നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

അതിൽ ഒരാൾ അർച്ചനയെ വലിച്ചു നിലത്തു ഇറക്കി.. അവൾ പേടിച്ച പേടമാനിനെ പോലെ ചുറ്റും നോക്കി.. ആരും ഇല്ല..

“വിടാടാ അവളെ…”

മീനു വണ്ടിയിൽ നിന്നും ചാടി ഇറങ്ങി..

“ഇത്രക്ക് അഹങ്കാരമോ?”

അതിൽ ഒരാൾ കൈ വീശി മീനുവിന് നേരെ… എന്നാൽ അവൾ ആ കൈ കടന്നു പിടിച്ചു. എല്ലാവരും അതൊന്നു നോക്കി…

അവളുടെ ഭാവം അർച്ചനയെ വരെ അല്പം ഭയപ്പെടുത്തി..
കണ്ണുകൾക്ക് വല്ലാത്ത ഒരു തിളക്കം.. അയാളുടെ കൈ അവളുടെ കൈകൾക്കുള്ളിൽ കിടന്നു ഞെരിഞ്ഞു..

“നീയൊക്കെ ആരോടാണ് കളിക്കുന്നത് എന്ന് നിനക്ക് അറിയില്ലെങ്കിൽ അത് ഉടനെ മനസിലാകും..”

അവൾ അവനെ നോക്കി മുരണ്ടു..

“വിടടീ….!”

ഒരുത്തൻ അവളുടെ കൈ പിടിച്ചു മാറ്റി.. അർച്ചന മീനുവിനോട് ചേർന്ന് നിന്നു..

“തൂക്കി എടുത്തു വണ്ടിയിൽ ഇടെടാ ഈ പട്ടികളെ…”

അവൻ കൈ കുടഞ്ഞുകൊണ്ടു ഒച്ചയിട്ടു.. അവൻ പറഞ്ഞു നിർത്തിയതും വല്ലാത്തൊരു മുഴക്കം കെട്ടു… അവർ ചുറ്റും നോക്കി..

റെയിൽവേ ട്രാക്കിൽ കൂടി എന്തോ ഒന്ന് മെല്ലെ വരുന്നു.. വല്ലാത്തൊരു ശബ്ദം… ശക്തിയുള്ള വെളിച്ചം.

കുറച്ചു കൂടി അടുത്ത് വന്നപ്പോൾ അതൊരു ഡബിൾ റൗണ്ട്‌ ഹെഡ് ലൈറ്റ്‌ ഉള്ള ഒരു ബൈക്ക് ആണെന്ന് അവർ മനസിലാക്കി..

ട്രയാംഫ് റോക്കറ്റ് ബൈക്ക്….

അത് മെല്ലെ റെയിൽവേ പാലത്തിൽ നിന്നും ഇറങ്ങി ചാടി താഴേക്ക് വന്നു റോഡിൽ നിന്നു.

അർച്ചന മെല്ലെ മീനുവിന്റെ കൈയ്യിൽ തോണ്ടി.. അവർ ആ ബൈക്ക് കണ്ടിട്ടുണ്ട്..

അതിൽ നിന്നും ഇറങ്ങിയത് ഒരു കറുത്ത വേഷം ധരിച്ച ആൾ ആണ്.. ഹെൽമെറ്റ് ഉണ്ടായിരുന്നു.. ആ കൂട്ടത്തിലെ ആളുകൾ അവളെ നോക്കി.

“പോലീസ് ആണെന്ന് തോന്നുന്നു അണ്ണാ…”

അതിൽ ഒരുത്തൻ അവളെ നോക്കി ഒരുവന്റെ ചെവിയിൽ പറഞ്ഞു.

“ആ കുട്ടികൾ പോകട്ടെ.. ഇനി അവരുടെ നിഴലിൽ പോലും വരരുത്.. ഈ തവണ ക്ഷമിക്കാം.. പൊയ്ക്കോളൂ…”

വന്നവൾ ബൈക്കിൽ ചാരി നിന്ന് കൊണ്ട് പറഞ്ഞു.. അതൊരു പെണ്ണ് ആണെന്ന് അറിഞ്ഞതും അവർ ചിരിച്ചു..

“അവളെയും കൂടെ അങ്ങ് പൊക്കാം ആശാനേ… ഇന്ന് രാത്രി എന്തായാലും ആഘോഷം അല്ലെ?”

അതിൽ ഒരു ഇരുപതു വയസോളം മാത്രം തോന്നുന്ന പയ്യൻ ആണ് അത് പറഞ്ഞത്..

“അപ്പോൾ.. കിട്ടിയാലേ പഠിക്കു അല്ലെ…”

അവൾ മുൻപോട്ട് വന്നു..

“അന്യായ ഷേപ്പ് ആണല്ലോ മോളെ….”

ഒരുവൻ കൈ അവളുടെ നേരെ നീട്ടി… കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് അവന്റെ അലർച്ച അവിടെ മുഴങ്ങി….

എല്ലാവരും ഞെട്ടി അവനെ നോക്കി… അവന്റെ കൈ ഒടിഞ്ഞു എല്ലു പുറത്തേക്ക് വന്നിരിക്കുന്നു… ഇപ്പോഴും കൈ അവളുടെ കയ്യിൽ ആണ്… അവളുടെ കൈ മിന്നൽ പോലെ ചീറി വരുന്നത് കണ്ടു..

ഒരു അനക്കം പോലും ഇല്ലാതെ അവൻ നിലത്തു വീണു.. മറ്റുള്ളവർ ഞെട്ടി അവളെ നോക്കി. അവളുടെ തലയിൽ ഹെൽമെറ്റ് ഉണ്ടായിരുന്നത് കൊണ്ട് അവർക്ക് മുഖം കാണാൻ കഴിഞ്ഞില്ല.

“വലിച്ചു കീറു റെവൻ ഇവരെ….”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.