വിസ്മയങ്ങളുടെ ലോകത്തേക്ക് [മനൂസ്] 3066

“എന്നെ ഇല്ലാതാക്കിയവന്റെ പാരമ്പര്യം ഇന്നത്തോടെ ഈ ഭൂമിയിൽ നിന്നും ഇല്ലാതാകുന്നു…”

ഇരുട്ടിൽ നിന്നും ഗർജനത്തോടെ ആ ശബ്ദവീചികൾ അവളുടെ ചെവികളിലെത്തി…

“നിന്റെ മുത്തച്ഛനും കൂട്ടരും ചേർന്ന് എന്നെയും എന്റെ സ്വപ്നങ്ങളെയും തകർത്തു…

വംശവെറിയുടെ ഇരയായി ഞാൻ മാറി… എനിക്ക് എന്റെ കുടുംബം നഷ്ടമായി…

നിന്റെ കുടുംബത്തിനൊരു പിന്തുടർച്ച ഇനിയുണ്ടാകാൻ പാടില്ല… നിന്നൊടുകൂടി അതില്ലതാകുന്നു…”

അലർച്ചയോടെ ആ ശബ്ദം നിലച്ചു…

എങ്ങും നിശബ്ദത… തെരേസ്സ ഇനിയെന്ത് എന്ന ഭാവത്തോടെ ചുറ്റും നോക്കി…

ശരീരം ആകെ തളർന്നിരിക്കുന്നു…തന്റെ മരണം അവൾ ഏറെക്കുറെ മുന്നിൽ കണ്ടു…

പെട്ടെന്നാണ് ഒരു അലർച്ചയോടെ ഫ്രഞ്ചമിൻ അവൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്.

അയാളുടെ കണ്ണുകളിലൂടെ രക്തമൊഴുകി…

ആ കാഴ്ച്ച കണ്ടവൾ അലറിക്കരഞ്ഞു…

“ജെറാൾഡ്….”
അവൾ ഉറക്കെ അലറി വിളിച്ചു….

“തെരേസ്സ…. എന്ത് പറ്റി… തെരേസ്സ …”

ജെറാൾഡിന്റെ ശബ്ദമാണ് അവളെ ബോധ മണ്ഡലത്തിലേക്ക് തിരിച്ചെത്തിച്ചത്…

ആ കൊടും തണുപ്പിലും അവളാകെ വിയർത്തിരുന്നു…

അവൾ ജെറാൾഡിന്റെ മുഖത്തേക്ക് നോക്കി…

ആശങ്കയോടെയുള്ള അവന്റെ മുഖം കണ്ടതും അവളുടെ കണ്ണുകൾ ഈറനണിഞ്ഞു…

എല്ലാം തോന്നാലാണെന്നു അവൾ പതുക്കെ മനസ്സിലാക്കി…

“എന്ത് പറ്റി നിനക്ക്… കരയരുത്… ഞാനുണ്ട്…”

കണ്ണീരിന്റെ നനവിനെ തൂവാലയെന്നപോൽ അവന്റെ വിരലുകൾ തുടച്ചു മാറ്റി…

അവൾ അവനെ ഇറുക്കെ പുണർന്നു…

പെട്ടെന്നുള്ള പ്രവർത്തിയിൽ ആദ്യമൊന്ന് അമ്പരന്ന ജെറാൾഡ് പതിയെ അവളുടെ മുടിയിഴകളെ മാരുതനെപോലെ തഴുകി ആശ്വസിപ്പിച്ചു…

“ഞാൻ ജീവനോടെയുള്ള കാലത്തോളം ഭയമെന്ന വികാരത്തെ ഈ മനസ്സിന്റെ ഏതെങ്കിലുമൊരു കോണിൽ താഴിട്ട് പൂട്ടിയേക്കൂ…”

നിറഞ്ഞ പുഞ്ചിരിയോടെയുള്ള അവന്റെ വാക്കുകളുടെ കുളിരിൽ അവൾ കൂടുതൽ ലജ്ജാലുവായി…

ആ ചുണ്ടുകൾ വിറച്ചു… ആ ചുണ്ടുകളുടെ മധു നുകരാൻ അവൻ വല്ലാതെ കൊതിച്ചു…

പക്ഷെ തന്റെ ആഗ്രഹത്തെ അവൻ ഉള്ളിലൊതുക്കി അവളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു…

പക്ഷെ തെരേസ്സ വീണ്ടും അവനെ ഇറുകെ പുണർന്നു ,,തന്റെ ചുണ്ടിനെ അവന്റെ ചുണ്ടിനാൽ ബന്ധിച്ചു….

