രാജമല്ലി ചോട്ടിൽ നിന്നും 2 [ജ്വാല] 1292

സ്കൂൾ അവസാന ഘട്ടത്തിലേക്ക് കടന്നു, ഇപ്പോഴും രാജമല്ലി ചുവട്ടിലെ കൂടികാഴ്ചകൾക്കപ്പുറം യാതൊരു പുരോഗതിയും പ്രാപിക്കാതെ എന്റെ പ്രണയവും മുന്നോട്ട് പൊയ്ക്ക്കൊണ്ടിരുന്നു.

വീണ്ടും ഇന്റർ സ്കൂൾ ഫുടബോൾ മത്സരങ്ങൾ തുടങ്ങി, മറ്റൊരു സ്‌കൂളിലാണ് ക്യാമ്പ്, ഇനി കുറച്ചു നാൾ അവളെ കാണാൻ കഴിയില്ലല്ലോ എന്ന വിഷമത്തിൽ ആണ് ഞാൻ മത്സരങ്ങൾക്ക് പോയത്, ഇക്കുറിയും ഞങ്ങൾ തന്നെ ചാമ്പ്യന്മാരായി,
അനുമോദനങ്ങളും, സ്വീകരണവുമായി കുറച്ചു ദിവസങ്ങൾ പിന്നെയും പോയി. പരീക്ഷ ആരംഭിച്ചു,
അവളെ എന്നും കാണും, ദൂരെ നിന്നാ മുഖം മനസ്സിലേക്കാവാഹിച്ചു ക്ലാസ് റൂമിലേക്ക് പോകും, ദിനചര്യകൾ തുടർക്കഥയായി,
അവസാന ദിവസ പരീക്ഷയ്ക്കായി പോകുന്നതിനു മുൻപ് ഞാനാ രാജമല്ലി ചുവട്ടിൽ പോയി നിന്നു, പതിവ് പോലെ കൂട്ടുകാരികളുടെ കൂടെ ദൂരെ നിന്ന് നടന്നു വരുന്നു പെട്ടന്നവൾ താഴേയ്ക്ക് കുനിഞ്ഞു ചെരുപ്പിൽ കൈകൊണ്ട് എന്തോ തിരയുന്നു കൂട്ടുകാരികൾ അവളുടെ ഇരു വശത്ത് കൂടി കടന്ന് മുന്നോട്ട് പോയി .
ഇപ്പോൾ അവൾ ഒറ്റയ്ക്കാണ് നടന്നു വരുന്നത്
അവളുടെ കണ്ണുകൾ എന്റെ നേരെ നീണ്ടതും ഞാൻ വശ്യമായി ചിരിച്ചു ഞാൻ പോലും അറിയാതെ എന്റെ ചുണ്ടിൽ നിന്നും അതി മനോഹരമായ ചിരി,
ഒരു നിമിഷം അവൾ ശങ്കിച്ചു ചിരിക്കണോ, വേണ്ടയോ കുറച്ചു സെക്കന്റുകൾക്ക് ഇടവേളയിൽ അവളും ചിരിച്ചു.
രണ്ടു വർഷങ്ങൾക്ക് ശേഷം ആദ്യമായി അവളുടെ കുഞ്ഞിരി പല്ലുകൾ പുറത്ത് കണ്ടു. ഞാൻ മയങ്ങി പോയി,
അപ്പോൾ വീശിയ കാറ്റിൽ എന്റെ മേലാസകലം പുഷ്‌പവൃഷ്‌ടി ചൊരിഞ്ഞു കൊണ്ട് രാജമല്ലിയും എന്റെ പ്രണയത്തിന് അനുഭാവം പ്രകടമാക്കി,
വീണ്ടും കാത്തിരുപ്പ് സ്കൂൾ തുറക്കുന്നതും കാത്ത്…

ഒരു അവധിക്കാലം കൂടി, രാവിലെ മുതൽ തുടങ്ങുന്ന കളികൾ, കൂട്ടുകാരുമൊത്ത് വൈകുന്നേരങ്ങളിലെ സൊറ പറഞ്ഞിരിക്കൽ എല്ലാം കൂടി ആകെ സന്തോഷമായ ദിനങ്ങൾ,
ഇതിനിടയിൽ പ്രാണസഖിയെ കാണാൻ കഴിയാത്ത വിഷമങ്ങൾ മനസ്സിനെ നൊമ്പരപ്പെടുത്തിയിരുന്നു.
മാസം ഒന്ന് കഴിഞ്ഞു പരീക്ഷാഫലം വന്നിരിക്കുന്നു,
രാത്രിയിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ഉമ്മ തുടങ്ങിയത് പത്താം ക്ലാസാണ് ഇനി കൂടുതൽ ശ്രദ്ദിക്കണം,
കളിയൊക്കെ കുറയ്ക്കണം ഉമ്മായുടെ എപ്പോഴുമുള്ള പറച്ചിലാണ്
സ്കൂൾ തുറന്നിട്ടില്ല ഉമ്മാ ഇപ്പോഴേ തുടങ്ങണോ ഈ പയ്യാരം പറയുന്നത്?

