Tag: മലയാള ചെറുകഥ

ഗുരു 63

Guru by Rajesh Attiri “അച്ഛൻ വരുമ്പോൾ എനിക്ക് ബലൂൺ വാങ്ങിക്കൊണ്ടു വരണേ …” വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ അവനോടായി കുഞ്ഞിക്കുട്ടൻ പറഞ്ഞു . “ബൈബൈ മോനെ , വാങ്ങിവരാം കേട്ടോ .”അവൻ കൈവീശി ബൈക്ക് സ്റ്റാർട്ട് ചെയ്തു . “എൻ്റെ അച്ഛൻ എനിക്ക് ബലൂൺ കൊണ്ടുവരുമല്ലോ !”തുള്ളിച്ചാടി കുഞ്ഞിക്കുട്ടൻ വീട്ടിനകത്തേക്ക് പോയി . അവൻ ബാലകൃഷ്ണൻ . സ്കൂൾ മാസ്റ്റർ ആണ് . പതിവുപോലെ ഹാജർ എടുക്കാൻ രെജിസ്റ്ററുമായി അവൻ ക്ലാസിലെത്തി .കുട്ടികൾ ബെഞ്ചിനും ഡെസ്‌കിനും […]

കള്ളൻ 65

Kallan by Viswan Kottayi “എനിക്ക് പോലീസ്കാരനാവണം…. ” “വലുതാകുബോൾ നിങ്ങൾക്ക് ആരാവണം.? ” എന്ന ടീച്ചറിന്റെ ചോദ്യത്തിന് മൂട് കീറാറായാ ട്രൗസറും അവിടവിടെ നൂലെണീറ്റ ഷർട്ടിൽ മുകളിൽ നിന്നും രണ്ടാമത്തെ ബട്ടൺസ് പൊട്ടിയ ഭാഗത്തു കുത്തിയ അമ്മയുടെ താലി ചരടിൽ കോർത്തിട്ടിരുന്ന തുരുമ്പ് വീണ സൂചിപിന്നിൽ പിടിച്ചു എണീറ്റു പറഞ്ഞപ്പോൾ ക്‌ളാസ്സിലെ സകല കുട്ടികളുടെയും കണ്ണ് എന്റെ മേലെ പതിക്കുന്നത് കണ്ടപ്പോൾ ഞാനൊരു പോലീസുകാരൻ ആയ പ്രതീതി ആയിരുന്നു…. എനിക്ക് ഡോക്ടർ, എനിക്ക് ടീച്ചർ, എനിക്ക് […]

ഉത്തര 59

Uthara by Rajitha Jayan പാലക്കാടൻ ചൂടുകാറ്റിന്റ്റെ നേർത്ത മുരളിച്ചകൾ വീശിയോതുന്ന, രാത്രിയുടെ അന്ത്യ യാമങ്ങളിൽ കയ്യിലൊരു ചൂട്ടുകറ്റയുമായ് വയൽവരമ്പിലൂടെ കൊച്ചമ്പ്രാന് പുറക്കിലായ് തീണ്ടാപാടകലെ കണ്ണീരൊലിപ്പിച്ച് നടക്കുമ്പോൾ ഇരവിയുടെ കയ്യിലെ കൂടയിലെ വിഷസർപ്പം അതിന്റെ പത്തിയിലെ വിഷംമനുഷ്യനിൽ ചീറ്റി കയറ്റിയ ക്ഷീണത്തിൽ മയങ്ങുകയായിരുന്നു ടാ ചെറുമാ … ഞാൻ പറഞ്ഞതെല്ലാം നിനക്ക് ഓർമ്മയില്ല്യേ…..? നീയൊന്നും കണ്ടിട്ടും ,കേട്ടിട്ടും ചെയ്തിട്ടുമില്ല… മനസ്സിലായല്ലോ…ല്ലേ…..? ഉവ്വമ്പ്രാ… ഏനൊന്നും കണ്ടിട്ടില്ല.!! ഏനൊന്നും അറിയേം ഇല്ല. ..!! ആ…അങ്ങനാണേൽ നെനക്കും നെന്റ്റെ ചെറുമ്മിയ്ക്കും നല്ലത്. […]

