അയാളെത്ര ദേഷ്യപെട്ടാലും വേദനപറഞ്ഞാലും മുടക്കാതെ ഫിസ്സിയോ തെറാപ്പി ചെയ്യണം..
അത് നിങ്ങളുടെ ഉത്തരവാദിത്വം ആണ്..പിന്നെ ഈ ഒരുമാസം കൊണ്ട് ഉണ്ടായ മാറ്റം ഇല്ലാതാക്കരുത്.
പെട്ടെന്ന് ഒരു റിക്കവറി ഉണ്ടാകില്ല എന്ന് ആദ്യമേ പറഞ്ഞിരുന്നല്ലോ?
സമയം എടുക്കും..മനസ്സ് മടുക്കരുത്..
അയാളുടെയും ദേവൂന്റെയും.”

.ഡോക്ടര്‍ പറഞ്ഞതൊക്കെ തലയാട്ടി സമ്മതിക്കുമ്പോള്‍ മനസ്സില്‍ വല്ലാത്ത ഒരു വീര്‍പ്പ്മുട്ടല്‍ പോലെ..!
തനിക്ക് സാധിക്കുമോ?

വീല്‍ ചെയറില്‍ മുറിക്കകത്തേക്ക് കടന്നപ്പോള്‍ ഒരാശ്വാസം തോന്നി..
മരുന്നിന്റെ മണമില്ലാത്ത ചുവരുകള്‍ അത്രയേറെ താനാഗ്രഹിച്ചിരുന്നു..!

മുറിയിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ അവനു മനസ്സിലായ് താനെത്ര അംഗീകരിച്ചില്ലെങ്കിലും സത്യം ഇതാണ് ഇന്ന് താനൊരു ഭര്‍ത്താവാണ്..

ദേവൂട്ടി അവളെ ഇവ്ടെ ഉള്ള എല്ലാവരും ഇഷ്ടപെടുന്നു താനൊഴിച്ച്..

അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അന്നവളെ കാണാന്‍ പോയത്..
ഒടുവില്‍ അമ്മയുടെ കണ്ണുനീരിനു മുന്നില്‍ തോറ്റ് കല്ല്യാണത്തിന് സമ്മതിക്കുമ്പോളും മനസ്സില്‍ നിറഞ്ഞത് തന്നെ വിഡ്ഢിയാക്കിയവളുടെ മുഖവും.

ഇനി ഒരാളെയും സ്നേഹിക്കാന്‍ കഴിയാത്ത വിധം താന്‍ മുറിവേറ്റിരുന്നു..

പെണ്ണെന്ന പേരിനൊപ്പം ചതി എന്ന് മനസ്സ് എഴുതി ചേര്‍ത്തപ്പോള്‍ മദ്യത്തിന്റെ അകമ്പടിയോടെ താനെടുത്ത ഒരു തീരുമാനം …!

എല്ലാം അവസാനിച്ചു എന്ന് കരുതിയിടത്ത് നിന്ന് ഒരു പുതിയ തുടക്കം..പക്ഷെ വേണ്ടീരുന്നില്ല..
ഇന്ന് ഈ വീല്‍ ചെയറില്‍ ഇതു പോലെ..!

മനസ്സില്‍ നിറഞ്ഞ അപകര്‍ഷതാ ബോധവും വേദനയും ദേഷ്യവും അവനറിയാതെ കണ്ണീരായ് ഒഴുകി..

തോല്‍ക്കാന്‍ തയ്യാറാകാത്ത മനസ്സ് വീല്‍ ചെയറില്‍ മുറുകെ പിടിച്ച് ഇണീക്കാന്‍ ഒരു പാഴ് ശ്രമവും..!

തോളില്‍ ഒരു കൈതലം അമര്‍ന്നുവോ..?

Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15

4 Responses