മകരധ്വജൻ 14

കാഞ്ഞിരത്തടിയിൽ തീർത്ത സ്ത്രീരൂപം അനേകം ചെറു കഷണങ്ങളായി ചിന്നിച്ചിതറി. അതിൽ നിറച്ചിരുന്ന ആട്ടിൻ ചോര അയാളുടെയും ശിഷ്യന്മാരുടെയും മേലേക്ക് തെറിച്ചു.മുഖത്തേക്ക് വീണ ചോരത്തുള്ളികൾ അയാൾ ചൂണ്ടുവിരൽകൊണ്ട് വടിച്ചെറിഞ്ഞു.

തലയറ്റ മരങ്ങൾ കുത്തി നിറുത്തിയ പന്തം പോലെ എരിയാൻ തുടങ്ങി. ചെവിയോർത്താൽ പച്ചമരം പൊട്ടുന്നതിന്റെ ഒച്ചകേൾക്കാം.അന്തരീക്ഷത്തിൽ നിറയുന്ന ഡമരുവിന്റെ മുഴക്കത്തിനൊപ്പം കൃഷ്ണപ്പരുന്ത് കാറിക്കരഞ്ഞുകൊണ്ട് മാനത്ത് വട്ടം ചുറ്റി…പുകയൊന്നടങ്ങിയപ്പോൾ തെളിയുന്ന തേജോമയമായ ശിവരൂപം…വലംകൈയിൽ ഗുരുവിന്റെ തലയോടും,ഇടംകൈയിൽ യമജവുമായി മകരധ്വജൻ…സാക്ഷാൽ മഹാദേവന്റെ പ്രതിരൂപം…!!!

ആറടിയിലധികം ഉയരവും.,കരുത്താർന്ന പേശികളും…കഴുത്തിൽ വലിയ രുദ്രാക്ഷ മണികൾ കൊരുത്ത മാല.മുന്നിലേക്കും പിന്നിലേക്കും വീണുകിടക്കുന്ന ജഡപിടിച്ചൊട്ടിയ മുടിനാരുകൾ…ഇരുകൈതണ്ടയിലുംപിത്തള വളയങ്ങൾ….സൂര്യൻ ഇരുകണ്ണിലുമായ് ജ്വലിച്ചു നിൽക്കുന്നു…അത്രയ്ക്കുണ്ട് ആ കണ്ണുകളുടെ തീക്ഷ്ണത…!!

” ഹേയ് വിഡ്ഡീ…ആദ്യം നീ നമ്മുടെ മാതാവിനെ സ്വാതന്ത്രയാക്കുക…പരാക്രമം സ്ത്രീകളോടല്ല വേണ്ടത്. വെറുമൊരു പോരാളി മാത്രമാണ് നീ. യുദ്ധമുഖത്തേക്ക് എടുത്തെറിയപ്പെട്ട യോദ്ധാവ്.നിന്റെ കർമ്മം യജമാനന് വേണ്ടി യുദ്ധം ചെയ്യുകയെന്നതും.ധർമ്മവും,നീതിയും നിനക്കറിയേണ്ട കാര്യവുമില്ല.അതുകൊണ്ട് ജീവനിൽ ഭയമുള്ളവനെങ്കിൽ നീ,നിന്റെ ചെപ്പടിവിദ്യകളുമായ് സ്ഥലം വിട്ടുകൊൾക…ഇല്ലെങ്കിൽ മരണത്തെ വരിക്കാൻ തയ്യാറാവുക…!!

മകരധ്വജന്റെ യുദ്ധപ്രഖ്യാപനം കേട്ട് തമ്പിയും ശിഷ്യന്മാരും ഭയന്ന് വിറച്ചു.പക്ഷേ…കാളിയൻ തരിമ്പുപോലും പിന്മാറാൻ ഒരുക്കമല്ലായിരുന്നു.

” എന്റെ കൈയിൽ എത്രത്തോളം വിദ്യകളുണ്ടെന്ന് നോക്കാം മകരധ്വജാ….യുദ്ധത്തിൽ ഏത് വിധേനെയും ജയിക്കുക എന്നതാണ് ഏറ്റവും വലിയ ധർമ്മം.ഇനി മരണം,അത് നിന്റെ കൈകൊണ്ടാണെങ്കിൽ അന്തസ്സായി അതിനെ വരിക്കാനും