നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

അവിടെ നിന്ന ആയുധധാരി ആയ കൃതിരിൻ പെണ്ണ് എനിക്ക് വാതിൽ തുറന്നു തന്നു.. ഞാൻ അകത്തേക്ക് നടന്നു..

എന്റെ മുൻപിൽ കത്തുന്ന സ്വർണ കമ്പികൾ വല്ലാത്തൊരു ശബ്ദത്തോടെ മുകളിലേക്ക് ഉയർന്നു വഴി തെളിഞ്ഞു.

മുൻപോട്ട് നടന്നപ്പോൾ ഒരു കിളിക്കൂട് പോലെ വലിയ ഒരു സ്വർണകമ്പികൾ ഉള്ള കൂട്…

അവളെ ഞാൻ കണ്ടു.. എന്നെ വേട്ടയാടിയവൾ… സ്വർണ കമ്പികൾ ഉള്ള കൂട്, അതിന്റെ മുകളിലെ ഒരു കൊളുത്തിൽ സ്കാർലെറ്റ് കാലുകൾ കൊളുത്തി തല കീഴായി കിടന്നു ചിറകുകൾ താഴേക്ക് വിടർത്തി ഇട്ടിരിക്കുന്നു… അവൾ മെല്ലെ ആടുകയാണ്…

വല്ലാത്തൊരു ഭയം ജനിപ്പിക്കുന്ന കാഴ്ച.

ഞാൻ മെല്ലെ അതിന്റെ ചെറിയ വാതിലിൽ കൂടി അകത്തു കടന്നു.. ഭക്ഷണം കയ്യിൽ ഉണ്ടായിരുന്നത് ഞാൻ അവിടെ ഉണ്ടായിരുന്ന മേശയിൽ വച്ചു..

അവൾ എങ്ങനെ പ്രതികരിക്കും എന്ന് എനിക്ക് ചിന്തിക്കാൻ കൂടെ കഴിയുന്നില്ലായിരുന്നു..

ഇപ്പോൾ ഞാൻ അവളുടെ മുൻപിൽ ആണ്.. അവളുടെ ആട്ടം നിന്നു…

പെട്ടെന്ന് അവൾ കണ്ണ് തുറന്നു… കത്തുന്ന കണ്ണുകളിൽ എന്റെ പ്രതിബിംബം.

“നീ….!!!!!”

അവളുടെ അലർച്ച മെയ്‌വൂൺ മുഴുവൻ മുഴങ്ങി എന്നെനിക്ക് തോന്നി.. അത്രക്ക് ശബ്ദം.

അവൾ ചാടി നിലത്തിറങ്ങി ഓടി വന്നു എന്റെ കഴുത്തിൽ പിടിച്ചു പൊക്കി കൂടിന്റെ കമ്പികളിൽ അമർത്തി.. അവളുടെ കൊമ്പുകൾ എന്റെ കഴുത്തിൽ അമർത്തി..

കത്തുന്ന കണ്ണുകൾ..അവളെ ദേഷ്യം കൊണ്ട് വിറക്കുന്നു. എനിക്ക് ചിരി ആണ് വന്നത്….

“എന്താ? കൊല്ലുന്നില്ലേ?”

അവൾ അങ്ങനെ നിൽക്കുന്നത് കണ്ടപ്പോൾ ഞാൻ പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു… അവൾ എന്നെ നോക്കി..

“നിനക്ക് പേടി ഇല്ലേ?”

“നിന്നെ ഞാൻ എന്തിന് പേടിക്കണം.. നിനക്ക് എന്റെ ജീവൻ അല്ല വേണ്ടത്… നിന്റെ ആവശ്യം നടക്കണം എങ്കിൽ ഞാൻ ജീവനോടെ വേണം.. അല്ലെ?”

ഞാൻ കൈ നീട്ടി അവളുടെ മുടി ഒന്ന് ഒതുക്കി വച്ചു.. അവൾ എന്നെ നിലത്തു നിർത്തി പിന്തിരിഞ്ഞു നടന്നു…

അഴികളിൽ പിടിച്ചു പുറത്തേക്ക് നോക്കി നിന്നു.. അവളുടെ ചിറകും കൊമ്പും അപ്രത്യക്ഷം ആയി… അവൾ ഒരു വെളുത്ത ഗൗൺ ആണ് ധരിച്ചിരിക്കുന്നത്..

“നീ പൊയ്ക്കോളു…”

അവളുടെ സ്വരം…

“പോകുന്നില്ല.. ഇവിടെ വാ…”

ഞാൻ അവിടെ ഇരുന്നു അവളെ വിളിച്ചു..

“എന്തിനാ?”

തിരിച്ചു ചോദ്യം…

“ഇത് കഴിക്കാൻ. നീ ഭക്ഷണം കഴിക്കാത്തത് കൊണ്ട് നിന്റെ സഹോദരി വിഷമിച്ചു നടക്കുകയാണ്…”

“എനിക്ക് വേണ്ട…..”

അവൾ കുട്ടികളെ പോലെ വാശി കാണിക്കുന്നത് കണ്ടപ്പോൾ എനിക്ക് ചിരി വന്നു.. ചിരിക്കാൻ കഴിയില്ല. അവളുടെ ദേഷ്യം കൂടുകയേ ഉള്ളു.

“ഞാൻ വിളിച്ചാൽ നിനക്ക് വരാതിരിക്കാൻ ആകുമോ?”

ഞാൻ അത് ചോദിച്ചപ്പോൾ അവൾ തല ചെരിച്ചു എന്നെ നോക്കി.. എന്തോ ആലോചിച്ചു.. മെല്ലെ തിരിഞ്ഞു എന്റെ അടുത്ത് വന്നു ഇരുന്നു..

“നിനക്ക് എന്താ എന്നോട് ദേഷ്യം ഇല്ലാത്തത്?”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.