അഹം 15

Views : 3898

തന്നെ അതിനാ കേറി വന്നത്…ആ പെണ്‍കൊച്ചിനെ കെട്ടിയവന്‍ ഏഴാം മാസം വീട്ടീ കൊണ്ടു വിട്ടതാ.
പിന്നെ തിരിഞ്ഞു നോക്കിയില്ലാന്ന്….

”വേണം അങ്ങനെ തന്നെ വേണം അതിന്ന്…”!
ഏതോ ഒരു ഓട്ടോക്കാരന്‍റെ കൂടെ ചാടി പോയതല്ലേ…അനുഭവിക്കണം തള്ളേം മോളും കൂടി…

ഞാന്‍ ഗര്‍വ്വോടെ പറഞ്ഞു…
പോട്ടെടാ സാരമില്ലാ …ഒരു ഗര്‍ഭിണിയുടെ കാര്യമല്ലേ….?

അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് പോയി…ഞാന്‍ ഉമ്മറത്ത് ചെല്ലുമ്പോള്‍ ആ തള്ള നേര്യതിന്‍റെ തുമ്പു കൊണ്ട് കണ്ണും തുടച്ച് പടിയിറങ്ങി പോവണതു കണ്ടു….

വരാന്തയില്‍ അമ്മ കൊടുത്ത പണം അതേ പോലെ ചുരുട്ടി വെച്ചിട്ടുണ്ട്.
അമ്മേ…ഞാന്‍ വിളിക്കണതു കേട്ടപ്പോള്‍ അമ്മ ഓടി വന്നു…

ആ പണം കണ്ടപ്പോള്‍ അമ്മയുടെ മുഖം വിളറി വെളുത്തു…
ഡാ…നീ പറഞ്ഞതെല്ലാം ആ പാവം കേട്ടുകാണും….അതാ വച്ചിട്ട് പോയത്…

ഇതിത്തിരി കടന്നകൈ ആയിപോയി….
നിന്‍റച്ഛന്‍ സമ്പാദിച്ചു വെച്ചതു കൊണ്ടാ നിനക്കു പണത്തിന്‍റെ വിലയറിയാത്തത്….

”പക്ഷേ ആരേയും പണം നോക്കി വിലയിടരുത് ട്ടോ…”

”കാരണം ആരേയാ എപ്പോഴാ ഉപകരിക്കുക എന്നു മാത്രം പറയാന്‍ പറ്റില്ല….”

അമ്മയ്ക്ക് സങ്കടായീന്ന് തോന്നുന്നു….
ആ പണവുമായ് അമ്മ അകത്തേക്ക് പോയി…ഞാന്‍ ടൗണിലേക്കും…

പ്രത്യേകിച്ചും ആവശ്യങ്ങളൊന്നുമില്ല…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com