എന്റെ മഞ്ചാടി 6

Ente Manjadi by റെനീഷ് ലിയോ ചാത്തോത്ത് തുണിയും വെള്ളവും ചൂലുമൊക്കെയായി മുകളിലേക്കുള്ള കോണിപ്പടി കയറുമ്പോൾ പെട്ടെന്ന് അമ്മ പുറകിൽ വന്നു ചോദിച്ചു. “ഇതെങ്ങോട്ടേക്കാ, ചൂലുമൊക്കെയായിട്ട് ” “മുകളിലത്തെ മുറിയൊക്കെ ഒന്നു വൃത്തിയാക്കണം അമ്മേ, കുറെ സാധനങ്ങൾ ഉണ്ട്, എന്റെ കുറച്ചു പുസ്തകങ്ങൾ ഉണ്ട് എല്ലാം ഒന്നു അടുക്കി വെയ്ക്കണം” അതും പറഞ്ഞ് ഞാൻ മുകളിലേക്ക് കയറി. ചുറ്റുമൊന്നു കണ്ണോടിച്ചു. ഒരു മുറി മാത്രം വൃത്തിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് അത് ചേച്ചിയൊക്കെ വന്നാൽ ഞാൻ അല്ലെങ്കിൽ അച്ഛൻ, […]

മകരധ്വജൻ 14

Makaradwajan by സജി കുളത്തൂപ്പുഴ 1993 വാരണാസി °°°°°°°°°°°°°°°°°°°°° രാത്രി അതിന്റെ അവസാന യാമത്തിലേക്ക് കടക്കുന്നു..ഡിസംബറിന്റെ കുളിരിൽ തണുത്തുറഞ്ഞു കിടക്കുന്ന ഗംഗയുടെ കരയിലൂടെ പൂർണ്ണ ഗർഭിണിയായ രാഗിണി ഇരുകൈകളാലും തന്റെ നിറവയർ താങ്ങിക്കൊണ്ട് കഴിയുന്നത്ര വേഗത്തിൽ ഓടുന്നുണ്ട്.മഴപോലെ പെയ്തിറങ്ങുന്ന മഞ്ഞ് ദൂരക്കാഴ്ച്ച അവ്യക്തമാക്കി തീർക്കുന്നു.ഏറെ ദൂരം മുന്നോട്ട് പോകാനായില്ലവൾക്ക്.പിന്നാലെ കുതിച്ചെത്തിയ നിഴൽ രൂപങ്ങളിലൊരാൾ കൈയിലിരുന്ന നീളൻ വടികൊണ്ട് യുവതിയെ അടിച്ചു വീഴ്ത്തി.തണുപ്പിന്റെ ആധിക്യത്താൽ ആവിപൊന്തുന്ന ഗംഗയിൽ മുങ്ങി നിവർന്ന ഒരു ജോഡി വജ്ര ശോഭയുള്ള കണ്ണുകൾ ക്രൂരമായ […]

ഭർത്താവിന്റെ മകൾ 25

Bharthavinte Makal by Arun സുബിനും ഭാര്യയും സിറ്ഔട്ടിൽ കുട്ടികളും ആയി ഇരുന്നു കളിക്കുവായിരിന്നു, പെട്ടെന്ന് ശ്യാം അങ്ങോട്ട്‌ കാറിൽ വന്നു, കാറിന്റെ ഗ്ലാസ്‌ താഴ്ത്തി ചോദിച്ചു “എന്താടാ നാലെണ്ണം കൂടി ഞായറാഴ്ച അടിച്ചു പൊളിക്കാൻ ഉള്ള പരുപാടി ആണോ? ” ചാരു കസേരയിൽ കിടക്കുന്ന സുബിന്റെ അടുത്തു നിന്നും ഭാര്യ രേണു ആണ് മറുപടി പറഞ്ഞത് “നമ്മൾക്ക് ഒക്കെ എന്ത് അടിച്ചു പൊളി അതൊക്കെ നിങ്ങളെ പോലെ ഉള്ള ബസ്സിനെസ്സ്കാർക്ക് അല്ലെ ഉള്ളു….! നമ്മൾ മാസ […]

