വഴി വിളക്ക് 7

മുന്നോട്ടു കൊണ്ടു പോകാൻ അവൾ എത്രയാ കഷ്ടപെടുന്നുടുന്നോ. ‘അമ്മ കൂടി അങ്ങിനെ പറഞ്ഞതോടെ അവൻ കൂടുതൽ സങ്കടത്തിലായി. അതുകണ്ടു ഗിരീശൻ ചുമ്മാ നീ ഓരോന്ന് പറഞ്ഞു മോനെ വിഷമിപ്പിക്കേണ്ട എന്നു പറഞ്ഞു. നാളെ നീ മീനാക്ഷിയോട് ഒരു സോറി പറഞ്ഞാൽ തീരാവുന്ന കാര്യമേയുള്ളു എന്നും പറഞ്ഞു മോന്റെ മുതുകിൽ ഒന്നു തട്ടിക്കൊണ്ടു കൈ കഴിക്കാനായി എഴുനേറ്റു.

കിടക്കാനായി ലത റൂമിലേക്ക് വരുമ്പോൾ ഗിരീശൻ വല്ലാത്ത ആലോചനയിലായിരുന്നു. എന്താ പതിവില്ലാത്ത ഒരാലോചന എന്നു ചോദിച്ചപ്പോൾ ആണ് ഗിരീശൻ ചിന്തയിൽ നിന്നും ഉണർന്നത്. ഞാൻ നമ്മുടെ മോനെ കുറിച്ചാലോചിക്കയായിരുന്നു. അവന്റെ പഠിപ്പു കഴിഞ്ഞു. ഇനി ഞാൻ പതുക്കെ മാറി നിന്ന് അവനെ ബിസിനസ് ഏല്പിച്ചാലോ എന്നൊരാലോചനാ. എന്താ നിന്റെ അഭിപ്രായം. മാറൽ ഒക്കെ പിന്നെ ആകാം. അവൻ ആദ്യം അവിടെ വന്നു കാര്യങ്ങൾ ഒക്കെ പഠിക്കട്ടെ എന്നിട്ടാലോചിക്കാം മാറുന്ന കാര്യം. പിന്നെ അവനു കല്യാണ പ്രായം ആയി. ഒരു നല്ല കുട്ടിയെ കണ്ടു പിടിക്കണം. ഗിരീശൻ ഉം എന്നു മൂളി. നിന്റെ അറിവിൽ വല്ല നല്ലപെണ്കുട്ടികളും ഉണ്ടോ എന്നു ലതയോടു ചോദിച്ചപ്പോൾ നമുക്ക് മാധവേട്ടന്റെ മോളെ ആലോചിച്ചാലോ എന്നു ചോദിച്ചു. അതു ഗിരീശനും നല്ല കാര്യം ആയി തോന്നി. എന്തു കൊണ്ടും നമുക്ക് ചേരുന്ന നല്ല ഒരു മകളായിരിക്കും അവൾ ഇനി അവന്റെ മനസ്സിൽ മറ്റാരെങ്കിലും ഉണ്ടോ എന്നു ചോദിച്ചറിയണം . അവനു ഇതു സമ്മതം ആണേ നമുക്കാലോചിക്കന്നെ. നാളെ നേരം വെളുക്കട്ടെ എന്നും പറഞ്ഞു ഗിരീശൻ കിടന്നു. കൂടെ ലതയും.

മോന്റെ സമ്മതപ്രേകാരം ഗിരീശനും മോനും ലതയും കൂടി മാധവേട്ടന്റെ വീട്ടിൽ എത്തി. ആ സമയം ലക്ഷ്മി അവിടെ ഉണ്ടായിരുന്നില്ല. രാധ മാധവേട്ടന് പ്രഭാത ഭക്ഷണം കൊടുക്കുകയായിരുന്നു. കാളിങ് ബെൽ അടിക്കുന്ന ശബ്ദം കേട്ട് വാതിൽ തുറന്ന രാധ ശരിക്കും ഞെട്ടിപ്പോയി. അയ്യോ മുതലാളിയെ? ഞാൻ മാധവേട്ടന് ഭക്ഷണം കൊടുക്കുകയായിരുന്നു എന്നു പറഞ്ഞു അവരെ മാധവേട്ടന്റെ മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി. ലക്ഷ്മി എവിടെ എന്നു ലത ചോദിച്ചപ്പോൾ അമ്പലത്തിൽ പോയിരിക്കയാണെന്നു പറഞ്ഞു.

ഗിരീശൻ കണ്ടതും മാധവേട്ടന്റെ കണ്ണ് നിറഞ്ഞു. എങ്കിലും കുറെ ആയല്ലോ മുതലാളിയെ ഈ വഴി കണ്ടിട്ട് എന്നു പറഞ്ഞു ഗിരീശന്റെ ശ്രെധ മാറ്റാൻ ശ്രെമിച്ചു. അത് കേട്ട് അല്പം തിരക്കായി പോയി മാധവേട്ട എന്നു പറഞ്ഞു. കൂടെ ഉള്ള പയ്യൻ