വഴി വിളക്ക് 7

കണ്ണുനീർ പൊടിയുന്നത് കാണാതിരിക്കാണായി രാധ വേഗം അടുക്കളയിലേക്കു പോയി. അവൾ അച്ഛന്റെ നെറുകയിൽ മുത്തം കൊടുത്തു ഞാൻ തിരികെ വരുന്ന വരെ നല്ല കുട്ടിയായി കിടക്കണം എന്നു പറഞ്ഞു അടുക്കളയിലേക്കു പോയി.

ലക്ഷ്മി അടുക്കളയിൽ ചെന്നപ്പോഴേക്കും രാധ ആഹാരം പാത്രത്തിൽ എടുത്തു റെഡി ആക്കി വച്ചിരുന്നു. അവൾ ലഞ്ച് ബോക്സും എടുത്തു കഴിക്കാൻ ടൈം ഇല്ലാ ‘അമ്മ , ലേറ്റ് അയാൾ മാനേജറുടെ മുഖം കറുക്കുന്നത് കാണേണ്ടി വരും ‘അമ്മ ഇതെടുത്തു വേഗം അച്ഛന് കൊടുക്ക് എന്നു പറഞ്ഞു ഓടി . അല്ലെങ്കിലും എനികൾക്കറിയാം അവസാനം നീ ഇതു തന്നെ ചെയ്യുമെന്ന്. ഇങ്ങനെ ഭക്ഷണം കഴിക്കാതെ എന്തെങ്കിലും വന്നു പോയാൽ മോളെ ഞങ്ങൾക്ക് വേറെ ആരും ഇല്ലെന്ന കാര്യം മറക്കരുത് എന്നു പറഞ്ഞു ഞാൻ അവളുടെ പുറകെ ചെന്നു. അത് കണ്ടു ‘അമ്മ വിഷമിക്കേണ്ട ഞാൻ പോകുന്ന വഴി എന്തെങ്കിലും വാങ്ങി കഴിച്ചു കൊള്ളാം. ‘അമ്മ പോയി അച്ഛന് കൊടുത്തിട്ടു അമ്മയും എന്തെങ്കിലും കഴിക്കു എന്നു പറഞ്ഞു രാധയുടെ കവിളിൽ ഒരു മുത്തവും നൽകി ബസ് സ്റ്റോപ്പ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.

എന്നത്തേയും പോലെ ഓഫിസിൽ എത്തിയപ്പോൾ നേരം വൈകി. താഴെ മുതലാളിയുടെ(ഗിരീശൻ ) കാര് കാണാത്തതിനാൽ അല്പം ആശ്വാസം തോന്നി. എന്നും വിചാരിക്കും നാളെ എങ്കിലും നേരത്തെ എത്തണമെന്ന് . ഇതുവരെ ആ ഒരു കാര്യം ചെയ്യാൻ എന്നെകൊണ്ടായിട്ടില്ല . വൈകി എത്തുന്നതിൽ മുതലാളി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല എങ്കിലും അദ്ദേഹത്തെ കാണുമ്പോൾ വല്ലാത്ത ഒരു കുറ്റബോധം എന്നിൽ നിറയും. അതുകൊണ്ടു തന്നെ വളരെ വിഷമിച്ചാണ് ഞാൻ അദ്ദേഹത്തിന്റെ ക്യാബിനു മുന്നിലൂടെ പോകാറുള്ളത് എന്നവൾ ഓർത്തു. ലക്ഷ്മി വേഗം തന്റെ സീറ്റിൽ വന്നിരുന്നു തലേ ദിവസം ചെയ്തു കൊണ്ടിരുന്ന വർക്ക് തീർക്കാനായി എടുത്തപ്പോൾ ആണ് ഗോപാലേട്ടൻ വന്നു മോളോട് അത്യാവശ്യമായി മുതലാളിയുടെ ക്യാബിനിലേക്കു ചെല്ലുവാൻ പറഞ്ഞു എന്നു പറയുന്നത്. ഞാൻ വേഗം അദ്ദേഹത്തിന്റെ ക്യാബിനിലേക്കു ചെന്നു. അപ്പോൾ അവിടെ ഞാൻ മുതലാളിയെ കണ്ടില്ല. പകരം വേറൊരാൾ ഇരിക്കുന്നു ,

ഞാൻ അയാളോട് ക്ഷമിക്കണം , എന്നോട് ഇവിടേക്ക് വരൻ പറഞ്ഞു. സർ എവിടേ എന്നു ചോദിച്ചു. അതുകേട്ടു അയാൾ എന്നോട് സർ അല്ല ഞാൻ ആണ് നിങ്ങളോടു വരാൻ പറഞ്ഞത് എന്നു പറഞ്ഞു.