ഉത്തര 59

തനിക്കു ചുറ്റും നടക്കുന്നതൊന്നും തന്നെ ബാധിക്കുന്നില്ലാത്തൊരവസ്ഥയിലായിരുന്നു ഉത്തര അപ്പോൾ. ….

അവളിലിപ്പോഴും ജീവൻ അവശേഷിക്കുന്നു എന്ന് മനസ്സിലാവുന്നത് ആ കൈകൾ ഇടയ്ക്കിടെ സ്വന്തം ഉദരത്തിലെത്തുമ്പോൾ മാത്രമാണ്

ഉണ്ണീ ….നീ അതിരുകൾ ലംഘിക്കുന്നു….ഉത്തരയിൽ നിന്നെക്കാളധികാരമുളളവരാണ് അവളുടെ മാതാപിതാക്കൾ. ..അവർ പോലും മൗനമായ് നിൽക്കുന്നത് നീ കാണുന്നില്ലേ…..???

മൗനം. ….അവരുടെ ഈ നിസ്സഹായ അവസ്ഥയെ നിങ്ങൾക്ക് അങ്ങനെ മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കുകയുളളു….

കന്യാധാനം നടത്തി പടിയിറക്കി വിട്ടവൾക്കുമേൽ മാതാപിതാക്കൾക്കെന്തധികാരമെന്ന നിങ്ങളുടെ ചോദ്യത്തിന് മുമ്പിൽ മൗനത്തിന്റ്റെ മേലാട ചാർത്തിയിവിടെ നിൽക്കുമ്പോഴും പെയ്തൊഴിയുന്ന ആ നാലുമിഴികൾ പറയാതെ പറയുന്നുണ്ടവരുടെ അവസ്ഥ..!!

..തങ്ങൾ ജീവിച്ചിരിക്കേ തങ്ങളുടെ മുന്നിൽ സ്വന്തം മകൾ വയറ്റിലൊരു കുരുന്നു ജീവനുമായ് ജീവനോടെ എരിഞ്ഞമരുന്നത് കണ്ടു നിൽക്കേണ്ടിവരുന്ന അവരുടെ അവസ്ഥ അതല്ലേ നിങ്ങളീ പറഞ്ഞ മൗനം. … !!

വാഗ്വാദങ്ങൾ കൂടിയുയർന്നവിടെ ഒരു സംഘർഷ യിടമായ് മാറുമ്പോഴും തങ്ങളുടെ മുന്നിൽ ജീവനോടെരിയുന്ന പെൺശരീരം കാണാൻ കാത്തനിൽക്കുന്നവരെല്ലാം തന്നെ ചെമ്പകരാമന് പിന്നിലായി അണിചേർന്നു. ….

ചെമ്പക രാമാ. ….എന്റെ ഏടത്തിയിൽ നിനക്ക് തോന്നിയ അഭിനിവേശത്തിന്റ്റെ ഇരയാണ് എന്റ്റേട്ടനെന്ന് എനിക്ക് ഊഹിക്കാൻകഴിയും. ആഗ്രഹിക്കുന്ന പെണ്ണിനെ സ്വന്തമാക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ സ്ത്രീയുടെ ഭർത്താവ് വിഷംതീണ്ടുന്നതീ നാട്ടിൽ ഇപ്പോൾ സാധാരണയായിരിക്കുന്നു……!!

ഇടിവാൾ മൂർച്ചയോടെ ഉണ്ണിയിൽ നിന്നു വാക്കുകൾ ചീറിതെറിക്കവേ ദൂരെയൊരിടത്ത് ആ വാക്കുകൾ കേട്ട് തകർന്നുനിൽക്കുന്നുണ്ടായിരുന്നു ഇരവി എന്ന ചെറുമൻ….!!

“”” ശരീരം ചിതയിലേക്കെടുക്കാൻ സമയമായെന്ന കർമ്മിയുടെ ശബ്ദം കേട്ടകത്തേക്ക് കുതിക്കാനൊരുങ്ങിയ ഉണ്ണിയെ ചെമ്പകരാമന്റ്റെ ആളുകൾ വട്ടം പിടിച്ച് തടഞ്ഞു നിർത്തി. …

ചന്ദനതടിക്കളാൽ തീർത്ത ആ ചിതയിൽ വിഷ്ണുദേവന്റ്റെ മൃതശരീരം കിടത്തുമ്പോൾ വടക്കേതൊടിയിൽ ഉത്തരയുടെ ശിരസ്സിലൂടെ അവസാന തുള്ളി വെളളവും ഒഴുകിയിറങ്ങുകയായിരുന്നു..

..നെയ്യും മറ്റു സുഗന്ധദ്രവ്യങ്ങളും ധാരാളം കോരിയൊഴിച്ച വിഷ്ണുവിന്റ്റെ ചിതയ്ക്ക് തീകൊടുക്കുവാൻ ഉണ്ണി വിസ്സമതിച്ചപ്പോൾ ബലമായവനെ കൊണ്ട് കർമ്മങ്ങൾ ഓരോന്നായി ചെമ്പകരാമൻ ചെയ്യ്പ്പിച്ചു……

ആളിക്കത്തുന്ന തീ വിഷ്ണുദേവന്റ്റെ ശരീരം കീഴടക്കിതുടങ്ങിയപ്പോൾ ചെമ്പകരാമൻ വല്ലാതൊരുൽസാഹത്തോടെ വടക്കേപ്പുറത്തേക്ക് നോക്കി… ..അവിടെ ,ചിതയിലേക്ക് നോക്കി ഉത്തര നിൽപ്പുണ്ടായിരുന്നു…!!