ജാതകപൊരുത്തം 60

തിരിച്ചിറങ്ങുമ്പോൾ കിച്ചു വേറൊരു തീരുമാനമെടുത്തിരുന്നു.
മൂന്നു കിലോമീറ്റർ മാറി മറ്റൊരു പണിക്കരുണ്ട് ശശീന്ദ്രപണിക്കർ അവിടെയും കൂടിയോന്നു പോയിനോക്കാമെന്ന്
അയാൾക്കു പൊരുത്തം അഞ്ച് കിട്ടി പക്ഷേ കല്യാണം കഴിഞ്ഞാൽ സന്താനലബ്ദി ഉണ്ടാകില്ലത്രേ…

അന്നു ജോലിക്കു പോയില്ല..കൂടെ പഠിച്ച സൂരജിന്റെ വീട്ടിലെത്തി സൂരജിന്റെ അചഛൻ നാട്ടിലെ നല്ലൊരു പേരുകേട്ട ജോത്സൃനാണ്.സൂരജ് ജോത്സൃം പഠിച്ചുകൊണ്ടിരിക്കുന്നു.
കാരൃം പറഞ്ഞു ഈ രണ്ടു ജാതകവും കല്യാണത്തിനു ഉത്തമമാണെന്ന് ഒന്നെഴുതിതരണമെന്ന്..
ഏയ് അതൊന്നും പറ്റില്ല ഞാൻ പഠിച്ചുവരണേ ഉള്ളൂ കുരുത്തക്കേടുവരുത്തിവെക്കാൻ പറ്റില്ലാന്ന്.സൂരജും.

മൂന്നു ബിയറും രണ്ടു ചിക്കൻ ബിരിയാണിയും സൂരജിനെ വീഴ്ത്താൻ അതു മതിയായിരുന്നു.

അച്ഛന്റെ പേരച്ചടിച്ഛ വെള്ള കടലാസിൽ എട്ടു പൊരുത്തവും കല്യാണത്തിനു ഉത്തമെന്നും എഴുതി അവസാനം ‘ശുഭം’ എന്നെഴുമ്പോൾ പാവമാ നല്ല സുഹൃത്തിനു കയ്യു വിറച്ചുകാണും.

നാലുവർഷത്തിനിപ്പുറം..മൂന്നു വർഷത്തെ സർക്കാർ സർവ്വീസിൽ രണ്ടു തവണ പ്രസവാവധി എടുത്തു രശ്മികിഷൻ..

സർവ്വീസും ജീവിതവും ഇനിയും നീണ്ടു കിടക്കുകയല്ലേ….പുഴപോലെ…
ശുഭം

4 Comments

  1. Super!!!!

  2. സുദർശനൻ

    നല്ല കഥ. ഇഷ്ടമായി.

  3. മൈക്കിളാശാൻ

    നല്ല കഥ

  4. KOLLAM.. PUROGAMANACHINTHAGATHI….

Comments are closed.