അമ്മ അറിയാൻ 2 🖤 [പി.കെ] 61

Views : 2122

 

‘…..ഭാവനതൻ താഴ്‌വരയിൽ ജീവിതം ശാന്തിയുടെ പാലലച്ചോലയായ് പാരിൽ ഒഴുകി….’….. എന്റെ പുലർകാലങ്ങളിലെ നിത്യജീവിത ഓട്ടങ്ങളെ പലപ്പോഴും എണ്ണയിട്ടുണർത്താറുള്ള

‘…ആറാട്ടുകടവിങ്കൽ അരയ്ക്കൊപ്പം വെള്ളത്തിൽ……’ പതിവുപോലെ മൂളി, ഞാനെന്റെ ഹൃദയതാളത്തെ ഒരേ നിലയിലാക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു…..

 

 

അകന്നകന്നു പോകുന്തോറും …..

തെങ്ങിൻതലപ്പുകളും മാവും പ്ളാവും പുളിയനുറുമ്പും യു.പി സ്കൂളും സർവോപരി…., അമ്മമാരും ചേച്ചിമാരുമൊക്കെ… ബാല്യകാലത്തിന്റെ

നിഷ്കളങ്ക ഊഞ്ഞാലോർമകളുമായി പുറകിൽത്തന്നെയുണ്ടായിരുന്നു….

 

വിങ്ങിപൊട്ടുന്ന കണ്ണുനീരിനെ പുറത്തേക്കൊഴുകാനനുവദിക്കാതെ

കുടിച്ചിറക്കുന്നതിനുള്ള കഴിവ്

പണ്ടേ എന്റെ കൺപോളകൾ അഭ്യസിച്ചെടുത്തതിനാൽ

ചാപ്ളിന്റെ ഉത്കണ്ഠയൊന്നും

എന്നെ അലട്ടിയില്ല…[മഴയത്ത് നടന്നാൽ കരയുന്നത് മറ്റുള്ളവർക്ക് കാണാൻ പറ്റില്ലാത്തത് കണ്ടുപിടിച്ച ചാർളി…! ]

 

ലക്‌ഷ്യമില്ലാത്തവർ പലപ്പോഴും എത്തിച്ചേരാറുള്ള ബസ് സ്റ്റാൻഡുകളിലും

റെയിൽവേ സ്റ്റേഷനുകളിലും രാത്രി

പകുത്തു നല്കി…..രണ്ട് പകലുകൾ, കടൽത്തീരങ്ങളിലെ അറ്റമില്ലാത്ത തിരമാലകളെണ്ണി ഞാൻ നടന്നു……..

പൂമ്പാറ്റകളും മനുഷ്യരും രഹസ്യമായി തേൻ നുകരുന്നത് അസൂയയോടെ നോക്കി നില്ക്കേണ്ടി വരാറുള്ളത് കൊണ്ട് പൂന്തോട്ടപാർക്കുകളൊന്നും എനിക്ക് വല്യ ഇഷ്ടമല്ലായിരുന്നല്ലോ…..

 

കടലോരക്കാറ്റിനെ കുട കൊണ്ട് മറച്ച്

പരസ്പരം ഉപ്പുരസം നുകരുന്നവർ കടൽത്തീരങ്ങളിലും നിറയെ ഉണ്ടെങ്കിലും.., മുകളിലാകാശവും…താഴെ തണലില്ലാത്ത കടലും……………..ചുറ്റും മണലുമായി തുറന്ന് കിടക്കുന്നത് കൊണ്ടാവാം………… എനിക്കെന്തോ അവിടെ അവരെക്കാണുമ്പോൾ വളരെ സന്തോഷമായിരുന്നു.

 

ബീച്ചിൽ അദ്ധ്യാപകന്റെ കീഴിൽ കായികാഭ്യാസനത്തിനെത്തിയ കുറേ പെൺകുട്ടികളുടെ നേതാവ് എന്നോട് പരിശീലനം കഴിഞ്ഞ് പോവാൻ നേരം

ചിരിച്ചു കൊണ്ട് ചോദിച്ചു…;

Recent Stories

The Author

pK

13 Comments

  1. പങ്കെട്ടാ

    ഇതെന്താ ഇതിൽ മാത്രം നിർത്തിയത്
    പോരട്ടെ ഇടയ്ക്കിടെ
    എഴുതേടോ തിരുമാലി,,,, വല്ലാത്തൊരു ലഹരി കിട്ടനുണ്ട് നിങ്ങടെ എഴുത്തു വായിക്കുമ്പോ
    നിങ്ങൾ പറഞ്ഞപോലെ തന്നെ ആണ് എനിക്കും
    ഈ തുടർകഥകൾ വായിക്കാൻ വലിയ മടി ആണ് , പിന്നെ എന്തായി എന്നുള്ള കാത്തിരിപ്പ അതിലേറെ
    ബുദ്ധിമുട്ടും ,,,
    ഏറ്റവും സുഖം ആണ് കുറഞ്ഞ പേജുകൾ ഉള്ള കഥകൾ ,,,

    1. എന്ത് പറയാനാ ….

      “ചെലോലത് റെഡ്യാ..വും
      ചെലോ ലത് റെഡിയ..വില്യ”
      എന്ന് പറഞ്ഞേ പോലെ…

      “ന്റെത് റെഡിയാവണില്ല” ഹർഷാ!
      🥰

  2. പങ്കെട്ടാ ഇത് വായിച്ചതായിരുന്നു അവിടെ
    ഇവിടെയും കാണുവാന്‍ സാധിച്ചതില്‍ സന്തോഷം,
    വായിച്ചു അഭിപ്രായവും കുറിച്ചതായിരുന്നു …

    1. വളരെ നന്ദി ഹർഷാ🥰
      അവിടെ കണ്ടിരുന്നു.!
      ഹർഷനൊക്കെ ഇവിടെ നിറഞ്ഞ് നിൽക്കുന്നത് കണ്ട് ചുമ്മാ കേറിയതാ.
      അപരാജിതനൊക്കെ വന്നപ്പോ ഇവിടെയും
      വായന നിറഞ്ഞു കവിഞ്ഞു.!

      അങ്ങെനെ തുടരട്ടെ ……🥰

  3. Vayikkatte too, vayichittu abhiprayam parayaam

    1. ok..
      സമയം കിട്ടുമ്പോൾ ചുമ്മാ വായിച്ചാ മതി
      കെട്ടോ🥰

  4. നല്ല എഴുത്തു.. സൂപ്പർ ഫീൽ 😍

    1. വളരെ നന്ദി🥰 ജീവൻ

  5. കൊയ്‌ലോ അണ്ണാ..❤️❤️
    ഇവിടെ എത്തിയോ…നന്നായി😊😊

    1. മം….
      ചുമ്മാ ഇവിടെയും ഒന്ന് കെടക്കട്ടെ അല്ലേ
      .😊 🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com