പൈസമുടക്കി പഠിപ്പിക്കുന്നവർക്കേ അറിയുള്ളൂ ആ വേദന ഉമ്മ തുടങ്ങി ഇനി ഇപ്പോഴേ നിർത്തില്ല.
ഞാൻ പതുക്കെ എന്റെ മുറിയിലേക്ക് പോയി, കട്ടിലിലേക്ക് വീണു,
കണ്ണുകൾക്ക് ഘനം കൂടി,
ഞാൻ അതി വേഗം നടക്കുകയാണ്,
ദേ കഷ്ടം ഉണ്ട് ട്ടോ?
ഒന്ന് പതുക്കെ നടക്കു, എന്റെ ഒപ്പമെത്താൻ അവൾ ഓടുകയാണ്, മൂക്കിന്റെ തുമ്പിൽ ഉരുണ്ടു കൂടി നിൽക്കുന്ന വിയർപ്പു തുള്ളികൾ, അവളുടെ ഓട്ടം കണ്ട് ഞാൻ നിന്നു.

ങും… എന്തെ നിന്നത്? പെണ്ണ് ആകെ ദേഷ്യത്തിൽ ആണ്…

നീ ദേഷ്യപ്പെടുമ്പോൾ ആണ് കാണാൻ ചേല്,
കണ്ണുകളുടെ ഭംഗി ആഹാ എല്ലാം കൂടെ എന്ത് മനോഹരം,
വായോ എന്റെ ഭംഗിയും നോക്കി നിൽക്കാതെ എന്റെ കൈയും പിടിച്ചവൾ മുന്നോട്ട് ഓടി, പെട്ടന്നായിരുന്നു എതിർ ദിശയിൽ നിന്ന് പാഞ്ഞു വന്ന ലോറി ഞങ്ങളെയും ഇടിച്ചു തെറിപ്പിച്ച് മുന്നോട്ടു പോയത്…

38 Comments

  1. Adipoli ayittund ???????????avasanam polichu ???????????appol by

  2. Super!!!!
    Valare nannayirunnu…

    Thudarnnum ezhuthuka..

    Asamsakal..

    Thanks.

  3. കൈലാസനാഥൻ

    മഹാനദി വായിച്ചാണ് താങ്കളെ മനസ്സിലാക്കുന്നത്. അങ്ങനെ ഓരോ കഥയിലേക്കും കടക്കുന്നു , ഒരു പാട് വൈകിയാണ് വായന കാരണം ഞാനും ഈയിടെയാണ് ഇവിടെ എത്തിയത്. നല്ല ഒരു കഥ സാധാരണ മനുഷ്യന്റെ എല്ലാ വികാരവിചാര കഷ്ട നഷ്ടങ്ങളും എല്ലാം മനോഹരമായി വിവരിച്ചിരിക്കുന്നു. കുറേ കാലങ്ങൾക്ക്‌ശേഷം നല്ലൊരു കഥാ സൃഷ്ടിയിലൂടെ യാത്ര ചെയ്യാൻ പറ്റി.

  4. ippozaanu vaayichath..
    orupaad ishtappettu… thudarnnum ezhuthuka…

    1. വായനയ്ക്കും, അഭിപ്രായത്തിനും വളരെ നന്ദി ഹീറോ ഷമ്മി…

  5. v̸a̸m̸p̸i̸r̸e̸

    വളരെ മനോഹരമായ എഴുത്ത്,
    നല്ലൊരു ക്ലൈമാക്സും കൂടെ ആയപ്പോൾ സംഭവം കളർ ആയി ട്ടോ…
    തുടർന്നും എഴുതുക…

    1. വളരെ നന്ദി വാമ്പയർ,
      വായനയ്ക്കും, കമന്റസിനും…

  6. വേട്ടക്കാരൻ

    ജ്വാല,എന്താടോ പറയേണ്ടത്,സൂപ്പർ അതിമനോഹരമായ അവതരണം.ഒന്നു വേദനിപ്പിച്ചെങ്കിലും അവസാനം സന്തോഷമായി തന്നെ അവസാനിപ്പിച്ചു.ഒരു സംശയം വീണ്ടും എഴുതാൻ തുടങ്ങി എന്നുപറഞ്ഞല്ലോ…അപ്പോൾ നേരത്ത കഥയെഴുതിട്ടുണ്ടോ….?

