നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1911

Views : 663516

അവൾ ആകെ ആശയക്കുഴപ്പത്തിൽ ആയിരുന്നു.. എന്തൊക്കെയോ സംഭവിച്ചു.. ആകെ ഒരു ഭയം… അവൾ മീനുവിന്റെ തലയിൽ തലോടി… അവൾ മരിച്ചവളെ പോലെ ഉറങ്ങുകയായിരുന്നു… ഒരു അനക്കം പോലും ഇല്ലാതെ..

***

മെയ്‌വൂൺ ഗ്രഹം..

ഞാൻ ഉറക്കം ഉണർന്നു.. കണ്ണ് തുറന്നു നോക്കി.. ഇരുട്ട് ആണ്.. ഞാൻ എവിടെ ആണെന്ന് എനിക്ക് ഒരു നിമിഷം മനസിലായില്ല..

മെല്ലെ മനസ്സിൽ എല്ലാം ഓടി വന്നു.. സ്കാർലെറ്റിനെ എതിരിട്ടതും അമ്മ വന്നതും അവസാനം മീനുവിനെ അവർ കൊണ്ടുവന്നതും, ഡാർക്ക് വേൾഡ് പോയതും…

അവിടെ നിന്നും മദർഷിപ് മെയ്‌വൂണിൽ കൊണ്ടുവന്ന വഴിയിൽ എനിക്ക് ബോധം മറഞ്ഞതും… ഞാൻ നിലത്തേക്ക് കസേരയിൽ നിന്നും വീഴുകയായിരുന്നു. ഡെൽറ്റയാണ് എന്നെ വാരി എടുത്തു എങ്ങോട്ടോ ഓടിയത്..

ഞാൻ ഇപ്പോൾ എവിടെ ആണ്? ഒന്നും കാണുന്നില്ല.. ഓഹ്‌ കണ്ണിൽ ഒരു ഗ്ലാസ് ഉണ്ട്..

ഞാൻ കൈ കൊണ്ട് അത് എടുത്തു മാറ്റി.. കണ്ണ് ചിമ്മി നോക്കി.

“വെൽക്കം ബാക്ക് സ്വീറ്റി….”

ആ ശബ്ദം കേട്ട് ഞാൻ നോക്കി. കിവെറ എന്റെ അടുത്ത് ഇരിക്കുന്നു..
ഞാൻ ചുറ്റും നോക്കി.. കറുത്ത കല്ലുകൾ പാകിയ റൂം.. ഇത് ഫിക്സിങ് റൂം ആണ്.. ഞാൻ എന്റെ വയർ തപ്പി നോക്കി..
ഇല്ല ഒരു പാട് പോലും ഇല്ല.. അവൾ പുഞ്ചിരിച്ചു.

“ഹൌ ടു യു ഫീൽ ?”

അവൾ എന്നോട് ചോദിച്ചു.. ഞാൻ എഴുന്നേറ്റ് ഇരുന്നു.. കാലുകൾ നിലത്തു വച്ചു.. കൈകാലുകൾ മടക്കി നോക്കി.. വേദന ഒന്നും ഇല്ല.. സുഖം തോന്നുന്നുണ്ട്.

“ഐ ഫീൽ ഗുഡ്…”

ഞാൻ അവളെ നോക്കി ചിരിച്ചു. അവൾ എന്നെ കൈ പിടിച്ചു എഴുന്നേൽപ്പിച്ചു.. ഞാൻ ഒന്ന് എഴുന്നേറ്റ് നടന്നു..
ഭിത്തിയിൽ നിന്നും കറുത്ത ഗ്ലാസ് ഭിത്തി തനിയെ തെന്നി മാറി. മെയ്‌വൂൺ.. സുന്ദരി ആയ മെയ്‌വൂൺ… എനിക്ക് വല്ലാത്ത സന്തോഷം തോന്നി അവിടുത്തെ ചൂടും കാറ്റും ദേഹത്ത് തട്ടിയപ്പോൾ…

കറുത്ത കെട്ടിടങ്ങൾ… കൃതിരിൻ പെണ്ണുങ്ങൾ.. കുട്ടികൾ.. അവരൊക്കെ ഓരോരോ തിരക്കുകളിൽ ആണ്.. ഒഴുകി പോകുന്ന വണ്ടികൾ.

പുറകിൽ നിന്നും രണ്ടു കൈകൾ എന്നെ ചുറ്റി വരിഞ്ഞു.. അവളുടെ സുഗന്ധം കൊണ്ട് എനിക്ക് ആളെ മനസിലായി… ട്രിനിറ്റി…

ഞാൻ അവളുടെ നേരെ തിരിഞ്ഞു.. അവൾ നെറ്റിയിൽ അവളുടെ നെറ്റി മുട്ടിച്ചു എന്നെ നോക്കി.. വാല് കൊണ്ട് എന്റെ കയ്യിൽ ചുറ്റി..

അങ്ങനെ നിന്നു അൽപ നേരം.. ഒന്നും മിണ്ടിയില്ല..

“വാ.. അമ്മ കാത്തു നിൽക്കുന്നു…”

അവൾ എന്റെ കൈ പിടിച്ചു.. അവൾ തന്ന തുണികൾ ചുറ്റി ഞാൻ അവളുടെ ഒപ്പം താഴേക്ക് നടന്നു.. കിവെറ താഴെ ഉണ്ടായിരുന്നു.

അമ്മ അവിടെ നിൽക്കുന്നുണ്ട്.. ഞാൻ ഓടി ചെന്നു.. എന്നെക്കണ്ടു അവളുടെ കണ്ണുകൾ വിടർന്നു… ഞാൻ അവളെ കെട്ടിപിടിച്ചു…

“അമ്മെ……”

അവൾ എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംബിച്ചു.. മെല്ലെ തലയിൽ തലോടി..

“വേദന വല്ലതും ഉണ്ടോ?”

Recent Stories

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, 😌🙂

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു 😜😜
      ❣️

      1. ഇല്ല 😂

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് 😍

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️🤍

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3😍

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe 😀

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com