വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066

മുൻവാതിലിനടുത്തേക്ക് നടന്ന് പോകുന്നത് കണ്ണീരിന്റെ നനവോടെ ജെറാൾഡ് നോക്കി നിന്നു….

കൊട്ടാരത്തിന്റെ മുന്നിലെത്തി അവർ അൽപനേരം നിന്നു…

“ഇപ്പോഴും അവസരമുണ്ട് നിനക്ക് വേണമെങ്കിൽ പിന്മാറാം…

വിശ്വാസനീയമല്ലാത്ത കെട്ടുകഥകളാണ് ഈ കൊട്ടാരത്തെക്കുറിച് കേട്ടതെങ്കിലും ,,നിന്നെ പോലെ വിവാഹം കഴിഞ്ഞ,,ജീവിതം ആസ്വദിച്ചു തുടങ്ങിയ പെണ്കുട്ടിയെ വച്ച് ഒരു പരീക്ഷണത്തിന് മുതിരാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല…”

വില്യം അവളോടായി പറഞ്ഞു…

“ഇല്ല സർ…ഈ കൊട്ടാരവും അതിനുള്ളിലെ നിഗൂഢതകളും എനിക്കറിയണം…

വെറുമൊരു പഠനം നടത്താനല്ല… കുറെ നാളുകളായി എന്റെ നിദ്രകളിലെ സ്വപ്നങ്ങളിൽ ഈ കൊട്ടാരം ഞാൻ കാണാറുണ്ട്…

ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഈ കൊട്ടാരം എങ്ങനെ എനിക്ക്…

ആ കാഴ്ചകൾ എന്നെ വല്ലാതെ അലട്ടുന്നുണ്ട്..

അതിന് പിന്നിലെന്തോ കാരണം ഉണ്ട്… ആ സ്വപ്നങ്ങളുടെ പൊരുൾ എനിക്കറിഞ്ഞേ മതിയാകൂ…

പിന്നെ ഈ ഉദ്യമം ജീവൻ പണയപ്പെടുത്തിയുള്ള പരീക്ഷണമാണ് എന്നുമെനിക്കറിയാം അതുകൊണ്ട് മാത്രമാണ് എന്റെ പ്രിയപ്പെട്ടവനെ പൊയ്മുഖത്തോടെ ഞാൻ മാറ്റി നിർത്തിയത്…

ഞാൻ മൂലം അവനൊരു പോറൽ എൽക്കുന്നത് പോലും എനിക്ക് സഹിക്കില്ല…”

അകലെ ഗേറ്റിന് അടുത്തേക്ക് മിഴികൾ പായിച്ചുകൊണ്ട് അവൾ പറഞ്ഞു…

കൈയിൽ കരുതിയ താക്കോലുമായി ആ കൊട്ടാരത്തിന്റെ വലിയ മുൻവാതിലിന് സമീപത്തേക്ക് വില്യം അപ്പോഴേക്കും നടന്നടുത്തിരുന്നു…

തെരേസ്സ ആകാശത്തേക്ക് നോക്കി ഒരു നിമിഷം കണ്ണടച്ചു…

അവൾ കുരിശ് വരച്ചുകൊണ്ട് വില്യമിനടുത്തേക്ക് പാദങ്ങൾ ചലിപ്പിച്ചു…

ഇടിയും മിന്നലും അപ്പോഴേക്കും രൗദ്രമായ താളത്തിലായി കഴിഞ്ഞിരുന്നു…

കുതിര വണ്ടിയിൽ ഭയത്തോടെയും ആശങ്കകളുടെയും മുൾമുനയിൽ ഇരിക്കുകയായിരുന്നു ജെറാൾഡ്….

പ്രകൃതിയുടെ ഈ വന്യമായ പെരുമാറ്റം എന്തിന്റെയോ ദുസ്സൂചനയായി അവന് തോന്നി.

മറുവശത്ത് കർണപുടങ്ങളിൽ തുളഞ്ഞുകയറുന്ന തരം ഭീതിജനകമായ അലർച്ചയോടെ വാതിലുകൾ അപ്പോഴേക്കും തുറക്കപ്പെട്ടു..

ആ ശബ്ദവീചികൾ തെരേസ്സ ഇത്രനേരവും മനസ്സിൽ സ്വരുക്കൂട്ടി വച്ച ദൈര്യത്തെ തുടച്ചു നീക്കി…

അകാരണമായ ഭീതി അവളെ അപ്പോഴേക്കും വരിഞ്ഞു മുറുക്കി…

“വരൂ…”

വില്യമിന്റെ ശബ്ദം അവളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നു…

വിറയ്ക്കുന്ന ശരീരവുമായി അവൾ കൊട്ടാരത്തിനു അകത്തേക്ക് കാൽ വച്ചു…

വാവലുകൾ കൂട്ടത്തോടെ അവളുടെ നേർക്ക് പറന്നടുത്തു വന്നു…

അവൾ വല്ലാതെ ഭയന്നു…

27 Comments

  1. Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ ?????. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു ?.

  2. Vayikkan valare vaiki poyi. Vismayippichu kalanju. Superb…

    1. പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു???

  3. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം.

    സ്നേഹത്തോടെ
    ZAYED ❤️

    1. ❤️❤️❤️❤️

  4. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED❤️

    1. ????

  5. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED ❤️

    1. ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?..ബാക്കി സമയം പോലെ വായിക്കു..??

  6. അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…

    1. ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh??

    1. ?????

      1. ???

  7. ആനന്ദ്

    super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
    ??????????????????

    1. ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം??

  8. പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
    തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
    Awesome!!!!!!!??

    1. ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ??..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ??..

      1. ???

  9. വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…

    1. ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ??

      1. ????

  10. അടിപൊളി ആയിട്ടുണ്ട് ??

    1. ഏറെയിഷ്ടം കൂട്ടേ??

      1. ???

Comments are closed.