    1. നേരത്തെ എഴുതിയിട്ടുണ്ട്, ചെറുകഥകൾ ആയിരുന്നു എഴുതിയത്, പിന്നെ ചില സാഹചര്യങ്ങൾ മൂലം എഴുതാൻ കഴിഞ്ഞിരുന്നില്ല, ഇവിടെ എത്തി എല്ലാരുടെയും വായിച്ചു തുടങ്ങിയപ്പോൾ എഴുതാൻ വീണ്ടും ഒരു മോഹം, അങ്ങനെ കുത്തികുറിച്ചതാണ്,
      വായനയ്ക്കും, കമന്റസിനും വളരെയധികം നന്ദി.

  7. മികച്ച എഴുത്ത്… വിരഹം ആകുമോ എന്നാ ഭയം മുൻനിർത്തി എങ്കിലും അവസാനം മനസ്സ് കുളിരുന്ന സുന്ദര ക്ലൈമാക്സ്‌… തുടർന്നും എഴുതുക. ഒരുപാട് ഇഷ്ടമായി ജ്വാല ❤️

    1. വളരെ നന്ദി ജീവൻ, പ്രണയം ഒരിക്കലും വിരഹത്തിലേക്ക് വഴിമാറാൻ ആരും ആഗ്രഹിക്കില്ല…

  8. ഇപ്പഴാണ് വായിച്ചത് ഒരുപാട് ഇഷ്ടപ്പെട്ടു

    1. വളരെ നന്ദി അജയ് ബ്രോ…

  9. ജ്വാല.. വളരെ നന്നായിട്ടുണ്ട്. ഒരുപാട് ഇഷ്ടമായി ??❤️ വായിക്കുമ്പോൾ മനസ്സിൽ നൊമ്പരം ഉണർത്തിയ ഒരു ചെറിയ പ്രണയ കാവ്യം. പ്രണയം..അത് നഷ്ടമാകുന്നത് കാണാൻ ഇഷ്ടമല്ല. എന്തൊക്കെ ആയാലും അവസാനം ഇരുവരെയും ഒന്നിപ്പിച്ചുവല്ലോ ❤️❤️?

    ഇനിയും ഇതുപോലുള്ള നല്ല കഥകൾ തുടർന്നും എഴുതുക.

    1. പ്രണയം എല്ലാവർക്കും ഇഷ്ടമല്ലേ അത് നഷ്ടമാകാൻ ആരാണ് ആഗ്രഹിക്കുക, വളരെ നന്ദി വായനയ്ക്കും അഭിപ്രായത്തിനും…

  10. ജ്വാല നന്നായിട്ടുണ്ട്…

    എഴുതു തുടരുക…

    പ്രണയം അത് ഏത് പ്രായത്തിലും മനുഷ്യനെ ചെറുപ്പമാക്കുന്ന ഒരു വികാരമാണ് ???

    1. വളരെ നന്ദി നൗഫു, പ്രണയം നിർവചനീയം…

  11. ഖുറേഷി അബ്രഹാം

    മനോഹരമായ ഒരു പ്രണയ കാവ്യം, നന്നായി ഇഷ്ടപ്പെട്ടു. എന്തൊക്കെയോ പറയണം എന്നുണ്ട് പക്ഷെ ഒന്നും വരുന്നില്ല കാരണം പ്രണയം എന്താന്ന് എനിക്കറിയത്തില്ല. അതോണ്ട് ഒന്നും പറയാനും കിട്ടുന്നില്ല. ഒറ്റവാക്കിൽ കഥ നന്നായിരുന്നു എന്ന് പറയുന്നു

    ഖുറേഷി അബ്രഹാം,,,,,

    1. വളരെ നന്ദി ഖുറൈഷി, മനസ്സിൽ വരുന്ന വിങ്ങലുകൾ എഴുതിക്കോ അപ്പോൾ പ്രണയം തനിയെ വരും…

      1. ഖുറേഷി അബ്രഹാം

        അതിനു വിങ്ങലുകൾ എനിക് ഇല്ല ബ്രോ, ജീവിതം ആസ്വദിക്കുക അത്രേ ഉള്ളു ഈ ഉള്ളവന്.

        ഖുറേഷി അബ്രഹാം,,,,

  12. ഇതൊക്കെ വായിച്ചു ഞാൻ പ്രണയിചു പോകും അത്രക്ക് ❤❤❤❤❤❤❤❤

    1. പ്രണയിച്ചാൽ ഞാൻ കൃതാർത്ഥനായി, വളരെ നന്ദി സിദ്ദ്‌…

  13. സുജീഷ് ശിവരാമൻ

    ഹായ് ജ്വാല ടെൻഷൻ അടിച്ചാണ് വായിച്ചു തീർത്തത്… അവസാനം സന്തോഷം ആക്കിയല്ലോ… വളരെ അധികം നന്നായിട്ടുണ്ട്… ഇനിയും നല്ല നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ… കാത്തിരിക്കുന്നു അടുത്ത കഥക്കായി… ????

