മാംഗല്യം 56

പറയുമ്പോളും ഒരു കൈകൊണ്ട് അവളെ അവന്‍ തന്നിലേക്ക് ചേര്‍ത്ത് പിടിക്കുന്നുണ്ടായിരുന്നു…

“ദേവേട്ടാ ഒരു മഴ പെയ്തെങ്കില്‍..!
നിന്റെ നെഞ്ചോട് ചേര്‍ന്ന് കിടന്ന് തണുത്ത കാറ്റില്‍ നക്ഷത്ര കുഞ്ഞുങ്ങളെ നോക്കി കഥ പറഞ്ഞു കിടക്കാന്‍ ഒരാഗ്രഹം..!ദേവേട്ടാ ഇന്ന് ഞാനാദ്യം ഉറങ്ങട്ടേ..?ഈ നെഞ്ചിന്റെ ചൂടേറ്റ്..!”

തന്നിലേക്ക് ചൊതുങ്ങി കണ്ണുകളടച്ച് കിടക്കുന്ന അവളെ ആദ്യം കാണും പോലെ അവന്‍ നോക്കി..!

അവളുടെ ആഗ്രഹം പോലെ ഒരു കുഞ്ഞ് ചാറ്റല്‍ മഴ അവര്‍ക്കായ് പെയ്തു..

.തണുത്ത കാറ്റില്‍ അവളുടെ മുഖത്തേക്ക് പാറി വീണ മുടി ഇഴകളൊതുക്കി അവളുടെ സിന്ദൂരത്തിനു മീതെ ചുണ്ടമര്‍ത്തിയപ്പോള്‍ ഒരു കുറുകലോടെ അവളൊന്നുകൂടി ചേര്‍ന്നു കിടന്നു…
അവള്‍ക്കിഷ്ടമുള്ള പാട്ട് താരാട്ടായ് മൂളുമ്പോള്‍ മുറിക്കുള്ളില്‍ പതുങ്ങി വന്ന പാതിരാകാറ്റില്‍ ആ മണിയും സംഗീതം പൊഴിച്ചു..

.ഉറക്കത്തിനിടയിലെപ്പോഴോ അവളുടെ കൈകള്‍ തന്നെ വരിഞ്ഞ് മുറുക്കിയോ?

അവളെ ഒന്ന് കൂടി പൊതിഞ്ഞ് പിടിക്കുമ്പോള്‍ കേട്ടു ഉറക്കത്തിലെന്ന പോലെ ആ സ്വരം “ദേവേട്ടാ..!”

അലാറത്തിന്റെ ഒച്ച കേട്ട് ഉണര്‍ന്നപ്പോളും അവളുറക്കത്തിലായിരുന്നു…

“ദേവൂട്ടാ എന്തുറക്കമാ ഇണീക്ക്..”

.അവളെ ചുറ്റിപിടിച്ചിരുന്ന കൈകളില്‍ മരവിപ്പ് പടരുന്നുവോ?

“ദേവൂട്ടാ മോളേ..”

അവളുടെ മുഖം കൈകളിലെടുത്ത് കുലുക്കി വിളിച്ചു…

“ദേവൂട്ടാ…കണ്ണ് തുറക്ക്..

.മോളേ ദേവൂട്ടാ…!”

4 Comments

  1. Simply superb!!! Heart touching!!!

  2. ??

  3. ഇങ്ങനെ കൊല്ലണ്ടയിരുന്നു

  4. Excellent story heart touching story…..

Comments are closed.