നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

കുട്ടിയെ പൊതിഞ്ഞു പിടിച്ചു, എവിടെയും തട്ടാതെ, ആലസ്യവും ക്ഷീണവും ഒക്കെ മറന്നു ആ ജീവൻ അവളുടെ ജീവൻ കളയാൻ പാകത്തിന് വേദന നൽകി പുറത്തു വന്നു അതിനെ നെഞ്ചിൽ ചേർത്ത് പിടിച്ചു മാറിലെ അമൃത് പകർന്നു കൊടുക്കുമ്പോൾ അവളുടെ മുഖം അഭിമാനത്തിൽ നിറഞ്ഞിരിക്കും…

ഞാൻ അത് ഓർത്തു ഒന്ന് പുഞ്ചിരിച്ചു…. കണ്ണ് നിറഞ്ഞു..

“ഡെൽറ്റ എല്ലാം പറഞ്ഞില്ലേ? മീനുവിന്റെ കാര്യം..”

അവളുടെ ചോദ്യം ആണ് എന്നെ ഉണർത്തിയത്.. ഞാൻ ഒന്ന് ഞെട്ടി..

“പറഞ്ഞു.. പറഞ്ഞു.. അവരെ ഞാൻ കണ്ടു.. മീനു… അവൾക്ക് വല്ലാത്ത ഒരു മാറ്റം…”

ഞാൻ മെല്ലെ പറഞ്ഞു…

“ആ രത്‌നങ്ങളുടെ എനർജി അവളുടെ ശരീരത്തിൽ ഉണ്ടാകും… അവൾ വല്ലാതെ പ്രൊവോക് ആകാതെ നോക്കണം.. അത് അവളുടെ നിയന്ത്രണം കളയും..

എന്നാലും പേടിക്കണ്ട ആവശ്യം ഇല്ല.. അവളുടെ കഴുത്തിലെ രത്‌നം അവിടെ തന്നെ ഉണ്ടാകണം.
നിന്റെ പഴയ കുറുമ്പി മീനു അവിടെ തന്നെ ഉണ്ട്.. കേട്ടോടാ ചെക്കാ?”

ട്രിനിറ്റി എന്റെ കവിളിൽ തലോടി… ഞാൻ കുസൃതിയോടെ അവളുടെ വയറിൽ കൈ ഓടിച്ചു.. അവളെ അടുപ്പിച്ചു നിർത്തി പൊക്കിളിൽ ഒരു ഉമ്മ കൊടുത്തു… അവൾ എന്റെ തല ചുറ്റിപിടിച്ചു ചുംബിച്ചു.

നിമിഷ നേരം കൊണ്ട് അവളുടെ വസ്ത്രങ്ങൾ ഒക്കെ ഞാൻ വലിച്ചു ഊരി എറിഞ്ഞു അവളെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു..

***
കൊച്ചി.

“ഡിജിപി വന്നിട്ടുണ്ട്.. ചെല്ലാൻ പറഞ്ഞു.. ഇന്നലെ നടന്ന ഒരു കാര്യവും ആരും അറിയരുത്..

ചോദിച്ചാൽ, ഇന്നലെ നമ്മൾ പുറത്തു പോയപ്പോൾ ഒരു ബ്ലൈൻഡ് അറ്റാക്ക്… ആളെ കണ്ടില്ല എന്ന് പറയണം…”

മെറിൻ ലിസയെ അറിയിച്ചു.. അവർ ഫ്ലാറ്റിൽ നിന്നും ഉടനെ ഇറങ്ങി… നേരെ ഓഫീസിലേക്ക്..

ഡിജിപി അന്റോണിയോ മാർക്കസ്.. ആൾ വളരെ ഗൗരവത്തിൽ ആയിരുന്നു..

“മെറിൻ ആൻഡ് ലിസ… ഇരിക്ക്..”

അയാൾ അവരുടെ പേര് വിളിച്ച ശേഷം എന്തോ ഇരുന്നു ആലോചിച്ചു.. അവർ മെല്ലെ ഇരുന്നു..

