കള്ളൻ 65

Views : 14760

ഷാളിന്റെ സ്ഥാനം മാറിക്കിടന്ന ആ സഹയാത്രികയെ ജീവിതയാത്രയിൽ കൂടേ കൂട്ടി വലം കൈയിൽ പിടിച്ച് പേരക്കക്കു വേണ്ടി കല്ലെറിഞ്ഞു ഓട് പൊട്ടിയ പണ്ട് പഠിച്ച സ്കൂളിന്റെ വലതു വശം ചേർന്നുള്ള വരാന്തയിലൂടെ കൈപിടിച്ചകലുബോൾ അന്നാദ്യമായി കണ്ണിൽ നിന്നും ഇറ്റുവീണ കണ്ണീർ തുള്ളി തുടച്ചു മാറ്റി കണ്ണിലെന്തോ പൊടി വീണാതന്നെന്നു പറഞ്ഞു അവളിൽ നിന്നും ഒഴിഞ്ഞുമാറി…

പറമ്പിലെ പണിയും കഴിഞ്ഞു വന്ന് രാധാസ് സോപ്പിട്ടു കുളികഴിഞ്ഞു വന്നു നിലത്തിരുന്നു ചോറ് ഉണ്ണാൻ നേരം വറുത്ത കോഴിമുട്ടയുടെ രണ്ട് കഷ്ണം കൂടുതൽ കണ്ട ഞാനെണീറ്റ് അടുക്കളയിൽ കൊണ്ട് വക്കാൻ നേരം…

സ്കൂൾ ജീവിതത്തിലെ സഹപാഠികൾ ഒന്നിക്കുന്ന പഴയ ഓർമ്മകൾ പങ്കുവയ്ക്കാനായി ഒരുക്കിയ പരിപാടിയിൽ പങ്കെടുത്ത സ്ഥലം എസ് ഐ ക്കും,
കളക്ടറിന്റെ ഡ്രൈവർക്കും, ആ സ്കൂളിലെ തന്നെ മലയാളം അദ്ധ്യാപികക്കും, പഞ്ചായത്ത്‌ സെക്രട്ടറിക്കും,
ഒന്നൊര മാസം ലീവിൽ വന്ന പട്ടാളക്കാരനും പറയാനുള്ളത്

“മൂട് കീറിയ ട്രൗസറും മുഷിഞ്ഞ ഷർട്ടുമിട്ട് സ്കൂളിൽ വന്നിരുന്ന ”
ഒരു കോലൻ മുടികാരനെ കുറിച്ചായിരുന്നു…..

എല്ലാവരും ട്യൂഷന് പോയി എല്ലാ പരീക്ഷകളിലും മാർക്കുകൾ വാങ്ങുബോൾ.,
ആ കോലൻ മുടിക്കാരൻ മാത്രം ആരുടെയും അടുത്ത് ട്യൂഷന് പോകാതെ ക്ലാസിൽ രണ്ടാമത് എത്തിയതിന്റെ മാജിക്‌ അറിയാതെ വാ പൊളിച്ചു ഇരുന്നതിന്റെ ഓർമ്മകൾ പങ്കുവച്ചപ്പോൾ….

നരവീണ് മുടിയുടെ നിറം മാറിയ ക്ലാസ്സ്‌ ടീച്ചർക്കും,
കൊച്ചുമോൾടെ കൈയ്യും പിടിച്ച് സ്റ്റേജിലോട്ട് കയറിയ സ്കൂളിലെ പ്രധാനധ്യാപകനും പറയാനുള്ളത് മാറ്റിയൊന്നായിരുന്നു..

“ഒരിക്കൽ പോലും ട്യൂഷന് പോകാതെ പത്താം തരത്തിൽ ഉയർന്ന മാർക്കോടെ ജയിച്ചിട്ടും വീട്ടിലെ സാമ്പത്തിക സ്ഥിതി അറിഞ്ഞത് കൊണ്ട്

“താൻ ജയിച്ചത് വീട്ടിൽ അറിയിക്കരുതെന്നും, ഒരിക്കലും വീട്ടിൽ അറിയരുതെന്നും കാലിൽ വീണു കരഞ്ഞ തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാർത്ഥി എന്ന ബഹുമതിക്ക് അർഹനായത് ആ കോലൻ മുടിക്കാരനെ കുറിച്ചാണെന്നും..”