അരുണിന്റെ ആത്മഹത്യ 13

Aruninte Athmahathya എട്ട് വർഷങ്ങൾക്കിപ്പുറം ഈ കോളേജിന്റെ പടി ചവിട്ടുമ്പോൾ എന്തോ മറക്കാനാഞ്ഞ ചില ഓർമകൾ എന്നെ ഇപ്പോഴും വേട്ടയാടികൊണ്ടിരിക്കുന്നു…അന്ന് കലാലയ ജീവിതം കഴിഞ്ഞ് ഇവിടെ നിന്ന് പിരിയുമ്പോൾ കരുതിയതായിരുന്നു ഇനി ഇങ്ങോട്ടേക്ക് ഒരു വരവുണ്ടാവില്ലെന്ന്… പക്ഷേ… നമ്മുടെ ബാച്ച് ഒരു ഗെറ്റുഗദർ പാർട്ടി വെക്കുന്നുണ്ട് നീ നിർബന്ധമായിട്ടും വരണമെന്ന് കൂട്ടുകാരൻ രോഹിത് വിളിച്ചു പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാനിന്നിവിടെ വീണ്ടും വന്നത്..                 “ടാ ശരതേ…” […]

വഴി വിളക്ക് 7

മോളെ …….. മോളെ…………… രാധേ ……… രാധേ …….. അവിടെ ആരും ഇല്ലേ ? ഒന്നു ഇവിടം വരെ വരാൻ . ആ വിളിയും കേട്ടാണ് രാധ അടുക്കളയിൽ നിന്നും വന്നത്. എന്തിനാ ഇങ്ങനെ വിളികുന്നെ . ഞാൻ പറയാറില്ലേ രാവിലെ ഇങ്ങനെ ഒച്ച കാട്ടി വിളിക്കരുതെന്ന്. മോളെ ഒന്നു പറഞ്ഞു വിട്ടതിനു ശേഷം ഞാൻ വന്നു എല്ലാകാര്യങ്ങളും ചെയ്തു താരാന്നു. എത്ര പറഞ്ഞാലും നിങ്ങള്ക്ക് അത് മനസിലാകില്ല . മോള് സമയം പോയിന്നു പറഞ്ഞു ഒരു […]

പ്രവാസി വാങ്ങിയ നായ 22

Author : നൂറനാട് ജയപ്രകാശ് സ്വദേശിവൽക്കരണം കാരണം കഞ്ഞികുടിമുട്ടിപ്പോയ ഞാനെന്ന പ്രവാസി വീട്ടിൽ വന്നു. എന്റെ വീട്ടിലാണെങ്കിൽ ശവമടക്ക് കഴിഞ്ഞ് ആളുകൾ പിരിഞ്ഞ വീട്ടിലേ പ്രതീതി….. ഏതോ ഒരു സൗദിപ്പെണ്ണിനേ കയറിപ്പിടിച്ചതിന് മൂന്നാല് വർഷത്തേ ജയിൽശിക്ഷ അനുഭവിച്ച് വന്നവനോട് പെരുമാറുന്ന പോലെയുള്ള പെരുമാറ്റം. ലീവിന് വരുമ്പോൾ വൈകിട്ടത്തേക്ക് എന്താ ഏട്ടാ ചപ്പാത്തി മതിയോ അതോ പുഴുക്കുണ്ടാക്കണോ എന്നും ചോദിച്ച് പിറകേ നടക്കുന്ന പെമ്പറന്നോത്തി താടിക്ക് കയ്യും കൊടുത്തിരിക്കുന്നു. അവളുടെ അരികിലെത്തിയപ്പോൾ “നഷ്ടസ്വപ്നങ്ങളേ…. നിങ്ങളെനിക്കൊരു…. ദുഃഖസിംഹാസനം തന്നു….. ” […]

