നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

എന്റെ കൂട്ടുകാരൻ ജോൺ സംശയത്തോടെ എന്നെ നോക്കി..

“ബ്ലഡ് ഓഫ് ആൻ ഏലിയൻ, ഫിറ്റ്നസ് ആൻഡ് കിക്ക്‌ ബോക്സിങ്”

ഞാൻ അതൊന്നു കൂടെ വായിച്ചു.. അവൻ ആണ് ഇവിടെ മെയിൻ ട്രെയ്നർ.
അന്ന് അർച്ചനയെ കല്യാണം കഴിക്കില്ല എന്ന എന്റെ തീരുമാനത്തെ മാറ്റിയത് ഇവൻ ആണ്.. അതാണല്ലോ എന്റെ എല്ലാ സൗഭാഗ്യത്തിനും കാരണം…

“ഇത് ഒരു പ്രേതെക പേരാണ്.. എന്റെ അമ്മ ഒരു ഏലിയൻ ആണ്.. “

ഞാൻ സീരിയസ് ആയി പറഞ്ഞിട്ടും അവൻ ചിരിച്ചു. എനിക്കും അതാണ് വേണ്ടിയിരുന്നത്.

“പറഞ്ഞ പോലെ ആരാണ് ഇനാഗുറേഷൻ?”

“കമ്മിഷണർ മെറിൻ തോമസ്, പിന്നെ എസിപി ലിസ…”

“എന്നാലും.. എനിക്ക് അങ്ങോട്ട് മനസിലാകുന്നില്ലെടാ… നിന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ട അന്ന് മുതൽ ഞാൻ തേടി നടക്കുകയാണ്..
വീട്ടിൽ പോകാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.. അവരുടെ ശത്രു ഞാൻ ആയിരുന്നല്ലോ..? പിന്നെ നിന്നെ കണ്ടത് ടീവിയിൽ ആണ്.. മെറിന്റെയും ലിസയുടെയും ഒപ്പം.. അതിൽ അർച്ചനയെ എനിക്ക് മനസിലായി..

എന്നാലും.. എവിടെ ആയിരുന്നു നീ..? എന്തൊക്കെയോ മാറ്റം നിനക്ക്.. നിന്റെ ലുക്ക് അടക്കം മാറി. കയ്യിൽ വലിയ വണ്ടികൾ.. ഫ്ലാറ്റിൽ ജീവിതം, ഒപ്പം താമസിക്കുന്നത് കമ്മീഷണറും എസിപിയും… രണ്ടു ഭാര്യമാർ.. ഹൌ മാൻ?”

ജോൺ അവന്റെ ആകാംഷ മറച്ചു വെച്ചില്ല. ഞാൻ അവന്റെ ഇരുതോളിലും പിടിച്ചു.

“അന്യായം ആയി ഒന്നും ചെയ്തിട്ടില്ല.. ചെയ്യുകയും ഇല്ല.. പിന്നെ ചില രഹസ്യങ്ങൾ രഹസ്യങ്ങൾ ആയി തന്നെ ഇരിക്കണം..
ഈ ജിം, ഇതിന്റെ ലാഭം മുഴുവൻ നിന്റെ പേരിൽ ആണ്.. അവൾ.. എയ്ഞ്ചലീനാ എന്റെയും കൂടെ പെങ്ങൾ ആണ്.. അതുപോലെ നിന്റെ അമ്മയും എനിക്ക് അമ്മയെപ്പോലെ തന്നെ ആണ്.. കേട്ടോടാ?”

അവന്റെ കണ്ണ് നിറഞ്ഞു.. അവൻ ഒന്നും മിണ്ടിയില്ല..

“അപ്പോൾ ശരി.. ഞാൻ ഒന്ന് ചെല്ലട്ടെ.. അവളുമാർ എത്തിയിട്ടുണ്ടാകും…”

ഞാൻ അവന്റെ കവിളിൽ ഒന്ന് തട്ടി ബൈക്കിൽ കയറി.. നേരെ ശോഭയിലേക്ക്..

ബൈക്ക് പാർക്കിങ്ങിൽ ഇട്ട ഉടനെ ആണ് ഒരു റോയൽ എൻഫീൽഡ് ക്ലാസിക് 500 ഗേറ്റ് കടന്നു വന്നത്.. ഞാൻ അവിടെ നിന്നു..

അതിന്റെ പുറകിൽ നിന്നും ഹെൽമെറ്റ് മാറ്റി ആദ്യം അർച്ചന പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി.. ഒരു കാലു കൊണ്ട് സ്റ്റാൻഡ് ഇട്ടു കാലു വീശി മീനാക്ഷിയും ഇറങ്ങി..

കറുത്ത ഹാഫ് സാരി ആണ് വേഷം…

“എന്താടീ നിന്റെ കയ്യിൽ ചോര?”

ഞാൻ അല്പം ആശങ്കയോടെ അവളെ നോക്കി.. അപ്പോഴാണ് അർച്ചന അത് കണ്ടതും..

“ഇതെന്താടീ?”

“ഒഹ്ഹ്‌ ഞാൻ ആ കോൺവെന്റ് വരെ പോയിട്ട് നിന്നെ കൂട്ടാൻ ഹോസ്പിറ്റലിൽ വന്നപ്പോൾ ഒരുത്തൻ ഒരു പെൺകുട്ടിയെ ശല്യപ്പെടുത്തുന്നത് കണ്ടു..

ഞാൻ ആ ലിവർ വച്ച് രണ്ടെണ്ണം കൊടുത്തു.. അവന്റെ തല പൊട്ടി ചോര തെറിച്ചതാ….”

അവൾ നിസാരമായി പറഞ്ഞു ബൈക്കിന്റെ കീ വിരലിൽ ഇട്ടു കറക്കി.. എനിക്ക് പെട്ടെന്ന് ഓർമ വന്നത് ഒരു സിനിമ ഡയലോഗ് ആണ്..

“കൈപ്പുഴ കുഞ്ഞപ്പന്റെ കൈ വെട്ടിയപ്പോൾ.. കട്ട ചോരയാണ് മുഖത്ത് തെറിച്ചത്….”

അറിയാതെ ചിരി പൊട്ടി…

“അറക്കൽ മീനാക്ഷി….”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.