നിഷ്കളങ്കതയുടെ കൂക്കിവിളികൾ [Pk] 284

Views : 5309

നിഷ്കളങ്കതയുടെ കൂക്കിവിളികൾ

Nishkalankathayude Kookkuvilikal | Author : PK

 

 

ഫെയ്സ്ബുക്കിലെ ഒരു ട്രോൾ പോസ്റ്റ്

കണ്ടപ്പോഴാണ് എനിക്ക് അവനെ ഓർമ വന്നത്…… തൊണ്ണൂറുകളിലെ സഹപാഠി പൊടിക്കുട്ടൻ ……🤡

 

പ്രൈമറി ക്ളാസിലെ ബഹളക്കാരിൽ മുൻപന്തിയിലുണ്ടെങ്കിലും പൊടിക്കുട്ടന്

പഠിക്കാൻ നല്ല താത്പര്യമുണ്ടായിരുന്നു.

കുട്ടിയും കോലും ഗോലി കളിയും

കള്ളനും പോലീസുമെല്ലാം ഞങ്ങളുടെ

ഇടവേളകൾ ആനന്ദകരമാക്കിയിരുന്നു.

തെയ്യാമ ചേച്ചിയുടെ കഞ്ഞിപ്പുരയിൽ

രണ്ടാമത്തെ തവണ പയറും കഞ്ഞിയും

കുടിക്കാൻ, വരിയില്ലാതെ കൂടി നിന്ന് അടി കൂടുന്നവരിൽ ഞങ്ങളുടെ കൂടെ അവനും മുന്നിലുണ്ടായിരുന്നു… കൊച്ച് കൊച്ച് കുസൃതികളുടെയൊപ്പം പഠനവുമായി

ഞങ്ങളങ്ങനെ അഞ്ചാം ക്ളാസിലെത്തി.

 

ക്രിക്കറ്റുകളി തെങ്ങിൻ മടലിന്റെ രൂപത്തിൽ അധിനിവേശം തുടങ്ങിയ

കാലത്ത് സച്ചിനെ സ്വപ്നം കണ്ട് ഞാൻ

മുഴുവൻ സമയ കളി പ്രാന്തനാകാനുളള

പിച്ചവെപ്പ് തുടങ്ങിയെങ്കിലും അവന്റെ

ഉള്ളിൽ പഠിക്കാനുള്ള ഒരു വാസന ഒരു പടി

മുന്നിൽ തന്നെ നിന്നു.

 

നാടൻ സ്കൂളിലെ പഠിത്തവും ഒപ്പമുള്ള നാട്ടുവഴികളിലെ കളികളും അവനെയും

നല്ല സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ചിരുന്നു..

 

നാട്ടുമാവിൽ കല്ലെറിഞ്ഞ് ചെക്ക്ഡാമിന്റെ

നീണ്ട കനാലിന് മുകളിലൂടെ പച്ചമാങ്ങ കടിച്ച് പറിച്ച് നടക്കുമ്പോൾ … മുകളിൽ നീലാകാശത്ത് വെള്ളപുകയൂതി പറക്കുന്ന വിമാനപ്പക്ഷിയുടെ നേർരേഖയെ ഞങ്ങൾ അമ്പരപ്പോടെ നോക്കി നിന്നിരുന്നു.

 

“വല്യ താകുമ്പോൾ എന്താവണം കുട്ടികളേ”

ദിനേശൻ മാഷിന്റെയും സരസമ്മ ടീച്ചറിന്റെയും വാത്സല്യം തുളുമ്പുന്ന ചോദ്യങ്ങളിൽ ഞങ്ങൾ ആവേശത്തോടെ മറുപടി പറഞ്ഞു..“ പൈലറ്റാവണം….!”

Recent Stories

The Author

pk

15 Comments

  1. തൃശ്ശൂർക്കാരൻ 🖤

    💙💙💙💙💙💙💙💙

    1. 🌹🌊🌊🌊🌊🌊🖤

    2. അരെ ഓ പങ്കെട്ടൻ

      എന്താ പരിവാടി….
      ഇപ്പൊ ഓണം ഒകെ കൈസ ദാ..
      എല്ലാം അടിപൊളി ഹോഗയാ നാ..

    3. ഹ…ഹ..ഹർഷൻ..😊

      ഓണം ഗുദാ ഗവാ ..

      എല്ലായിടത്തും കൊറോണ
      എന്നിട്ടും വെട്ടും കുത്തും!!