ജാതകപൊരുത്തം 60

Author : മഹേഷ് തിരൂർ ഡാ…കിച്ചൂ ഞാൻ വെറുതെ പറയുന്നതല്ലടാ..അടിപൊളി കുട്ടിയാടാ..രശ്മി. നിനക്കുപറ്റും നിന്നെപോലെ തന്നെയാ.. എല്ലാവരോടും കട്ടകമ്പനിയാ..കാണാനും സൂപ്പർ. അവളിപ്പോൽ ലീവിലുണ്ടെടാ.നാളെ ഞായറാഴ്ചയല്ലേ നമുക്കൊന്നു പോയി കണ്ടാലോ..? കിച്ചു: അജീ..നീ മിണ്ടാതിരുന്നോണം. നിനക്കെന്താ എന്നെ കെട്ടിക്കാണ്ട് നിനക്കറിയുന്നതല്ലെ എല്ലാം. ഇനിയിത് നീ അമ്മയോട് പറയണ്ട പിന്നെ എനിക്കു സമാധാനം തരില്ല .അല്ലെങ്കിൽ തന്നെ എന്നും പറയുന്നുണ്ട് അവിടൊരു കുട്ടിയുണ്ട് ഇവിടൊരു കുട്ടിയുണ്ട് ഒന്നു പോയി കാണാൻ.. ഇനിയിപ്പോ..ഇതുകൂടികേട്ടാൽ പിന്നെ ഇരിക്കപൊറുതി തരില്ല. ഞാനങ്ങിനൊരു മൂഡിലല്ലാന്ന് നിനക്കറിയില്ലെ… […]

അഹം 15

Author : Nkr Mattannur ചേച്ചീ…. മുറ്റത്ത് നിന്നും ആരോ വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉമ്മറത്ത് പോയി…അപ്പുറത്തെ വീട്ടിലെ സുജാത… എനിക്ക് അവരോട് ദേഷ്യം തോന്നി…തൊഴു കൈയോടെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്നു .. ആ മുഖത്തേക്ക് നോക്കി പുച്ഛത്താലൊന്നു ചിറി കോട്ടിയിട്ടു ഞാന്‍ അകത്തേക്ക് പോയി.. അമ്മയോട് വിളിച്ചു പറഞ്ഞു..ദാ അപ്പുറത്തെ വീട്ടിലെ ആ തള്ള വന്നിട്ടുണ്ട്… പണം കടം വാങ്ങാനാവാനാ കൂടുതല്‍ സാധ്യത. വല്ല പത്തോ നൂറോ കൊടുത്താല്‍ മതി…തിരിച്ചു കിട്ടാനൊന്നും പോണില്ല ഒരിക്കലും … ഡാ […]

ഗീത !!! 35

മേം .. അപ്നീ ലിമിറ്റ് മേം ഹും.. ഐ കാന്‍ട് ടു ഇറ്റ്‌ എഗൈന്‍…. ആ വലിയ കെട്ടിടത്തെ പ്രകമ്പനം കൊള്ളിച്ച എന്‍റെ ശബ്ദത്തെ.. “ക്യാ ബോല്‍തീ ഹേ തും ” എന്ന മറുഗര്‍ജനത്താല്‍ നിശബ്ദയാക്കി തല്ലുവാനോങ്ങിയ കരങ്ങളെ പിന്‍വലിച്ച് അംബികാമ്മ തിടുക്കത്തില്‍ പുറത്തേയ്ക്കിറങ്ങിയ നിമിഷം… എരിയുകയായിരുന്നെന്നില്‍ ഇനിയുമണയാത്ത കനലുകള്‍ !! അവസാനമാണിന്നെന്ന തീരുമാനം ഉറപ്പിച്ചിരുന്നു മനസ്സില്‍… എല്ലാവരുടെയും അനുഗ്രഹ-ആശിര്‍വാദങ്ങളോടെ നടത്തിയ വിവാഹം കൊണ്ടെത്തിച്ചതാണെന്നെയിവിടെ… വരന് മുംബൈയില്‍ ബിസ്സിനസ്സ് ആണെന്നറിഞ്ഞപ്പോഴും സ്ത്രീയുടെ മാനത്തിന്‍റെ ലാഭവും നഷ്ടവുമാണയാളുടെ ബാലന്‍സ് […]

