ജാതകപൊരുത്തം 60

അകത്തെ ആ കുടുസുമുറിയിൽ അവളുടെ കണ്ണുകൾക്ക് തിളക്കമേറിയപോലെ തോന്നി കിച്ചുവിന്..
രശ്മി….. അജിയൂടെ നിർബന്ധത്തിനു വഴങ്ങിയാണു ഞാനിവിടെ ഇയാളെ കാണാൻ വന്നതു ഇനിയിപ്പോ..ആരു നിർബന്ധിച്ചില്ലെങ്കിലും എനിക്കിയാളെ ഇഷ്ടമാണ് എന്റെ കഥകളൊക്കെ രശ്മിക്കറിയില്ലേ ഇയാൾക്കെന്നെ ഇഷ്ടപ്പടുവാൻ സാധിക്കുമെങ്കിൽ..എത്രയും പെട്ടെന്നു അജിയെ അറിയിച്ചാൽ മതി..

കിച്ചുവേട്ടനെ പറ്റി എല്ലാം അജിസാർ പറഞ്ഞിട്ടുണ്ട്.
ഞാൻ തന്നെ പറഞ്ഞതാ ഇങ്ങിനൊരാളേയാ..എനിക്കു കിട്ടേണ്ടതെന്ന്..സ്നേഹത്തിനും ബന്ധങ്ങൾക്കുംവില കൊടുക്കുന്ന ഒരാളെ..

പിന്നീട് എന്തൊക്കെ സംസാരിച്ചു എന്നു ചോദിച്ചാൽ ഇനിയൊന്നും സംസാരിക്കാനില്ല എന്നാവും മറുപടി ..

ഭാവിജീവിതം ഇഷ്ടങ്ങൾ കുട്ടികൾ നാലിൽ കുറയരുതെന്നൊരു വാക്കാൽ പറഞ്ഞുറപ്പിച്ചാണ് തിരിച്ചു പോയത് കിച്ചു

വീട്ടിലെത്തിയതും അമ്മ കാത്തിരിക്കുകയായിരുന്നു.
എന്തായി ഇഷ്ടായോ കുട്ടീനെ ?
അജിയാണ് മറുപടി പറഞ്ഞേ അവരു സമ്മതിക്കാത്തതോണ്ടാ.അല്ലേൽ ഇന്നു തന്നെ കൂടെകൂട്ടിയേനെ കിച്ചു..കള്ളതാടി…വിരഹകാമുകൻ പോലും ..
ലക്ഷിയമ്മയ്ക്കു സന്തോഷം..
ജാതകകുറിപ്പ് മേടിച്ചായിരുന്നോ നോക്കിയാരൂന്നോ.ചേർച്ചയുണ്ടോന്ന്..(അമ്മ )
കിച്ചു: മേടിച്ചിട്ടുണ്ട് പൊരുത്തം.. നോക്കിയിട്ടില്ല..
എന്നാ പിന്നെ അച്ഛനോടു നാളെ തന്നെ പോകാൻ പറയാം..(അമ്മ)
പിറ്റേന്ന് രാവിലെ അച്ഛനു കൃഷിഭവനിൽ പോകണമെന്നു കിച്ചൂ നിനക്കിന്നു ഉച്ചകഴിഞ്ഞല്ലെ ഡ്യൂട്ടിയുള്ളു.നീ രാവിലെ സുശീലൻ പണിക്കരുടെ അടുത്തുപോയി ഒന്നു നോക്കികൂടെ അരമണിക്കൂർ നേരത്തെ സമയല്ലേ വേണ്ടൂ..(അമ്മ)

പക്ഷേ പണിക്കരുടെ മറുപടി അത്ര ആശാവഹമായിരുന്നില്ല കിച്ചുവിന്.വെറും നാലു പൊരുത്തമെ ഉള്ളു പോലും.എടുത്താ തന്നെ പുരൂഷനു ആയുസിനു ദോഷമാത്രെ..

4 Comments

  1. Super!!!!

  2. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.

  3. മൈക്കിളാശാൻ

    നല്ല കഥ

  4. KOLLAM.. PUROGAMANACHINTHAGATHI….

Comments are closed.