ഗായത്രി പറഞ്ഞു അച്ഛനും അമ്മയും അറിഞ്ഞതിന്റെ സ്നേഹ സമ്മാനമാണ് തനിക്ക് കിട്ടിയ കോഴിമുട്ടയെന്ന് തിരിച്ചറിഞ്ഞ നിമിഷം
കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീർ തുള്ളികളെ അലിയിച്ചു കളയാൻ

Recent Stories

The Author

4 Comments

  1. ❤️❤️
    വളരെ നല്ല ഒരു കഥ

  2. ഈ മെയിൽ വഴി ഈ സൈറ്റിൽ കഥകൾ പോസ്റ്റ് ചെയ്യാൻ കഴിയുമോ .കഴിയും എങ്കിൽ ഏത് ഈ മെയിലിൽ ആണ് അയക്കേണ്ടുന്നത് എന്ന് എന്റ മെയിലിൽ മറുപടി തരാമോ

    1. Yes.. Ningak Kadhakal submit cheyan patum. Submit Your Story Link on the right side il click cheythu submit cheyyam. Once story is submitted,kadhakal.com will approve it

  3. “അങ്ങിങ്ങു അടർന്നു പോയാ സിമെന്റ് പാളിയിൽ തലതല്ലി ചാവാൻ അനുവദിക്കാതെ വക്ക് പൊട്ടിയ അലുമിനിയ പാത്രത്തിന്റെയുള്ളിൽ പലപല താളത്തിൽ താളമിട്ട് പൊട്ടിയ ഓടിന്റെ വിടവിലൂടെ ഊർന്നിറങ്ങുന്ന മഴവെള്ളത്തെ കൂട്ട് പിടിച്ച് കരിവീണ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ പ്ലാവിലകൊണ്ട് കുമ്പിള് കുത്തി കഞ്ഞികുടിക്കുന്ന അച്ഛനെ നോക്കി”

    ഹൈലി നൊസ്റ്റാൾജിക്… വളരെ നന്നായി എഴുതിയിരിക്കുന്നു… പ്രത്യേകതയുള്ള രചനാ ശൈലി. സുഖകരമായ വായന..

    “ഗായത്രി പറഞ്ഞു അച്ഛനും അമ്മയും അറിഞ്ഞതിന്റെ സ്നേഹ സമ്മാനമാണ് തനിക്ക് കിട്ടിയ കോഴിമുട്ടയെന്ന് തിരിച്ചറിഞ്ഞ നിമിഷം കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീർ തുള്ളികളെ അലിയിച്ചു കളയാൻകെട്ടിപ്പിടിച്ചു അച്ഛനും അമ്മയും നിറകണ്ണുകളോടെ ഇരു കവിളത്തും നൽകിയ ഉമ്മകൾക്കായി…..
    ജീവിതത്തിൽ ആദ്യാമായി ചെയ്ത കള്ളത്തരം വർഷങ്ങൾക്കു ശേഷം പിടിക്കപ്പെട്ടിരിക്കുന്നു എന്നുള്ള കുറ്റബോധത്തിൽ വിളമ്പി തന്ന ചോറ് മുഴുവനും ഉണ്ടു…”

    ഒരു പൊടി കണ്ണുനീർ നിറച്ചു… ഇഷ്ടപ്പെട്ടു.. ആരും പറയാത്ത വരികൾ.

    “ഗായത്രിക്കുള്ള പച്ചമാങ്ങകൾ എന്നെ വീണ്ടുമൊരു കള്ളനാക്കാനായി വീശിയടിച്ച കാറ്റിലങ്ങനെ ആടി കളിക്കുന്നു….”

    തികഞ്ഞ പോസിറ്റിവിറ്റി… ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com