മാംഗല്യം 56

Author : ദേവൂട്ടി Inspired from a real life event…. പകുതി തുറന്ന ജനലിലൂടെ അകത്തേക്ക് വരണമോ എന്ന് സംശയിച്ച് ഒരു കുഞ്ഞ് നിലാവെളിച്ചം അവളെ ചുറ്റി നിന്നു. മുറ്റത്തെ മാവിന്‍ കൊമ്പിലിട്ടിരുന്ന ഊഞ്ഞാലിനുമപ്പുറം നിന്നാ നിലാ ചന്ദ്രൻ ഒളിച്ച് കളിക്കുന്നുണ്ട്. ഇല ചാര്‍ത്തിനിടയിലൂടെ പഞ്ചാരമണലില്‍ വീണ നിലാ തുണ്ടുകള്‍ അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുന്നുവോ? തണുത്ത പാതിരാ കാറ്റ് പറന്ന് കിടന്ന അവളുടെ മുടി ഇഴകളെ തഴുകി കടന്നു പോയ്.. അവളുടെ കവിളോരം ചേര്‍ന്നിരുന്ന ജനല്‍ […]

ഓര്‍മ്മ മരങ്ങള്‍ 16

Author : ശരവണന്‍ ഉമ്മറത്തിനോട് ചേര്‍ന്നുളള നീളന്‍ വരാന്തയുടെ തെക്കേയറ്റത്തിട്ടിരിക്കുന്ന നൂലെഴിച്ച ചാരുകസേരയില്‍ നോക്കെത്താ ദൂരത്തോളം തിരിഞ്ഞ് മറിഞ്ഞ് കിടക്കുന്ന നാട്ടുവഴികളിലേയ്ക്ക് കണ്ണഴിച്ച് വിട്ട് രാഘവന്‍ മാഷ് കിടന്നു. വരാന്തയിലെ പൊട്ടിയ ഓടുകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങുന്ന വെളിച്ചം തറയിലും ഭിത്തിയിലും വരയ്ക്കുന്ന നിഴല്‍ ചിത്രങ്ങളെ അയാള്‍ ശ്രദ്ധിച്ചില്ല. താഴേ തൊടിയില് കൊണ്ടെക്കെട്ടിയ ക്ടാവിന്‍റെ കരച്ചില്‍ പോലും കാതുകളിലൂടെ കയറിയിറങ്ങി പോകുന്നത് അയാളറിഞ്ഞില്ല. അപ്പോഴും വടക്കേ തൊടിയിലെ കല്‍ക്കെട്ടിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഞാവലില്‍ നിന്നും പാകമെത്തിയ ഞാവല്‍ പഴങ്ങള്‍ പൊഴിഞ്ഞ് […]

ഗസല്‍ 10

Author : ശരവണന്‍ പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പമരത്തില്‍ നിന്നും ചാമ്പക്കാ കൊഴിഞ്ഞ് വീഴുന്നുണ്ട്. ചാമ്പക്കാ വീഴുന്ന പതിഞ്ഞ ശബ്ദം കാതുകളില്‍ പതിക്കുമ്പോള്‍ ദീപന്‍റെ മിഴികള്‍ വെട്ടുകല്ല് മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പൂവരശ്ശിന്‍റെ ഓരത്ത് കൂടി അപ്പുറത്തെ തൊടിയിലെ അടഞ്ഞ് കിടക്കുന്ന ആ ജനാലയിലേയ്ക്ക് നീളും. വര്‍ഷം ആറായി അതിങ്ങനെ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട്…. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് പോലൊരു പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പക്കകള്‍ കൂട്ടമായി കൊഴിഞ്ഞ് വീണ ശബ്ദം കേട്ട് ചാരുകസേരയില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോഴാണ് ആ […]

