ ആയിരുന്നു, രണ്ടു ജോഡി കണ്ണുകൾ ഒന്നായി, ഒരു നിമിഷം അവൾ തല താഴ്ത്തി മുന്നോട്ടു നടന്നു,
ഏതാനും ചുവടുകൾ നടന്നിട്ട് പിന്നെയും അവൾ തല ഉയർത്തി എന്നെ നോക്കി വീണ്ടും കണ്ണുകൾ സംഗമിച്ചു,
ചുണ്ടുകളിൽ ഒളിപ്പിച്ചു വച്ച പുഞ്ചിരി അപ്പോൾ നുണക്കുഴി തെളിഞ്ഞു വന്നതും ഞാൻ കണ്ടു.
അത് മതിയായിരുന്നു എനിക്ക് നഷ്ടമായ ഊർജ്ജം തിരികെ വരാൻ.

സാം എങ്ങനെയാടാ അവളോട് എന്റെ സ്നേഹം അറിയിക്കുക? അടുത്ത ദിവസം സ്‌കൂളിലേക്ക് നടക്കുമ്പോൾ അവനോട് ചോദിച്ചു
നീ അവളോട് നേരിട്ട് പറയ്, ഹേയ്, അതൊന്നും നടക്കില്ല എനിക്കാണെങ്കിൽ പേടിയാ, പിന്നെ അവളെ ഒറ്റയ്ക്ക് കിട്ടാൻ കൂടി കഴിയില്ല, ഈ കൂട്ടുകാരികൾക്ക് ഒപ്പമാണ് അവളുടെ വരവും, പോക്കും, എങ്ങനെ പറയും?
ഡാ… പൊട്ടാ, ആദ്യം അവളുടെ ഡീറ്റയിൽ അറിയുക, എന്നിട്ട് നമുക്ക് ഒരു പ്രേമലേഖനം എഴുതാം…
ഡാ സൂപ്പർ ഐഡിയ, ഞങ്ങൾ നാരങ്ങാ മുട്ടായി വാങ്ങി തിന്ന് പുതിയ പദ്ധതികൾ വിശകലനം ചെയ്തു…

ഒൻപതേ കാൽ സ്‌കൂളിലേക്ക് കുട്ടികൾ വരുന്നുണ്ട്, പതിവ് പോലെ ഞാൻ അവളുടെ വരവിനായി കാത്തിരുന്നു, പതിവ് പോലെ കൂട്ടുകാരികളാൽ വലയം ചെയ്ത് അവൾ വരുന്നുണ്ടായിരുന്നു,
കണ്ണുകൾ കൊണ്ടുള്ള നോട്ടവും ചുണ്ടിലൊളിപ്പിച്ച ചിരിയും ഇന്നും കിട്ടി, കൂട്ടത്തിലെ മറ്റാർക്കും അവിടെ എന്തെങ്കിലും സംഭവിക്കുന്നു എന്നറിയുക പോലും ഉണ്ടായിരുന്നില്ല.

ദിവസങ്ങൾ പിന്നെയും ഓടി കൊണ്ടിരുന്നു, ആൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ ആയതിനാൽ പെൺകുട്ടികളോട് സംസാരിക്കുന്നതിൽ എനിക്കും വിമുഖത ആയിരുന്നു.

രാത്രിയുടെ ഏകാന്തതയിൽ പലപ്പോഴും അവളുടെ മുഖം തെളിഞ്ഞു വന്നു,
അറബി കഥകളിലെ നായകനും, നായികയുമായി ഞങ്ങൾ ആടി തിമിർത്തു. ഒരിക്കലും പറയാൻ കഴിയാത്ത പ്രണയമായി മാറുമോ എന്ന് ആശങ്കയിൽ എന്റെ കഴിവ് കേടിനെ ഓർത്ത് ലജ്ജിച്ചു പോയി ഞാൻ.

38 Comments

  1. Adipoli ayittund ???????????avasanam polichu ???????????appol by

  2. Super!!!!
    Valare nannayirunnu…

    Thudarnnum ezhuthuka..

    Asamsakal..

    Thanks.

  3. കൈലാസനാഥൻ

    മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്‌ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.

  4. ippozaanu vaayichath..
    orupaad ishtappettu… thudarnnum ezhuthuka…

    1. വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…

  5. v̸a̸m̸p̸i̸r̸e̸

    വളരെ മനോഹരമായ എഴുത്ത്,
    നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
    തുടർന്നും എഴുതുക…

    1. വളരെ നന്ദി വാമ്പയർ,
      വായനയ്ക്കും, കമന്റസിനും…

  6. വേട്ടക്കാരൻ

    ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?

    1. നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
      വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.

  7. മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്‌… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️

    1. വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…

  8. ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു

    1. വളരെ നന്ദി അജയ് ബ്രോ…

  9. ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.

    1. പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…

  10. ജ്വാല നന്നായിട്ടുണ്ട്…

    എഴുതു തുടരുക…

    പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???

    1. വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…

  11. ഖുറേഷി അബ്രഹാം

    മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…

      1. ഖുറേഷി അബ്രഹാം

        അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.

        ഖുറേഷി അബ്രഹാം,,,,

  12. ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤

    1. പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്‌…

  13. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????

    1. പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??

    1. ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…

  15. ജീനാ_പ്പു

    സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?

    വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️

    നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!

    വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️

    അഭിനന്ദനങ്ങൾ ?

    ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️

    1. ജീനാ_പ്പു,
      വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…

      1. ଜୀବ ଆପ୍ପୁ

        അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …

        നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️

        ശുഭരാത്രി ❣️

  16. @Jwala. Page kooti avasanipichu alle.
    kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….

    1. വളരെ നന്ദി ഹാപ്പി,
      അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…

  17. വേട്ടക്കാരൻ

    ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..

    1. സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,

  18. ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️

    1. സന്തോഷം ജീവൻ…

  19. Aadhyathe like, view, comment ellam njan thanne 😀

    1. വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…

Comments are closed.