  2. Allenkile ethand pusthu nte sceneiloode anu poykkondirikkunnath, athinte idayil koode nostu 😀
    panketta.. ennum thirich povanum, edutha theerumanangalil orennam enkilum mattanam ennum aalochikkunna oru samayam anu school time.. athinum pattiyillenkil plus two aayalum mathi 😀 realityekkal sukham ithokke thanne anu !!
    Kunju katha vayikkan vanna njan ini kuthi irunnu enthokke aalochikkumo aavo !!

    1. ജീവിതം വഴിമുട്ടിയവർക്കും മുന്നോട്ട്
      പോകുന്നവർക്കും, ഗൃഹാതുരത്വം ഒരുപോലെ
      തന്നെ അല്ലേ!?

      വലുതാകുമ്പോൾ ഒരു പാട് കാപട്യങ്ങൾ
      എടുത്തണിയുന്ന നമ്മുടെയെല്ലാം കുട്ടിക്കാലങ്ങൾ എല്ലാം.. ഒരു പോലെ
      തന്നെ ആണല്ലോ!?
      അപ്പോൾ തിരിച്ചു പോവാൻ ആഗ്രഹിച്ച
      ഒരുപാട് പേരെ കണ്ടിട്ടുണ്ട്..അതുകൊണ്ടാ.

      നന്ദി… ആദി🥰

  3. പങ്കേട്ടാ ഞാൻ 2 വട്ടം കമെന്റ് ചെയ്തു, എന്തോ കാണുന്നില്ല… എന്തായാലും ഒന്നൂടെ നോക്കാം

    1. എന്തോ വരുന്നില്ല, മോഡറേഷനിൽ പോയെന്ന് തോന്നുന്നു, കുറച്ച് കഴിഞ്ഞാൽ വരുവായിരിക്കും…

    2. ഇതൊക്കെ വായിക്കുന്നത് തന്നെ വല്യ കാര്യം
      വാമ്പു..പിന്നെ എന്തിനാ കമന്റ്!
      പറഞ്ഞ് പഴകിയ കാര്യങ്ങൾ എന്തോ
      എന്റെ വക ഇങ്ങനെ ഒന്ന് കുത്തിക്കുറിച്ചു.

      നന്ദി..🥰

  4. ഒരു കണ്ണാടി എടുത്ത് മുന്നിൽ വെച്ചിട്ട് “നോക്കടാ…നോക്ക്..!!” എന്നു പറയുന്ന പോലെ ഒരു ഫീൽ കിട്ടി..
    അതി മനോഹരമായ എഴുത്ത് കൊയ്‌ലോ അണ്ണാ..ഗംഭീരം👌

    1. ശരിയാ…
      വലുതാകുമ്പോൾ കണ്ണാടി പോലെ ഉടയുന്ന
      സ്വപ്നങ്ങളാണല്ലേ നമ്മളിൽ പലർക്കും…

      അപ്പോൾ തോന്നും തിരിച്ചു പോവാൻ!!?
      നന്ദി…🥰

  5. മധുരമുള്ള ഒരു കാലം ഉണ്ടെങ്കിൽ അത് കുട്ടിക്കാലം ആണെന്ന് വീണ്ടും ഓർമ്മിപ്പിച്ചല്ലേ പങ്കെട്ട…

    ഒരുകാലം ആയിരുന്നു അതൊക്കെ..

    ഇപ്പൊ കുടുംബത്തിന്റെ ബാധ്യതകൾ ആണ്..

    എല്ലാം നോക്കണം..

    ഇപ്പൊ പണി എടുക്കുന്നത് ഇ എം ഐ കൽ അടച്ചു തീർക്കാൻ..

    ഇപ്പോൾ ആണ് ബാല്യകാലത്തിൽ സ്മരണകൾ അയവിറക്കുന്നത്…

    1. ഓർമകൾ ഉണ്ടായിരിക്കേണ്ടേ ഹർഷാ….

      അല്ലെങ്കിലും മധുരമുള്ള ഓർമകൾ മാത്രമേ അവസാനം ബാക്കിയാവു..അല്ലേ!?

      കുട്ടിക്കാലത്ത് ഘട്ടംഘട്ടമായി സ്വപ്നങ്ങൾ
      കണ്ട് ജീവിച്ച് യൗവനത്തിൽ വീണ്ടും തിരിച്ചു പോകാൻ ആഗ്രഹിക്കുന്ന പലരുടെയും
      ചിന്തകൾ കണ്ടപ്പോൾ ചുമ്മാകുത്തിക്കുറിച്ചതാ

      നന്ദി….🥰

  6. നന്നായി നല്ല അവതരണം.തുടർന്നും എഴുതുക

    1. നന്ദി….. രാജ് .

      കുഞ്ഞു തോന്നലുകൾ …
      കുത്തിക്കുറിച്ചതാ🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com