നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1911

Views : 663516

അപ്പോഴേക്കും അവൾ ചായ കൊണ്ടുവന്നിരുന്നു.. മെറിൻ അവളെ ഒന്ന് നോക്കി..

ജ്വലിക്കുന്ന സൗന്ദര്യം.. അവൾ ആ രത്‌നം ധരിച്ചത് കൊണ്ട് ആണ് അവളിൽ ആ മാറ്റം വന്നത് എന്ന് ഇവർ പറഞ്ഞു ധരിപ്പിച്ചിരുന്നു…

അവൾ മെറിന്റെ അടുത്ത് ഇരുന്നു മെറിന്റെ മെടഞ്ഞു മടക്കി വച്ച മുടി മെല്ലെ അഴിച്ചെടുക്കാൻ തുടങ്ങി..

****
മെയ്‌വൂൺ

ഞാൻ ഡിസംബറിന്റെ കൈ പിടിച്ചു നടന്നു വന്നു..

“ഒരു സംശയം….”

അവൾ അത് കേട്ട് ചിരിച്ചു..

“ചോദിക്ക് റോഷൻ…..”

“അവളെ ആ കിരീടം വച്ച് അടിമയാക്കാം എന്ന് പറഞ്ഞില്ലേ? എന്ത് കൊണ്ടാണ് നിങ്ങൾ ആ മാർഗം സ്വീകരിക്കാതെ ഇരുന്നത്?”

“റോഷൻ.. അവൾ എന്റെ സഹോദരി ആണ്.. കൂടാതെ കൃതിരിൻ ബ്രീഡ് ആയി വളരെ അടുപ്പം ഉള്ളവർ ആണ് ഞങ്ങൾ.. അത് ഞങ്ങൾക്ക് ചെയ്യാൻ ആകില്ല.. അവൾ സമ്മതിക്കുകയും ഇല്ല.. മീനാക്ഷി യോഗ്യ ആയില്ലായിരുന്നു എങ്കിൽ.. ഒരു പക്ഷെ ഞങ്ങൾ ആ വഴി തന്നെ ശ്രമിക്കുമായിരുന്നു…, പിന്നെ അതിൽ വേറെ ബുദ്ധിമുട്ടുകൾ കൂടെ ഉണ്ട്…”

അവൾ പറഞ്ഞത് എനിക്ക് മനസിലായി..

“നിനക്ക് അവളെ കാണണ്ടേ?? അവൾ ആരോടും മിണ്ടുന്നില്ല… ഭക്ഷണം പോലും കഴിക്കുന്നില്ല.”

ഡിസംബർ സങ്കടത്തോടെ പറഞ്ഞു.

“എനിക്ക് കാണണം… അവൾ ഇതൊക്കെ ചെയ്തത് എന്നെ കിട്ടാൻ അല്ലെ? നോക്കാം… അവളുടെ മനസ്സിൽ എന്താണെന്നു അറിയണം…”

ഡിസംബർ പുഞ്ചിരിച്ചു… ഞാനും..

ട്രിനിറ്റിയും ഡെൽറ്റയും അവിടെ ഉണ്ടായിരുന്നു.. ഞാൻ അവളുടെ കൈ കോർത്തു പിടിച്ചു നടക്കുന്നത് കണ്ടിട്ടും ട്രിനിറ്റിക്ക് ഒരു അസൂയയും ഇല്ല എന്നുള്ള കാര്യം ഞാൻ ശ്രദ്ധിച്ചു..

“ക്വീൻ നമ്മളെ വിളിച്ചു…”

ഡെൽറ്റ അത് പറഞ്ഞു വണ്ടിയിൽ കയറി.. ഞങ്ങളും അവളുടെ ഒപ്പം കയറി..

ഉടനെ തന്നെ വണ്ടി കൃതിരിൻ ലോകത്തിൽ കൂടി പാലസിലേക്ക് പാഞ്ഞു..

****

മെയ്‌വൂണിൽ തന്നെ കുറച്ചു മാറിയുള്ള ഒരു കെട്ടിടം.. അതിന്റെ ഉള്ളിൽ ഒരു ഇരുമ്പ് സെല്ലിൽ അവൾ ഇരിക്കുകയായിരുന്നു…

സ്കാർലെറ്റ്…

ഒരു കൃതിരിൻ പെണ്ണ് കൊണ്ടുപോയി കൊടുത്ത ഭക്ഷണം അവൾ തട്ടി എറിഞ്ഞു.

“ആരോടാണ് നിന്റെ വാശി? ഭക്ഷണം കഴിക്കു.. മെയ്‌വൂണിൽ ആരും വിശന്ന് ഇരിക്കാൻ പാടില്ല….”

അവൾ മെല്ലെ പറഞ്ഞു..

“പോ ദൂരെ..!!! എനിക്ക് കാണണ്ട ആരെയും…..”

അവൾ അലറിക്കൊണ്ട് ചിറക് വിടർത്തി സ്വയം പൊതിഞ്ഞു നിന്നു..

Recent Stories

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, 😌🙂

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു 😜😜
      ❣️

      1. ഇല്ല 😂

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് 😍

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️🤍

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3😍

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe 😀

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com