നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

കൊച്ചി

“അപ്പോൾ നമ്മൾ ഇനി ഒരുമിച്ചു ജോലി.. ഇതിലും വലിയ ഒരു സന്തോഷം എനിക്ക് ഇല്ല…ഇന്ന് ഞാൻ ഒരു ജാക്ക് ഡാനിയൽസ് വാങ്ങും… അടിച്ചു പൊളിക്കാം…”

ലിസ വണ്ടി ഓടിക്കുന്ന മെറിനെ നോക്കി സന്തോഷത്തോടെ പറഞ്ഞു..

“യെസ്‌ ബേബി.. ഞാൻ അത് പ്രതീക്ഷിച്ചില്ല.. റാണയെ കൊന്നതിന് സസ്‌പെൻഷൻ കിട്ടും എന്ന് വിചാരിച്ചു..ശരിക്കും വേണം എന്ന് കരുതി ആണ് തുറന്നു പറഞ്ഞതും…”

“ഞാനും… എന്തായാലും അവളെ കണ്ട ശേഷം നമ്മൾ ലീവ് ആണ് കേട്ടോ… “

“മ്മ്മ്.. അതെ.. ശരിക്കും ആരോഗ്യം ഒക്കെ കുറഞ്ഞിട്ടുണ്ട്. എല്ലാം ശരിയാക്കണം.”

ജീപ്പ് അൺലിമിറ്റഡ് ഒരു ഇരുനില വീടിനു മുൻപിൽ നിന്നു.. ഗേറ്റിനു വെളിയിൽ പാർക്ക് ചെയ്തു അവർ അല്പം തുറന്നു കിടന്ന ഗേറ്റിൽ കൂടി അകത്തേക്ക് കയറി..

ഡോർ ബെൽ അടിച്ചു..

അൽപ നേരം കഴിഞ്ഞു വാതിൽ തുറന്നു.. ഒരു സുന്ദരിയുടെ മുഖം… ഇവരെ കണ്ടതും അവൾ ഒന്ന് പതറി.. എന്നാലും വേഗം തന്നെ അവൾ ചിരിച്ചു കൊണ്ട് ഡോർ മുഴുവൻ തുറന്നു..

“കയറി വരൂ…”

“താങ്ക്സ് സഞ്ജന.. ഹൌ ആർ യു?”

മെറിൻ അത് ചോദിച്ചു കൊണ്ട് അകത്തേക്ക് കയറി.. ലിസയും.. നല്ല വൃത്തി ഉള്ള വീട്.

“സുഖം. ഇരിക്കൂ ഞാൻ ചായ…….

അവൾക്ക് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.. പടക്കം പൊട്ടും പോലെ ഒരു ശബ്ദം അവിടെ മുഴങ്ങി.. അലറിക്കൊണ്ട് സഞ്ജന നിലത്തേക്ക് എടുത്തു അടിച്ചത് പോലെ വീണു.

“നായിന്റെ മോളെ…! നീയെന്താടീ ഞങ്ങളെ ഒക്കെ പാവ കളിപ്പിക്കുന്നോ പട്ടി..! നിന്നെ ജയിലിൽ നിന്നും ഇറങ്ങാത്ത വിധം പൂട്ടും ഞാൻ…”

ലിസ അലറിക്കൊണ്ട് അവളെ വലിച്ചു പൊക്കി ഒരെണ്ണം കൂടി കൊടുത്തു.. അത് കണ്ടു മെറിൻ ഒന്നും മിണ്ടാതെ സെറ്റിയിൽ ഇരുന്നു..

കരഞ്ഞു കൊണ്ട് നിലത്തു വീണ സഞ്ജനയെ വീണ്ടും ലിസ വലിച്ചു പൊക്കി സെറ്റിയിൽ ഇട്ടു.. ലിസ വയർ പൊത്തി പിടിച്ചു.. മുറിവിന്റെ വേദന..

അവൾ വീണ്ടും അവളെ അടിക്കാൻ ഓങ്ങി.. എന്നാൽ സെറ്റിയിൽ കിടന്നു വിങ്ങി വിങ്ങി കരയുന്ന സഞ്ജനയെ കണ്ടപ്പോൾ അവൾ അവിടെ നിന്നു..

“കൊന്നോ എന്നെ.. എന്നാലും.. ഇത്ര നാളും ആരും ഇല്ലായിരുന്നല്ലോ.. ഒരു പോലീസും വന്നില്ല.. എത്ര സങ്കടപ്പെട്ടു അറിയോ? തല്ലി കൊന്നോ എന്നെ …”

അവൾ അതും പറഞ്ഞു കമിഴ്ന്ന് കിടന്നു അലറി കരഞ്ഞപ്പോൾ ലിസക്ക് നെഞ്ചിൽ ഒരു കല്ല് കയറ്റി വച്ചത് പോലെ തോന്നി..

“ഛെ..!”

അവൾ സ്വയം നെറ്റിയിൽ ഒന്ന് അടിച്ചു.. അതിന് ശേഷം ചുറ്റും നോക്കി. അകത്തേക്ക് ചെന്ന് ഒരു ഗ്ലാസ് വെള്ളം കൊണ്ടുവന്നു.. സഞ്ജനയെ പിടിച്ചു എഴുന്നേൽപ്പിച്ചു.. സെറ്റിയിൽ ഇരുത്തി..

“മോൾ ഇത് കുടിച്ചേ… സമാധാനിക്ക്.. ഇനി തല്ലില്ല..”

ലിസ അവളുടെ അടുത്ത് ഇരുന്നു അവളെ ചുറ്റി പിടിച്ചു.. അവൾ വെള്ളം അല്പം കുടിച്ചു.. അതിന് ശേഷം പൊട്ടി പൊട്ടി കരഞ്ഞു..

അവൾ എന്തിനാണ് എന്നറിയില്ല പക്ഷെ അവൾ അനുഭവിച്ചു കൊണ്ടിരുന്ന മാനസിക സമ്മർദ്ദം വളരെ വലുതായിരുന്നു എന്ന് അവർക്ക് മനസിലായി.. ലിസ അവളെ ചേർത്ത് പിടിച്ചു..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.