നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1911

Views : 663516

അത് കൊണ്ട് അവളിലേക്ക് കൂടുതൽ ശക്തി കയറിയില്ല.. അല്ലെങ്കിൽ അവൾ കണ്ടവരെ ഒക്കെ കൊന്നേനെ.. “

അവൾ പറഞ്ഞു നിർത്തി.. എന്നെ നോക്കി..

“അവൾക്ക് എന്തെങ്കിലും മാറ്റം ഉണ്ടാകുമോ? അവളുടെ ജീവനോ അങ്ങനെ എന്തെങ്കിലും?”

ഞാൻ ആധിയോടെ ആണ് ചോദിച്ചത്..

“ഇല്ല റോഷൻ.. ആ രത്‌നത്തിന്റെ എനർജി അവളുടെ ശരീരത്തിനെ പാകപ്പെടുത്തിയിട്ടുണ്ട്..
അവൾ പഴയ മീനു തന്നെ ആണ്. എന്നാൽ അവൾക്ക് ഇനി അസുഖങ്ങൾ ഒന്നും വരില്ല.. ഒരിക്കലും അവളുടെ ശരീരം മോശം ആകില്ല.. അതെ പോലെ സൗന്ദര്യം.. അത് കൂടുകയല്ലാതെ കുറയില്ല… നീ പേടിക്കണ്ട.. അവൾ നിന്നെ കാത്തു ഇരിക്കുന്നുണ്ടാകും ഇപ്പോൾ….”

ഡെൽറ്റ ഒരു പുഞ്ചിരിയോടെ ആണ് പറഞ്ഞത്.. ഞാൻ കുറെ നേരം ആലോചിച്ചിരുന്നു.

“എന്നാലും എനിക്ക് വേണ്ടി… അവളെ.. എങ്ങാനും തെറ്റിപോയിരുന്നു എങ്കിൽ….”

ഞാൻ സങ്കടത്തോടെ അവളെ നോക്കി..

“റോഷൻ.. അതൊന്നും ഒരിക്കലും തെറ്റില്ല.. റോഷനെ ഭൂമിയിൽ നിന്നും ഇത്ര ദൂരെ കൊണ്ടുവരാൻ കഴിഞ്ഞ ഞങ്ങളെ എന്തിന് സംശയിക്കണം? നിങ്ങളുടെ ഒക്കെ ചിന്തകളുടെ അപ്പുറം ആണ് ഇവിടെ കാര്യങ്ങൾ.. പ്ലീസ്… ഇനിയെങ്കിലും കാര്യങ്ങൾ മുഴുവൻ കേട്ട് കഴിഞ്ഞു പ്രതികരിക്കുക.. നീ അവൾ ഉറങ്ങി കിടക്കുന്നത് കണ്ടതാണ്.. എന്നിട്ടും നീ എന്നെ ഉപദ്രവിച്ചു…”

അവൾ പരിഭവം പറഞ്ഞപ്പോൾ ഞാൻ അവളുടെ കൈ പിടിച്ചു..

“സോറി.. ശരിയാണ്…എന്നാലും കേട്ടപ്പോൾ.. എനിക്ക് അവളെ കാണാൻ തോന്നുന്നു….”

അവൾ അത് കേട്ട് ചിരിച്ചു..

“കാണണോ?”

“എങ്ങനെ?”

“കാണിക്കാം.. നീ വാ….ദുഷ്ട്ടൻ.. കഴുത്തു വേദനിക്കുന്നു… “

അവൾ എന്റെ കൈ പിടിച്ചപ്പോൾ ഞാൻ ചമ്മലോടെ പുറകെ പോയി.. വേണ്ടായിരുന്നു.. അല്ലെങ്കിലും എടുത്തു ചാട്ടം കൂടുതൽ ആണ്.. ഛെ…

****

ശോഭ അപാർട്മെന്റ്. കൊച്ചി..

“അവൾ എണീറ്റില്ലേ?”

രാവിലെ പത്തു മണി ആയിട്ടും മീനു എണീറ്റിട്ടില്ല.. മെറിൻ ഹാളിൽ ഇരിക്കുകയായിരുന്നു. ലിസയും അനാബെല്ലും അപ്പുറത്തെ ഫ്ലാറ്റിൽ റെസ്റ്റിൽ ആണ്..

“ഇല്ല ചേച്ചി…”

അർച്ചന അടുക്കളയിൽ നിന്നും വിളിച്ചു പറഞ്ഞു.. മെറിൻ മെല്ലെ എഴുനേറ്റ് അവൾ കിടന്ന റൂമിൽ എത്തി..

മലർന്നു കിടക്കുന്ന മീനു.. അവൾക്ക് എന്തൊക്കെയോ പ്രേതെകതകൾ തോന്നി മെറിൻ അടുത്ത് ചെന്നു.. അവൾ അതിശയിച്ചു പോയി..

അവളുടെ കറുത്ത മുടി പകുതി ഭാഗം ചുവന്ന നിറം ആയിരിക്കുന്നു.. അധരങ്ങൾ തുടുത്ത ചാമ്പക്ക പോലെ.. കവിളുകൾ ചുവന്ന്.. അകെ മൊത്തം വല്ലാത്തൊരു ആകർഷണം.. രത്‌നങ്ങളുടെ ശക്തി ആയിരിക്കും എന്ന് മെറിൻ ഊഹിച്ചു.

“മീനു?”

മെറിൻ മെല്ലെ അവളെ തൊട്ടു നോക്കി…

“ആആആആ………എന്നെ കൊന്നു….!”

അലറി വിളിച്ചു കൊണ്ട് അവൾ ചാടി എഴുന്നേറ്റ് ബെഡിൽ ഇരുന്നു പകച്ചു ചുറ്റും നോക്കി.. മെറിൻ ഞെട്ടി പുറകോട്ട് ചാടിപ്പോയി..

Recent Stories

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, 😌🙂

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു 😜😜
      ❣️

      1. ഇല്ല 😂

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് 😍

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️🤍

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3😍

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe 😀

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com