ചെമ്പകക്കുന്നും ഇലഞ്ഞിപ്പൂക്കളും 7

”എന്താ മോളൂന്‍റെ പേര്?” രോഹിത്ത് ചോദിച്ചു. ”മീനുക്കുട്ടി” ”മോള്‍ക്ക് മാമനെ മനസ്സിലായൊ?” ”മ്” അവള്‍ മൂളി രോഹിത്ത് മീനുക്കുട്ടിയുടെ മുന്നില്‍ മുട്ട് കുത്തി നിന്നു ആ മുഖം കൈകളില്‍ കോരിയെടുത്ത് ആ കണ്ണുകളിലേയ്ക്ക് നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നു രോഹിത്തിന്‍റെ മിഴികള്‍ നിറഞ്ഞു. അവസാനം വരെ തന്‍റെ മുഖം എപ്പോഴും കാണണം എന്ന് പറഞ്ഞിരുന്ന തന്‍റെ അമ്മുവിന്‍റെ കണ്ണുകള്‍. മരണ ശേഷം കണ്ണുകള്‍ ദാനം ചെയ്യണമെന്നായിരുന്നു അമ്മുവിന്‍റെ ആഗ്രഹം. ആ ആഗ്രഹമാണ് ഇന്ന് ഈ കെച്ചു സുന്ദരിയ്ക്ക് […]

അവൾ – ഹഫീസയുടെ കഥ 27

ഹഫീസ പൊട്ടി ചിരിച്ചു, “എന്താണ് നിങ്ങൾക്കറിയേണ്ടത് ? ഞാനെന്തിനയാളെ കൊന്നുവെന്നോ? അതോ ഞാനെന്തിന് ആത്മഹത്യ ചെയ്യാനൊരുങ്ങി എന്നതോ നിങ്ങൾക്കറിയേണ്ടത് ? ” പോലീസ് റൈറ്റർ അവളെ തുറിച്ചു നോക്കി. “എഫ് ഐ ആർ എഴുതണം എന്ന് നിങ്ങൾക്കെന്താണ് ഇത്ര നിർബന്ധം ?” ഹഫീസ ഉറച്ച ശബ്ദത്തിൽ ചോദിച്ചു. “വല്ലാത്തൊരു സാധനം തന്നെ , കണ്ടില്ലേ അവൾ കൂസലില്ലാതെ ഇരിക്കുന്നത് , സാബ് തടഞ്ഞത് കൊണ്ടാണ്, അല്ലെങ്കിൽ അവളെ ഞാൻ ഭിത്തിയോട് ചേർത്ത് …………” ജനാലക്കപ്പുറം അവളുടെ സംസാരവും, […]

എരിയുന്ന കനൽ 13

Author : Sangeetha radhakrishnan ഇടവപാതി മഴ തകർത്തു പെയ്തു തോർന്നു നില്കുന്നു.സന്ധ്യാവിളക്കുതെളിയിക്കാതെ തുളസിത്തറ ശൂന്യമായിരിക്കുന്നു.ആളുംആരവങ്ങളും ഒഴിഞ്ഞു മൂകമായി എന്റെ തറവാട്. “ഉണ്ണിസന്ധ്യാനേരത്തു പത്തു നാമം ജപിച്ചാൽ എന്താ നിനക്ക് ” എന്നഅമ്മയുടെ പരാതി കുറച്ചു ദിവസങ്ങളായി ഉണ്ടായിരുന്നില്ല.കൈവിളക്കുമായി നിറപുഞ്ചിരിയോയോടെഉമ്മറത്തു വിളക്ക് വെക്കാൻ വരുന്ന ഏട്ടത്തിയമ്മ ഇപ്പോൾ ഒരുമുറിയിൽ ഒതുങ്ങികൂടിയിരിക്കുന്നു.അതെ ഒരു വലിയനഷ്ടത്തിന്റെ ബാക്കിപത്രമാണ് ഇന്ന് ഈ വീട്.ഒരുപക്ഷെഇടവപ്പാതിയിലെ ആ പെരുമഴ, മഴയെ എന്നും സ്നേഹിച്ചിരുന്നഎന്റെ സഹോദരനെ അവരുടെ ലോകത്തിലേക്ക്കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരിക്കും..21 ആചാരവെടി മുഴക്കിത്രിവർണ പതാകയിൽ പൊതിഞ്ഞു എന്റെ […]

