ചെമ്പകക്കുന്നും ഇലഞ്ഞിപ്പൂക്കളും 7

Views : 1330

താനുമായിരുന്നു അമ്മുവിന്‍റെ ലോകം. അമ്മയുടെ വാല്‍സല്യത്തില്‍ അവളേകിയ സാന്ത്വനവും ധൈര്യവുമാണ് തന്നെ നാലാളറിയുന്ന ഒരു ബിസിനസ്സുകാരനാക്കിയത്…

രോഹിത്ത് അടിവാരത്തിലെ ഇലഞ്ഞിച്ചുവട്ടിലേയ്ക്ക് നടന്നു. ഇലഞ്ഞിപ്പൂക്കള്‍ പെറുക്കാന്‍ ഒപ്പം ചെന്നില്ലെങ്കില്‍ തിരിഞ്ഞ് നിന്ന് മുഖം വീര്‍പ്പിക്കും അവള്‍. ഇലഞ്ഞിപ്പൂക്കള്‍ വട്ടയിലക്കുമ്പിളില്‍ നിറച്ച് തണ്ണീര്‍പ്പന്തലിലെത്തി അത് കോര്‍ത്ത് മാലയാക്കി തണ്ണീര്‍പ്പന്തല്‍ നിറയെ തൂക്കിയിടും. ചെമ്പകക്കുന്നാകെ ഇലഞ്ഞിപ്പൂക്കളുടെ സൗരഭ്യം മന്ദമാരുതന്‍ കൊണ്ടുനടക്കും…..

പുല്ല് മേഞ്ഞ തണ്ണീര്‍പ്പന്തലിലെ മുളകൊണ്ടുണ്ടാക്കിയ ബെഞ്ചില്‍ ചേര്‍ന്നിരുന്ന് താന്‍ കൊണ്ടുവന്ന കടലമുട്ടായി കടിച്ച് പിടിച്ച് അവള്‍ കണ്ണിറുക്കും പാതി തനിക്കുളളതാണ് കഴുത്തിലൂടി കൈയ്യിട്ട് അവളെ ചേര്‍ത്ത് പിടിച്ച് കടിച്ചു പിടിച്ച കടലമുട്ടായി താന്‍ കടിച്ചു പൊട്ടിച്ചെടുക്കും ഒപ്പം അമ്മുവിന്‍റെ അധരങ്ങളില്‍ ഒരു കുഞ്ഞു കടിയും.

”ഇപ്പൊ കടിച്ചു പൊട്ടിച്ചേനേല്ലൊ ഈ ചെക്കന്‍” എന്ന് പറഞ്ഞ് പൊട്ടിച്ചിരിയോടെ അവള്‍ തന്നെ തളളിമാറ്റും. പരിഭവത്തോടെ നോക്കുമ്പോള്‍ തന്‍റെ മൂക്കിന്‍ തുമ്പില്‍ ഒരു കുഞ്ഞ് കടി സമ്മാനിക്കും അവള്‍. കടി കൊണ്ട് ചുവക്കുന്ന മൂക്കിന്‍തുമ്പ് ഒരായിരം ചുംബനങ്ങള്‍ കൊണ്ട് മൂടും….

രാജസ്ഥാനില്‍ പോയി വന്നപ്പോള്‍ കൊണ്ടുവന്ന പാദസരം. നിറയെ മുത്തുകളും മണികളും കോര്‍ത്ത പാദസരംഅത് ആ കലുകളില്‍ അണിഞ്ഞ് കൊടുത്തതും താനാണ്. ഒത്തിരി ഇഷ്ട്ടമായിരുന്നു അമ്മുവിന് ആ പാദസരങ്ങള്‍ അതിന്‍റെ മണി കിലുക്കം താന്‍ അമ്മുവിന്‍റെ കൂടെയുണ്ടെന്ന ഓര്‍മ്മിപ്പിക്കലാണെന്ന് എപ്പോഴും പറയുമായിരുന്നു അമ്മു..

മറവിയുടെ കുത്തൊഴുക്ക് എത്ര ശക്തമായി ഇടിച്ചെത്തിയാലും അമ്മുവിന്‍റെ ഓര്‍മ്മകളെ തന്നില്‍ നിന്നും പിഴുതെറിയാനാവില്ല. ഒരു പിടി ഗുല്‍മോഹര്‍ പൂക്കള്‍ക്കൊപ്പം ആ ഓര്‍മ്മകള്‍ തന്‍റെ ഹൃദയത്തിലുണ്ടാവും. അമ്മുവിന്‍റെ നഷ്ടം തന്‍റെ ജീവിതത്തില്‍ നികത്താനാവാത്ത വിടവുകള്‍ സൃഷ്ടിച്ചപ്പോഴും മനസ്സിനെ തണുപ്പിക്കുന്ന ഒന്നുണ്ട് കാഴ്ച്ച മറഞ്ഞു പോയ ഒരു കൊച്ച് കുട്ടിയ്ക്ക് കാഴ്ച്ചയുടെ വര്‍ണ്ണലോകം തുറന്ന് നല്‍കിയാണ് തന്‍റെ അമ്മു പോയതെന്ന്….

ചെമ്പകക്കുന്നിലെ ഇലഞ്ഞിപ്പൂമണത്തേക്കാളേറെ തന്നെ ഭ്രാന്ത് പിടിപ്പിച്ച് മയക്കിയിരുന്നത് അമ്മുവിന്‍റെ മുടിയിലെ കാച്ചെണ്ണയും മുല്ലപ്പൂമാലയും തുളസിക്കതിരും ചേര്‍ന്നുളള ആ പ്രത്യേക കൂട്ട് ഗന്ധമാണ്. അതിങ്ങനെ നാസികതുമ്പില്‍ തത്തിക്കളിക്കും. തന്‍റെ പ്രിയപ്പെട്ട ഗന്ധം അതൊന്നും ഇനിയില്ലാ എന്ന തിരിച്ചറിവാണ് ഒഴുക്കില്‍ തടഞ്ഞ് കിടക്കുന്ന മരക്കഷ്ണം പോലെ ഒന്നും ചെയ്യാനാവാതെ ജീവിതത്തില്‍ നിശ്ചലമായി പോകുന്നത്……..

ചെമ്പകക്കുന്നിലെ തണ്ണീര്‍പ്പന്തലില്‍ ഇനി താന്‍ തനിച്ചാണ് കൂട്ടിന് അമ്മുവിന്‍റെ ഓര്‍മ്മകള്‍ മാത്രം…………

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com