അഹം 15

Views : 3898

പ്രതികരിക്കുക…അവള്‍ ഇട്ടേച്ച് പോയാല്‍ പിന്നേം കുഴയുന്നത് ഞാന്‍ തന്നെയാണല്ലോ…!
അവള്‍ പറയുകാ…പ്രായമായ തന്തയേയും തള്ളയേയും ഉപേക്ഷിക്കുന്നത് ഇപ്പോഴൊരു പാഷനായ് മാറിയതു കൊണ്ട് എനിക്കൊരു പേടീം ഇല്ലാന്ന്….ഇവിടല്ലേല്‍ മറ്റൊരിടത്ത് ഞങ്ങള്‍ക്കെപ്പോഴും ജോലി കാത്തിരിക്കുന്നുണ്ടാവും…

അങ്ങനെ രാവിലെ വീട്ടീന്നിറങ്ങിയാല്‍ രാത്രി ഉറങ്ങാനായ് വന്നു കേറുന്നൊരു താവളം പോലെയായി എനിക്കെന്‍റെ വീട്…
രണ്ടു മാസം മുന്നേ ഞാനൊരു രാജാവിനേ പോലെ ജീവിച്ചതാ…
ഇപ്പോള്‍ ഒരു തെണ്ടിയേ പോലായി…പണത്തിനൊരു പഞ്ഞവുമില്ല…
പക്ഷേ ജീവിതത്തിലെ സുഖമെല്ലാം എവിടേയാ പോയൊളിച്ചതു പോലെ….അതിനും മാത്രം എന്താ സംഭവിച്ചത് …?

എല്ലായിടത്തും എന്തിനും ഏതിനും ഓടിയെത്താറുള്ള അമ്മ കിടന്നു പോയി….പകരമൊരാളെ വീട്ടിലേക്ക് കൊണ്ടു വന്നു…അതോടെ ഞാന്‍ പുറത്തായി…രണ്ടും പെണ്ണു തന്നെ…അതിലൊരാള്‍ എന്‍റെ അമ്മയാണ്…മറ്റേ ആള്‍ എവിടുന്നോ വന്നു കയറി നാളെ എവിടേക്കോ പോവേണ്ടൊരാള്‍…അവള്‍ക്കു പണം കൊടുക്കണം…അവള്‍ പറയുന്നത് പോലെ ഞാന്‍ കേള്‍ക്കണം…വീടവള്‍ക്കു വിട്ടു കൊടുത്തിട്ടും ഒന്നുമവള്‍ ഈ വീട്ടിനായ് ചെയ്യുന്നില്ല…

”അമ്മയ്ക്കോ ഒരു രൂപ കൊടുക്കാതെ ഈ വീടൊരു സ്വര്‍ഗ്ഗം പോലെ കാത്തു സൂക്ഷിച്ചു…എന്നെയൊരു രാജകുമാരനേ പോലെ പരിപാലിച്ചു..ഒന്നിനും ഒരു പരാതിയും പറയേണ്ടി വന്നിട്ടില്ല..
എല്ലാം കണ്ടറിഞ്ഞ് ചെയ്യുന്നുണ്ടായിരുന്നു . മുറപോലെ…”

”ഒന്നും കാണാതിരുന്നതും മനസ്സിലാക്കാതിരുന്നതും ഞാനായിരുന്നു …”

അമ്മയുടെ പേരിലാ ടൗണിലെ കടമുറികള്‍ ഇപ്പോഴും ഉള്ളത്‌..വാടക വാങ്ങേണ്ടതും അമ്മയാണ് ..
അവരുടെ മരണം വരെ അതിന്‍റെ അവകാശം അച്ഛനവരുടെ പേരിലെഴുതി വച്ചിട്ടുണ്ട്‌..പക്ഷേ പതിനെട്ടു വയസ്സു മുതല്‍ ഞാനായിരുന്നു ആ പണം വാങ്ങിയിരുന്നത്…ഒരു രൂപയുടെ കണക്ക് ഇന്നുവരേ അമ്മ എന്നോട് ചോദിച്ചിട്ടില്ല…

ഞാന്‍ എന്തെങ്കിലും വാങ്ങാനായ് കൊടുക്കുന്നതിന്ന് പിശുക്കി മാറ്റി വെച്ചതാ ആരേലും വന്നു സങ്കടം പറയുമ്പോള്‍ എടുത്തു കൊടുക്കുന്നത്..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com