അച്ഛൻ എന്ന സത്യം 25

“ടാ” “എന്താടി പെണ്ണെ” “അതേയ് ശനിയാഴ്ച എന്താ വിശേഷം എന്ന് ഓര്മയുണ്ടാലോ അല്ലെ” “എന്തു, ഓർകുന്നില്ലലോ” “ഓ അല്ലേലും എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻസമയം..ഞാൻ പോണു” ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു “എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെപറയുന്നു..ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്” “ഉവ്വെയ്…ഇതൊക്കെ കുറെ കേട്ടിട്ടുണ്ടേയ്” “ഏയ് അല്ലെടി..ഈ പ്രാവിശ്യം ഞാൻ മറക്കില്ല ഉറപ്പു..ആട്ടെ നിനക്ക്എന്തു സമ്മാനമാ വേണ്ടേ അത് പറഞ്ഞില്ലാലോ” “എനിക്ക് സമ്മാനമൊന്നും വേണ്ടായേ ഇത്തവണ […]

സ്ത്രീജീവിതങ്ങൾ 19

Author : അനാമിക അനീഷ് “ആമി” വൈകിട്ട് കോളേജ് വിട്ട് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോഴും അവരുടെ തർക്കം തീർന്നിട്ടില്ല. അവർ എന്ന് പറഞ്ഞാൽ, അഖില, സുമയ്യ, അശ്വതി. “നാളെ മോഹനൻ മാഷ് വരില്ല, നീ നോക്കിക്കോ, വന്നില്ലേൽ, നമുക്കാ അവർ ഹോട്ടൽ ചിന്നൂസിൽ പോയി മസാലദോശ തട്ടണം” “അയ്യോടീ , ഇവളോട് പറഞ്ഞിട്ടല്ലേ മോഹനൻ മാഷ് ലീവ് എടുക്കുന്നത് ? അങ്ങേരു ഈ ഡിഗ്രി ഫസ്റ്റ് സെമ്മിൽ എത്ര ലീവെടുത്തു ? അങ്ങേരു വരും കട്ടായം” “പിന്നല്ല, […]

പ്രേതം 38

Author : ജിയാസ് മുണ്ടക്കൽ ഞാൻ കവലയിൽ എത്തുമ്പോൾ ചങ്ങായിമാർ പതിവ്പോലെ കൂട്ടം കൂടിയിട്ടുണ്ടായിരുന്നു.. “നീ എവിടെ പോയി കിടക്കുവായിരുന്നു..?” “ഞാൻ പണി കഴിഞ്ഞ് ഇപ്പൊ വന്നതേ ഉള്ളൂ.. എന്തുപറ്റി?” “അപ്പൊ നീ അറിഞ്ഞില്ലേ..?!! ഷംനാസിനെ പ്രേതം പിടിച്ചു…” “പ്രേതമോ!!!” “പ്രേതം തന്നെ..എന്താ പ്രേതം എന്ന് കേട്ടിട്ടില്ലേ…?” “എന്റെ പൊന്നളിയ..ഞാൻ പ്രേതം ന്ന് കേട്ടിട്ടും ഉണ്ട് കണ്ടിട്ടും ഉണ്ട്, സിനിമയിൽ അല്ലാതെ ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അതും ഈ ന്യൂജൻ പിള്ളേരുടെ കാലത്ത് ആരെങ്കിലും പ്രേതം എന്നുപറഞ്ഞാൽ […]

