കള്ളൻ 65

Views : 14760

കെട്ടിപ്പിടിച്ചു അച്ഛനും അമ്മയും നിറകണ്ണുകളോടെ ഇരു കവിളത്തും നൽകിയ ഉമ്മകൾക്കായി…..

ജീവിതത്തിൽ ആദ്യാമായി ചെയ്ത കള്ളത്തരം വർഷങ്ങൾക്കു ശേഷം പിടിക്കപ്പെട്ടിരിക്കുന്നു എന്നുള്ള കുറ്റബോധത്തിൽ വിളമ്പി തന്ന ചോറ് മുഴുവനും ഉണ്ടു…

അന്നത്തെ ചോറിനും വറുത്ത മുട്ടക്കും ഇതുവരെ തോന്നാത്ത രുചി ഉണ്ടായിരുന്നു….

“അതേയ് മനുഷ്യ….
ഞാനിന്നു സ്കൂളിൽ വച്ചു ഛർദിച്ചില്ലേ അത് അവിടെന്നു കഴിച്ച ആഹാരത്തിന്റെ ഒന്നുമല്ലാട്ടൊ നിങ്ങളൊരു അച്ഛനാവാൻ പോവാ… ”

9മണിക്കുള്ള പവർ കട്ട്‌ സമയത്തു കത്തിച്ചു വച്ച കമ്പിറാന്തലിന്റെ വെളിച്ചത്തിൽ ഗായത്രി നെഞ്ചിൽ ചേർന്ന് നിന്ന് ചെവിയിൽ പറഞ്ഞപ്പോൾ

മാറാലാ പിടിച്ച കഴുക്കോലിൽ അള്ളിപ്പിടിച്ചു നിൽക്കുന്ന പല്ലി എന്നെനോക്കി ചിലക്കുന്നത് കണ്ടപ്പോൾ ആ ചിലച്ചതിന്റെ അർത്ഥം
” ങേ ഇതെപ്പോ…?
ഞാനീ വീട്ടിൽ ജീവിക്കാൻ തൊടങ്ങീട്ട് കൊറേ ആയി…. ഞാനറിയാതെ ഒരിലപോലും ഇവിടനങ്ങില്ല…
എന്നിട്ടും ഇവനിത് എപ്പോ പണി പറ്റിച്ചു അതും ഞാനറിയാതെ..
“എടാ കള്ളാ… ”

എന്നുള്ളതാണെന്നു മനസ്സിലാക്കാൻ എനിക്കധികം ചിന്തിക്കേണ്ടി വന്നില്ല

പൂർണ്ണമനസ്സ് കൊണ്ട് ഞാനന്നൊരു കള്ളനായി അസ്സല് കള്ളൻ…

എനിക്ക് ഞാനെന്ന കള്ളനോട് അതുവരെ ഒരിക്കലും തോന്നാത്തത്തൊരു ബഹുമാനം തോന്നി…

ജനലഴികളിലൂടെ അപ്പോഴും പാല്പുഞ്ചിരി തൂകി നിൽക്കുന്ന പൂർണ ചന്ദ്രന്റെ വെളിച്ചത്തിൽ ഞാനെന്ന കള്ളനെ നോക്കി രാഘവേട്ടന്റെ തൊടിയിലെ മൂവാണ്ടൻ മാവ് എന്നെ നോക്കി മാടി വിളിക്കുന്നത് ഞാൻ അറിഞ്ഞു….

ഗായത്രിക്കുള്ള പച്ചമാങ്ങകൾ എന്നെ വീണ്ടുമൊരു കള്ളനാക്കാനായി വീശിയടിച്ച കാറ്റിലങ്ങനെ ആടി കളിക്കുന്നു….

Recent Stories

The Author

4 Comments

  1. ❤️❤️
    വളരെ നല്ല ഒരു കഥ

  2. ഈ മെയിൽ വഴി ഈ സൈറ്റിൽ കഥകൾ പോസ്റ്റ് ചെയ്യാൻ കഴിയുമോ .കഴിയും എങ്കിൽ ഏത് ഈ മെയിലിൽ ആണ് അയക്കേണ്ടുന്നത് എന്ന് എന്റ മെയിലിൽ മറുപടി തരാമോ

    1. Yes.. Ningak Kadhakal submit cheyan patum. Submit Your Story Link on the right side il click cheythu submit cheyyam. Once story is submitted,kadhakal.com will approve it

  3. “അങ്ങിങ്ങു അടർന്നു പോയാ സിമെന്റ് പാളിയിൽ തലതല്ലി ചാവാൻ അനുവദിക്കാതെ വക്ക് പൊട്ടിയ അലുമിനിയ പാത്രത്തിന്റെയുള്ളിൽ പലപല താളത്തിൽ താളമിട്ട് പൊട്ടിയ ഓടിന്റെ വിടവിലൂടെ ഊർന്നിറങ്ങുന്ന മഴവെള്ളത്തെ കൂട്ട് പിടിച്ച് കരിവീണ മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തിൽ പ്ലാവിലകൊണ്ട് കുമ്പിള് കുത്തി കഞ്ഞികുടിക്കുന്ന അച്ഛനെ നോക്കി”

    ഹൈലി നൊസ്റ്റാൾജിക്… വളരെ നന്നായി എഴുതിയിരിക്കുന്നു… പ്രത്യേകതയുള്ള രചനാ ശൈലി. സുഖകരമായ വായന..

    “ഗായത്രി പറഞ്ഞു അച്ഛനും അമ്മയും അറിഞ്ഞതിന്റെ സ്നേഹ സമ്മാനമാണ് തനിക്ക് കിട്ടിയ കോഴിമുട്ടയെന്ന് തിരിച്ചറിഞ്ഞ നിമിഷം കണ്ണിൽ നിന്നും ഉതിർന്നു വീണ കണ്ണീർ തുള്ളികളെ അലിയിച്ചു കളയാൻകെട്ടിപ്പിടിച്ചു അച്ഛനും അമ്മയും നിറകണ്ണുകളോടെ ഇരു കവിളത്തും നൽകിയ ഉമ്മകൾക്കായി…..
    ജീവിതത്തിൽ ആദ്യാമായി ചെയ്ത കള്ളത്തരം വർഷങ്ങൾക്കു ശേഷം പിടിക്കപ്പെട്ടിരിക്കുന്നു എന്നുള്ള കുറ്റബോധത്തിൽ വിളമ്പി തന്ന ചോറ് മുഴുവനും ഉണ്ടു…”

    ഒരു പൊടി കണ്ണുനീർ നിറച്ചു… ഇഷ്ടപ്പെട്ടു.. ആരും പറയാത്ത വരികൾ.

    “ഗായത്രിക്കുള്ള പച്ചമാങ്ങകൾ എന്നെ വീണ്ടുമൊരു കള്ളനാക്കാനായി വീശിയടിച്ച കാറ്റിലങ്ങനെ ആടി കളിക്കുന്നു….”

    തികഞ്ഞ പോസിറ്റിവിറ്റി… ഇനിയും നന്നായി എഴുതാൻ കഴിയട്ടെ.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com