വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066

Views : 57107

ഈ ഗ്രൂപ്പിൽ ആദ്യമായാണ് ഒരു കഥ പോസ്റ്റുന്നത്… തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നേറാൻ സഹായിക്കുക.. സ്നേഹം..

 

വിസ്മയങ്ങളുടെ ലോകത്തേക്ക്

Vismayangalude Lokathekku | Author : Manus

 

 

1970 കളിലെ ഇന്ഗ്ലണ്ടിലെ ബർമിങ്ങാം നഗരത്തിന് വടക്ക് ഭാഗത്തുള്ള ട്രെൻസ്റ്റോണ് ഗ്രാമത്തിലെ ഒരു ശൈത്യകാല സന്ധ്യ….

മുന്തിരിപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള വീഥിയിലൂടെ ഒരു കുതിര വണ്ടി പോകുകയാണ്..

മഞ്ഞു വീഴ്ച കുറവുള്ള സന്ധ്യ ആയതിനാൽ ആകാശത്തിന് പ്രത്യേക തെളിമയായിരുന്നു…

“നീ ശരിക്കും തീരുമാനിച്ചുറപ്പിച്ചോ…”

കുതിരവണ്ടിയിൽ പുറത്തേക്ക് മിഴികൾ നട്ട് കാഴ്‌ച കാണുന്ന തെരേസ്സയെ നോക്കി ജെറാൾഡ് ചോദിച്ചു..

അവനെ നോക്കി മറുപടിയെന്നോണം ഒന്ന് പുഞ്ചിരിച്ചിട്ട് അവൾ ചുറ്റിനും നീണ്ടു കിടക്കുന്ന മുന്തിരി തോട്ടങ്ങളുടെ ഭംഗി ആസ്വദിച്ചു…

ഇനിയെന്തു പറഞ്ഞിട്ടും പ്രയോജനമില്ലെന്നു മനസ്സിലാക്കിയിട്ടാവണം ജെറാൾഡ് പിന്നീട് ഒന്നും ചോദിച്ചില്ല…

കുതിര വണ്ടി തെളിയിക്കുന്നതിൽ മാത്രം അവൻ കൂടുതൽ ശ്രദ്ധിച്ചു…

തെരേസ്സയുടെ ഒരു ആഗ്രഹത്തിനും എതിര് നിൽക്കാൻ അവന് കഴിയില്ല…

അത്രമാത്രം അവൻ അവളെ സ്നേഹിക്കുന്നു…

വയലറ്റ് നിറത്തിലുള്ള വെൽവെറ്റ് ഗൗണ് ആണ് അവളുടെ വേഷം…

ഇളം ബ്രൗണിഷ് നിറത്തിലുള്ള മുടി കാറ്റിൽ പാറി പറക്കുന്നുണ്ട്…വെളുത്തു ചുവന്ന മുഖത്തിനു അത് മാറ്റു കൂട്ടുന്നു…

തെരേസ്സ മാർഗരറ്റ്….

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സൗന്ദര്യധാമമായിരുന്നു….

ജനനത്തിനു മുൻപേ പിതാവിനെ നഷ്ടപ്പെട്ട അവൾക്ക് അമ്മ മാത്രമായിരുന്നു എല്ലാം…

കുട്ടിക്കാലം മുതൽക്കേ മാന്ത്രികവിദ്യയോട് അവൾക്ക് വല്ലാത്ത കമ്പമായിരുന്നു…

ജാലവിദ്യക്കാരെ അവൾ ആരാധനയോടെ നോക്കിക്കണ്ടു….

ജാലവിദ്യ പഠിക്കണമെന്ന ആഗ്രഹം അമ്മയോട് പറഞ്ഞെങ്കിലും അവർ അതിനെ നിരുത്സാഹപ്പെടുത്തി….

അമ്മയ്ക്ക് ഇഷ്ടമില്ലാത്തതൊന്നും മകൾ ചെയ്തിരുന്നില്ല…

അത്രയേറെ അവൾ അമ്മയെ സ്നേഹിച്ചിരുന്നു…

അതുകൊണ്ട് തന്നെ ആ മോഹം ഉള്ളിൽ തന്നെ ഒതുക്കി നിർത്തി…

പക്ഷെ മാന്ത്രികതയെക്കുറിച്ച് പഠിക്കാനും കൂടുതൽ അറിയാനുമുള്ള അഭിനിവേശം വളരുന്നതോടൊപ്പം അവളുടെ ഉള്ളിൽ കൂടി വന്നു…

പക്ഷെ അമ്മയെ ധിക്കാരിക്കാനും അവൾ മുതിർന്നില്ല…

Recent Stories

The Author

മനൂസ്

27 Comments

  1. Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ 😍😍😍😍😍. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു 🤗.

  2. Vayikkan valare vaiki poyi. Vismayippichu kalanju. Superb…

    1. പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു💟💟💟

  3. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം.

    സ്നേഹത്തോടെ
    ZAYED ❤️

    1. ❤️❤️❤️❤️

  4. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം😁

    സ്നേഹത്തോടെ
    ZAYED❤️

    1. 😍😍😍😍

  5. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം😁

    സ്നേഹത്തോടെ
    ZAYED ❤️

    1. ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം😍..ബാക്കി സമയം പോലെ വായിക്കു..😍😍

  6. അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…

    1. ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh💟💟

  7. 👏👏👏👏👏👍👍

    1. 💟💟💟💟💟

      1. 💝💝💝

  8. ആനന്ദ്

    super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
    💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

    1. ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം💟💟

  9. പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
    തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
    Awesome!!!!!!!👌🔥

    1. ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ😃😃..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ💟💟..

      1. 💟💟💟

  10. വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…

    1. ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ💟💟

      1. 💞💞💞💞

  11. അടിപൊളി ആയിട്ടുണ്ട് 💞💞

    1. ഏറെയിഷ്ടം കൂട്ടേ💞💞

    1. 💞💞💞

      1. 💟💟💟

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com