അച്ഛൻ എന്ന സത്യം 25

Views : 13450

അവളുടെ ഇഷ്ട വിഭവങ്ങൾ പറയാതെ തന്നെ എങ്ങനെയോഅറിഞ്ഞു അതെല്ലാം ഒരുക്കി അദ്ദേഹവുമായി ഒരുമിച്ചിരുന്നുകഴിക്കുമ്പോൾ നടക്കാതെ പോയ ഒരുപാട് സ്വപ്‌നങ്ങൾ ഒരുമിച്ചുയാഥാർഥ്യമാകുന്ന അമ്പരപ്പിൽ ആയിരുന്നു അവൾ.

ഉള്ളിൽ ഒരു വിഷമം മാത്രം അപ്പോഴും നിറഞ്ഞു നിന്നു.. ഒന്ന് വിഷ്ചെയ്യണമെന്ന് മാത്രമല്ലെ താൻ ആകെ ആഗ്രഹിക്കാറുള്ളത്അതുപോലും അവളുടെ ഏട്ടൻ മറന്നുപോയല്ലോ എന്നുള്ളത്.

ഉണ് കഴിഞ്ഞ അല്പം വിശ്രമത്തിനു ശേഷം അദ്ദേഹം അവളോടായിപറഞ്ഞു “നമ്മുക്ക് ഒന്ന് പുറത്തു പോകാം”

“എങ്ങോട്ടാ അച്ഛാ”

“അതൊക്കെ പറയാം നീ വാ”

അവൾ അച്ഛനോടൊപ്പം ഇറങ്ങി..വണ്ടി ഒരു കടയിൽ മുമ്പിൽകൊണ്ട് നിർത്തി.

“സാരി സെക്ഷൻ എവിടെയാ” അച്ഛൻ തിരക്കി

സെയിൽസ് ഗേൾ കാട്ടിക്കൊടുത്ത ദിശയിലേക്കു അവർ നീങ്ങി

“ആഹ് മോളെ,നിനക്ക് ഇഷ്ടമുള്ളത് എടുക്കു”

“അച്ഛാ, എനിക്ക് എന്തിനാ”

“നിനക്കല്ല,എനിക്കാണ് എടുക്കു പെണ്ണെ ചുമ്മാ ചിണുങ്ങാതെ”ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു

“അച്ഛന് ഇഷ്ടമുള്ള ഒരെണ്ണം എടുത്തു തന്ന മതി” എന്ന്നിറകണ്ണുകളോടെ അവൾ പറഞ്ഞു.

“ആഹ് എന്നാ അങ്ങനെ ആകട്ടെ, ദേ ഈ നിറം നിനക്ക് നന്നായിചേരും..ഇത് മതി..ഇഷ്ടായോ എന്റെ മോൾക്ക് ? ”

“ഉം” കണ്ണുകളിലെ അശ്രുകണങ്ങളെ അടക്കാൻ നന്നേപാടുപെട്ടുകൊണ്ടു അവൾ മൂളി.

സാരിയും വാങ്ങി നേരെ അവളുടെ പ്രിയകൂട്ടുകാരിയുടെഅടുത്തേക്ക്..കടലമ്മയുടെ മാറിലേക്ക് ചെന്ന് കയറി.

അവിടെ വെച്ച് ആ സാരി അവളുടെ കൈകളിലേക്ക് നീട്ടികൊണ്ടുഅച്ഛൻ പറഞ്ഞു “നൂറു നൂറു പിറന്നാൾ ആശംസകൾ എന്റെമോൾക്ക്”. അടക്കി വെച്ചിരുന്ന കണ്ണുനീർകണങ്ങൾ വേലി ചാടിവരുമ്പോൾ തടയണം എന്ന് തോന്നിയില്ല അവൾക്കു ഇന്ന്.

“അച്ഛന് അറിയാമായിരുന്നോ?ഏട്ടൻ പറഞ്ഞിരുന്നോ?എന്നിട്ടുഎന്നെ ഒന്ന് വിളിച്ചുകൂടെ….” വാക്കുകൾ പൂർത്തി ആകും മുമ്പേഅച്ഛൻ ഒരു കടലാസ്സ് എടുത്തു അവൾക്കു നേരെ നീട്ടി.

ആകാംഷയോടെ അവൾ അത് തുറന്നു വായിച്ചു തുടങ്ങി..

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com