“വാട്ട് ഹാപ്പെൻഡ് റ്റു യു? മുഴുവൻ പരിക്കുകൾ ആണല്ലോ?”

“അത് സർ….”

മെറിനെ അയാൾ പൂർത്തി ആക്കാൻ വിട്ടില്ല..

“റാണയുടെ പോസ്റ്റ് മൊർറ്റൊം റിപ്പോർട്ട് ആണ് ഇത്…”

അയാൾ ഒരു ഫയൽ എടുത്തു മേശയിൽ ഇട്ടു.. മെറിൻ ഒന്ന് പതറി.. ലിസ അവളെ അടിയിൽ കൂടെ ഒന്ന് തോണ്ടി..

“അയാളെ നിങ്ങൾ ടോർച്ചർ ചെയ്തിരുന്നു.. അയാളുടെ ജനനേന്ദ്രിയം നിങ്ങൾ ചതച്ചിട്ടുണ്ട്..
യൂറിൻ പോലും പോകാത്ത രീതിയിൽ. അയാളുടെ ശരീരം മുഴുവൻ ചതവ് ആണ്.. അവസാനം ഹെഡ് ഷോട്ട് കിട്ടി മരണം….അത് പ്ലാൻ ചെയ്തു കൊന്നതാണ് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ നിരസിക്കുമോ?”

അയാൾ സീറ്റിൽ ചാരി ഇരുന്നു ചോദിച്ചു. ഇരുവരെയും മാറി മാറി നോക്കി

മെറിൻ ലിസയെ ഒന്ന് നോക്കി…

“നിരസിക്കില്ല സർ…ആൻഡ് ഐ ഡോണ്ട് റിഗ്രറ്റ്..”

അവൾ മറുപടി കൊടുത്തപ്പോൾ അയാൾ ഒന്ന് ചിരിച്ചു..

“മെയ്‌ ഐ നോ വൈ?”

“സർ.. അന്ന് ഞങ്ങൾ ബുദ്ധിപൂർവം കളിച്ചിരുന്നില്ല എങ്കിൽ പത്തോളം ഗുണ്ടകൾ അടക്കം ഞങ്ങളെ രണ്ടുപേരെയും, വേറെ രണ്ടു പെൺകുട്ടികൾ അടക്കം ഗാങ്‌ റേപ്പ്‌ ചെയ്തു കൊന്നു എന്ന ന്യൂസ് ആയിരുന്നു സാറിനു പിറ്റേ ദിവസം കിട്ടുക.. അതും ഇതൊക്കെ പ്ലാൻ തയാറാക്കിയത് റാണയും ആയിരുന്നു…”

മെറിൻ ഉറച്ച ശബ്ദത്തിൽ മറുപടി കൊടുത്തു.. അയാൾ ഒന്ന് ആലോചിച്ചു.. കാര്യങ്ങൾ ഒക്കെ അയാൾക്ക് അറിയാം എന്ന് അവർക്ക് ബോധ്യം വന്നു. അയാളുടെ കുറ്റസമ്മതം നടത്തുന്ന വീഡിയോ അദ്ദേഹം കണ്ടതാണ്.

“ആ പെൺകുട്ടി ആരാണ്? റാണ കൊല്ലപ്പെട്ട സ്ഥലത്തു മരിച്ചു കിടന്നത്?”

“അവൾ ആണ് റാണയെ കൊന്ന ശേഷം സ്വയം ഷൂട്ട് ചെയ്തത്.. ഷി ഷോട്ട് മി ആൾസോ.. ആരാണെന്നു ഇതുവരെ അറിയില്ല… “

മെറിൻ മറുപടി കൊടുത്തു..

“അപ്പോൾ റാണയെ കൊന്നത് നിങ്ങൾ അല്ല?”

“അതിൽ ആണ് സർ എന്റെ കുറ്റബോധം. എന്റെ കൈകൊണ്ടു മരിക്കേണ്ടവൻ ആയിരുന്നു അവൻ…”

അത് കേട്ട് അയാൾ ചിരിച്ചു..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.