അച്ഛൻ എന്ന സത്യം 25

Views : 13450

“എന്റെ ഭാര്യക്ക് നൂറു നൂറു പിറന്നാൾ ആശംസകൾ..അത്യാവശ്യംനല്ല പിണക്കത്തിൽ ആണ് എന്ന് എനിക്ക് അറിയാം.ഇപ്പോ കൈയിൽകിട്ടിയ അരച്ച് കലക്കി എന്നെ കുടിച്ചു കളയും എന്നുംഅറിയാം.പക്ഷെ ഒരു വിഷ് ഇൽ ഒതുങ്ങുന്നതല്ല ഈ കാലമത്രയും നീഎനിക്ക് തന്ന സ്നേഹം.ഒരു ആഗ്രഹങ്ങളും പറയാത്ത നീഅർഹിക്കുന്നത്, ഈ ലോകത്തിലെ എല്ലാം സൗഭാഗ്യങ്ങളുംആണ്.എല്ലാ സൗഭാഗ്യങ്ങളും തരാൻ പ്രാപ്തനല്ല നിന്റെ ഈ ഭർത്താവ്‌പക്ഷെ വിധി നിന്നിൽ നിന്നും അടർത്തി എടുത്ത ഒരു സൗഭാഗ്യംതിരിച്ചു തരാൻ എനിക്ക് കഴിയും..ഒരു അച്ഛന്റെ സ്നേഹം.”അച്ഛൻ”എന്ന സത്യത്തിനെ അനുഭവിക്കാൻ കഴിയാത്തനിന്റെ വിഷമം പലപ്പോഴും കണ്ടിട്ടുണ്ട് ഞാൻ.എന്റെ അച്ഛന് ഒരുചായ എങ്കിലും എടുത്തു കൊടുക്കാൻ ആഗ്രഹിച്ചു അമ്മയുടെഅടുത്ത് പറ്റിക്കുടി നിൽക്കുന്ന നിന്റെ മനസ് എനിക്ക്അറിയാം.ഗൗരവക്കാരനായ അച്ഛൻ എന്നുള്ള ചിന്ത നിന്നെഅച്ഛനിലേക്കു അടുക്കാൻ ഭയമുണ്ടാക്കി എന്നാൽ ഉള്ളിന്റെ ഉള്ളിൽആ സാമീപ്യം നീ എത്ര ആഗ്രഹിക്കുന്നു എന്ന് പറയാതെ തന്നെഎനിക്ക് അറിയാം.

വൈകി വരുമ്പോൾ അന്വേഷിച്ചു വരാനും നിന്റെ ഇഷ്ടത്തെഇഷ്ടപ്പെടാനും വണ്ടിയിൽ കേറ്റി കറങ്ങാനും സെക്കന്റ് ഷോസിനിമ കാണാനും ആഗ്രഹിച്ച നിന്റെ ആ ബാല്യം നിനക്ക് തിരിച്ചുതരുകയാ ഞാൻ..എന്റെ അച്ഛനിലൂടെ,അല്ല നമ്മുടെഅച്ഛനിലൂടെ..”അച്ഛൻ എന്ന സത്യം എങ്ങനെ ആണ്” എന്ന് നിനക്ക്അറിയില്ല എന്ന് ഇനി ഒരിക്കലും പറയാൻ ഇടവരാതെ ഇരിക്കട്ടെ.

അതുകൊണ്ടു ഈ പിറന്നാളിന് നിനക്കുള്ള എന്റെ സമ്മാനം വിധിനിനക്ക് നഷ്ടപ്പെടുത്തിയ,എന്നാൽ നിന്റെ മനസ് ഏറ്റവും കൂടുതൽആഗ്രഹിച്ച ഒരു അച്ഛന്റെ വാത്സല്യവും സ്നേഹവും ആണ്.

എന്റെ ഈ സമ്മാനം ഇഷ്ടായി കാണും എന്ന് പ്രതീക്ഷിക്കുന്നു ”

വായിച്ചു തീരുമ്പോഴും തിരമാലകളെക്കാൾ ശക്തിയായി അവളുടെമിഴികൾ നിറഞ്ഞു ഒഴുകി.

നെറുകയിൽ അദ്ദേഹത്തിന്റെ മകൻ ചാർത്തിയ സിന്ദൂരത്തിനുമേലെ ഒരു അച്ഛന്റെ ചുംബനം നൽകി അദ്ദേഹം അവളെആശീർവദിച്ചു.

അവൾ വേഗം തന്നെ ഫോൺ എടുത്തു ടൈപ്പ് ചെയ്തു തുടങ്ങി

“ഇതിലും വലിയൊരു സമ്മാനം ഈ ജന്മം എനിക്ക് ആരിൽ നിന്നുംകിട്ടില്ല ഏട്ടാ..ഇഷ്ടമായി ഒരുപാടു അച്ഛനെയും..മകനെയും..”

പൊടുന്നനെ തന്നെ മറുപിടിയും വന്നു

“ഓഹോ,അങ്ങനെയാണോ എന്നാൽ തന്റെ അച്ഛനെയും കൊണ്ട്വീട്ടിലേക്കു വാടോ..പുള്ളിടെ ഭാര്യ ഇവിടെകാത്തിരിപ്പുണ്ട്,മരുമകളുടെ പിറന്നാൾ കേക്കും ആയി..”

പുഞ്ചിരിച്ചു കൊണ്ട് “പോടാ ഏട്ടാ” എന്ന് ടൈപ്പ് ചെയ്തു അച്ഛന്റെതോളിലേക്ക് ചാഞ്ഞു വീട്ടിലേക്കു അവൾ യാത്രയായി ഒരു രാജ്യംപിടിച്ചെടുത്ത സന്തോഷത്തോടെ….

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com