അച്ഛൻ എന്ന സത്യം 25

Views : 13425

Author : Sangeetha radhakrishnan

“ടാ”

“എന്താടി പെണ്ണെ”

“അതേയ് ശനിയാഴ്ച എന്താ വിശേഷം എന്ന് ഓര്മയുണ്ടാലോ അല്ലെ”

“എന്തു, ഓർകുന്നില്ലലോ”

“ഓ അല്ലേലും എന്റെ കാര്യമൊക്കെ ഇവിടെ ആർക്കാ ഓർക്കാൻസമയം..ഞാൻ പോണു”

ഇതും പറഞ്ഞു അവൾ തിരിഞ്ഞു നടന്നു

“എടി പോത്തേ ഇതിപ്പോ എത്ര പ്രവിശ്യമായി നീ ഇത് തന്നെപറയുന്നു..ഞാൻ അങ്ങനെ മറക്കുമോ നിന്റെ പിറന്നാള്”

“ഉവ്വെയ്…ഇതൊക്കെ കുറെ കേട്ടിട്ടുണ്ടേയ്”

“ഏയ് അല്ലെടി..ഈ പ്രാവിശ്യം ഞാൻ മറക്കില്ല ഉറപ്പു..ആട്ടെ നിനക്ക്എന്തു സമ്മാനമാ വേണ്ടേ അത് പറഞ്ഞില്ലാലോ”

“എനിക്ക് സമ്മാനമൊന്നും വേണ്ടായേ ഇത്തവണ എങ്കിലും ഇയാള്മറക്കാതെ ഒന്ന് വിഷ് ചെയ്ത മതി”

“ഹ ഏറ്റു എന്ന്..ദേ ആ കൈ ഇങ്ങട് നീട്ടിക്കെ ഉണ്ണിത്താൻ വാക്ക്പറഞ്ഞാ വാകാന്ന് ”

“ഹിഹി പോടാ ”

“ഏയ് കെട്ടിയോനെ പോടാ എന്നോ..എന്നിട്ടു അമ്മടേം അച്ഛന്റേംമുമ്പിൽ ഏട്ടാ എന്നും… ആഹ് ഞാൻ ഒരു പാവമായകൊണ്ട് ഇതെല്ലാംസഹിക്കുന്നു ”

ഓ പിന്നേയ് പോടാ ഏട്ടാ…

ഇതും പറഞ്ഞു അവൾ അടുക്കളയിലേക്കു ഓടി.

***

“ഹാലോ”

“ആഹ് ഡി..എനിക്ക് ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട് മുംബൈയിൽ..പെട്ടന്നു ഡിസൈഡ് ചെയ്തത് ഇപ്പോൾ തന്നെ പോകണം.. നീഎപ്പോൾ എത്തും? ”

“വെള്ളിയാഴ്ച അല്ലെ..ജോലി കുറച്ചു ഉണ്ട് വൈകും എന്നാതോന്നുന്നേ..എന്നാലും ഇതെന്താ പെട്ടന്നു..”

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ

“പാക്ക് ചെയ്യണ്ടേ,ഞാൻ വരണോ”

“ഓ വേണ്ടെടി നീ ജോലി വേഗം തീർത്തു വീട്ടിലേക്കു വാ അച്ഛൻഒറ്റക്കെ ഉള്ളു”

“ഏയ് ‘അമ്മ എവിടെ പോയി ”

“പോയില്ല..കുഞ്ഞമ്മടെ വീട്ടിൽ പോയി രണ്ടു ദിവസം നിൽക്കണംനു പറയാൻ തുടങ്ങിട് കുറച്ചയില്ലെ,അതുകൊണ്ടു ഞാൻ പോകുംവഴി കൊണ്ട് വിട്ടേക്കാം..”

“ആഹ്..അപ്പോ ശനിയാഴ്ച”

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com