അവന്റെ കണ്ണുകൾ വിടർന്നു…. പിന്നെ കൂമ്പിയടഞ്ഞു…

അവളുടെ ശരീരത്തെ അവൻ വരിഞ്ഞു മുറുക്കി…

ഭ്രാന്തമായ ആവേശത്തോടെ ഇരുവരും ചുംബിച്ചു…

ദീർഘ നേരത്തെ ആധരപാനത്തിന് ശേഷം അവൾ അവനെ വിട്ടകന്നു…

ഇരുവരും പരസ്പരം നോക്കി പുഞ്ചിരിച്ചു…

27 Comments

  1. Mr പ്രേമുഖ്, വായിക്കാൻ വൈകി പൊളിച്ചൂട്ടോ ?????. നല്ല രചനാശൈലി വായനക്കാരൻ മുമ്പിൽ വിസ്മയലോകം തന്നെ വരച്ചു ?.

  2. Vayikkan valare vaiki poyi. Vismayippichu kalanju. Superb…

    1. പെരുത്തിഷ്ടം ഷാന..ഇത്തരം കമന്റുകൾ എഴുതാൻ ഊർജം നൽകുന്നു???

  3. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം.

    സ്നേഹത്തോടെ
    ZAYED ❤️

    1. ❤️❤️❤️❤️

  4. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED❤️

    1. ????

  5. പുള്ളേ ❤️
    പെരുത്ത് ഇഷ്ടം ആയി,. കഥയുടെ പേര് പോലെ തന്നെ വായനക്കാരെ വിസ്മയങ്ങളുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോയി,കോട്ടാരത്തിന്റെ അകത് വച്ചുള്ള സീൻ പൊളിച്ചടുക്കി, സ്വപ്നം ആയിരിക്കും അത് എന്ന് ഉറപ്പിക്കാൻ ഒന്നുകൂടി റിപീറ്റ് അടിച്ചു വായിച്ചു,ലാസ്റ്റ്‌ കൂടി ആയപ്പോൾ വേറെ ലെവൽ.
    ബാക്കി കഥകൾ വഴിയേ വായിക്കാം?

    സ്നേഹത്തോടെ
    ZAYED ❤️

    1. ഒടുവിൽ ജ്ജ് എത്തിയല്ലേ ഇവിടെ.. ഇത് ഞമ്മള് കുറച് ടൈം എടുത്തു എഴുതിയ ഐറ്റെം ആണ്.. അനക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം?..ബാക്കി സമയം പോലെ വായിക്കു..??

  6. അടിപൊളി……man.. ഇതുപോലെ ഒന്നുകൂടി try ചെയ്തൂടെ…

    1. ജ്ജ് പറഞ്ഞാൽ പിന്നെ കേൾക്കാതെ ഇരിക്കാൻ പറ്റുമോ.. മ്മക്ക് ചെയ്ത് കളയാം.. പെരുത്തിഷ്ടം sidh??

    1. ?????

      1. ???

  7. ആനന്ദ്

    super.eppozhanu arinjathu ingane oru katha undennu.valare ishttapettu. by the by nigal ithu pole vere vello fenta y kathakal ezhuthiyittundo?
    ??????????????????

    1. ഫ്ബിയിൽ പോസ്റ്റിയിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ വല്ലാത്ത സന്തോഷം തോന്നുന്നു.. ഒരുപാടിഷ്ടം??

  8. പ്രതിഭയാണ്.. പ്രതിഭാസമാണ്.. പ്രസ്ഥാനമാണ്.. മനൂസ്
    തകർത്തടുക്കി പൊടി പറത്തി.. ഒരുപാട് വൈകിയാണ് കണ്ടത്..
    Awesome!!!!!!!??

    1. ജ്ജ് ഞമ്മളെ അഹങ്കാരിയാക്കും പഹയാ??..ഈ കഥ പൂർത്തിയാക്കാൻ കുറച്ചു കഷ്ടപ്പെടേണ്ടി വന്നിരുന്നു.. ഈ നല്ല വാക്കുകൾ കേൾക്കുമ്പോൾ എടുത്ത ശ്രമത്തിനു ഫലം ഉണ്ടായി എന്ന് ബോധ്യമായി.വൈകി ആണെങ്കിലും വായിച്ചാലോ.. ദത് മതി.. പെരുത്തിഷ്ടം കൂട്ടേ??..

      1. ???

  9. വിസ്മയങ്ങളുടെ ലോകത്തേക്ക് വിസ്മയിപ്പിച്ചുകൊണ്ടുള്ളൊരു യാത്ര… മനോഹരമായ രചന…നല്ല രചന ശൈലി ഒത്തിരി ഇഷ്ടം…

    1. ഒരുപാട് നാളുകളായുള്ള ചിന്തയുടെ ഫലമാണ് ഈ രചന.. അതിന് നല്ല അഭിപ്രായങ്ങൾ കിട്ടുമ്പോൾ മാനസ്സ്നിറയും..പെരുത്തിഷ്ടം മുത്തേ??

      1. ????

  10. അടിപൊളി ആയിട്ടുണ്ട് ??

    1. ഏറെയിഷ്ടം കൂട്ടേ??

      1. ???

Comments are closed.