ചില മഴയോർമ്മകൾ… 22

Author : ശ്രീ ” ഈ നശിച്ച മഴയൊന്ന് തീരുന്നതും ഇല്ലല്ലോ.. ” മഴയോടുള്ള അമ്മയുടെ പ്രാക്ക്‌ കേട്ടാണ് ഉണർന്നത്.. പുറത്ത് മഴ തകർത്തു പെയ്യുക ആണ് നല്ല തണുപ്പും ഉണ്ട്. ഷീറ്റ് തലയിലൂടെ വലിച്ചിട്ട് ഒതുങ്ങി കൂടി കിടന്നു.. “എഴുന്നേൽക്കു ചെറുക്കാ സ്കൂളിൽ പോകണ്ടേ… ” അമ്മ അടുക്കളയിൽ നിന്ന് വിളിച്ചു പറയുന്നുണ്ടായിരുന്നു. ഇനിയും കിടന്നാൽ ചിലപ്പോൾ അമ്മ വെള്ളം കോരി ഒഴിക്കും.. ഒന്നാമതെ നല്ല തണുപ്പും ഉണ്ട്. എന്തായാലും മടിച്ചു മടിച്ചു എഴുനേറ്റു കണ്ണും […]

അമ്മുവിന്റെ സ്വന്തം ശ്രീ….. 22

  തന്നെ ചുറ്റി വരിഞ്ഞിരിക്കുന്ന അമ്മുവിന്റെ കൈകൾ മെല്ലെ മാറ്റിക്കൊണ്ട് ശ്രീ എഴുന്നേറ്റ് മുറിയിലെ ജനൽ പതിയെ തുറന്നു. പുറത്ത് നിന്ന് നിലാവിന്റെ വെള്ളി വെളിച്ചം ആ മുറിയിലാകെ പരന്നു. ആ വെളിച്ചത്തിൽ അവൾ കുറച്ചുകൂടി സുന്ദരി ആയിരിക്കുന്നു. അവളുടെ കല്ലുവെച്ച മൂക്കുത്തി വെട്ടി തിളങ്ങുന്നുണ്ടായിരുന്നു…. വർഷങ്ങൾക്ക് മുൻപേ അവിചാരിതമായി ആണ് അമ്മുവും ശ്രീയും പരിചയപ്പെട്ടത്. പെട്ടന്ന് തന്നെ സുഹൃത്തുക്കൾ ആയി. ഇടയ്ക്ക് എപ്പോഴോ അവരിലേക്ക് പ്രണയം കടന്നു വന്നു എങ്കിലും രണ്ടാളും തുറന്നു പറഞ്ഞില്ല. പലപ്പോഴും […]

മാർജ്ജാരം 13

  ” All the perfumes of Arabia will not sweeten this little hand” Macbeth ധന്യമായ ഗൃഹാതുരചിന്തകളുള്ളവർക്കും, പൊൻവെയിലിൽ ചിരിച്ചുല്ലസിക്കുന്ന ചോളപ്പാടങ്ങളും കൊടിയുയർത്തിയ ക്ഷേത്രങ്ങളിൽ നിന്നുതിരുന്ന മീരാ ഭജൻസും ഏറെയിഷ്ടപ്പെടുന്നവർക്കും ആനന്ദം പ്രദാനം ചെയ്യുന്നൊരു തെളിമാന ദിവസമായിരുന്നു അത്. നീത്താ അജ്ഗൗക്കർ, ബംഗ്ലാവിലെ തന്റെ കിടപ്പുമുറിയിലിരുന്നു കൊണ്ട് പതിവ് ചോദ്യം ചോദിച്ചു തുടങ്ങി: ” ലേഡി മാക്ബത്തിന് എത്ര മക്കളുണ്ടായിരുന്നു?” പിന്നെയവർ, തന്റെ വെളുത്തതും ശുഷ്കിച്ചതുമായ കൈവിരലുകൾ മടക്കി( എന്നാൽ ക്യൂട്ടക്സിട്ട്, പോളീഷ് […]