    1. പ്രണയം നമുക്ക് പ്രീയപ്പെട്ടതല്ലേ, അതിനെ വിരഹം ആക്കാൻ ആരാ ഇഷ്ടപ്പെടുക, വളരെ നന്ദി സുജീഷ് ബ്രോ…

  14. കൊള്ളാം അടിപൊളി ആയിട്ടുണ്ട് നല്ല ഒഴുക്ക് അവർ രണ്ടാളും അവസാനം ഒരുമിച്ചല്ലോ സന്തോഷം ആയി ഇനിയും എഴുതണം ??

    1. ദുഃഖം നമുക്ക് പറ്റില്ലല്ലോ? വായനയ്ക്കും അഭിപ്രായത്തിനും നന്ദി ജോനാസ്…

  15. ജീനാ_പ്പു

    സത്യത്തിൽ ഒരോ പേജും വളരെയേറെ ഭയത്തോടെ ആണ് വായിച്ചു കൊണ്ടിരിക്കുന്നത് , ഒരു സാഡ് എൻടിങ്ങ് ആകുമോ എന്ന് …?

    വല്ലാതെ പിരിമുറുക്കം സൃഷ്ടിച്ചു എങ്കിലും ഹാപ്പി ക്ലൈമാക്സ് നൽകി സന്തോഷിപ്പിച്ചതിന് ഒരുപാട് നന്ദി ?❣️

    നല്ല ഒഴുക്കൊടെയുള്ള എഴുത്തിന്റെ ശൈലി വളരെയധികം മികച്ചതാണ് ….!!!!

    വീണ്ടും വീണ്ടും എഴുതുക ?❣️❣️❣️

    അഭിനന്ദനങ്ങൾ ?

    ഒരുപാട് ഇഷ്ടമായി ഈ കഥ ???❣️

    1. ജീനാ_പ്പു,
      വളരെ നന്ദി, ഇനി എഴുതുമോ എന്ന് പറയാൻ കഴിയില്ല എങ്കിലും ശ്രമിക്കാം…

      1. ଜୀବ ଆପ୍ପୁ

        അതെന്താ ? അങ്ങനെ പറഞ്ഞത് ? ഇത്രയും മനോഹരമായി എഴുതുന്നവർ ഇവിടെ വളരെ കുറവാണ് ,,, പ്ലീസ് ? ദയവായി ഇനി എഴുതണം , ഒരു ഫാൻ എന്ന നിലയിലുള്ള ഒരു റിക്വസ്റ്റ് ആണ് …

        നിരാശപ്പെടുത്തില്ലെന്ന് പ്രതീക്ഷിക്കുന്നു ?❣️

        ശുഭരാത്രി ❣️

  16. @Jwala. Page kooti avasanipichu alle.
    kollam vareyadhikam ishttayi.eniku nigal ezhukarepole sahithykaramayi com’nts valichuneeti ezhudhanonnum ariyilla.adutha kadhakuvendi waiting aanutoo…….

    1. വളരെ നന്ദി ഹാപ്പി,
      അതിനു സാഹിത്യം ഒന്നും അറിയണ്ട, മനസ്സിൽ വരുന്നത് എഴുതുക അത്രമാത്രം, ഏറെ കുറെ മറന്ന എഴുത്താണ് ഇവിടെ വന്നപ്പോൾ എഴുതാൻ ഒരു മോഹം…

  17. വേട്ടക്കാരൻ

    ജ്വാല,ആദ്യ പാർട്ടും വായിച്ചില്ല,രണ്ടു പാർട്ടും വായിച്ചിട്ട് വരാം..

    1. സന്തോഷം വേട്ടക്കാരാ, വായിക്കുക, പ്രോത്സാഹിപ്പിക്കുക,

  18. ജ്വാല… പേജ്കൂട്ടി എഴുതിയതിൽ അഭിനന്ദനങ്ങൾ… വായിച്ചില്ല.. വായിച്ചു വിശദമായി അഭിപ്രായം തരാം ❤️

    1. സന്തോഷം ജീവൻ…

  19. Aadhyathe like, view, comment ellam njan thanne 😀

    1. വളരെ സന്തോഷം ആദി, വായിച്ചു വിശദമായ അഭിപ്രായം കൂടി പറയുക…

Comments are closed.