നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

അവൾ ചുറ്റിയിരുന്ന ടവൽ അഴിച്ചു നിലത്തിട്ടു.. ഏതോ ദൈവം കൈകൊണ്ടു ഉണ്ടാക്കിയത് പോലെയുള്ള വെണ്ണക്കൽ പോലെയുള്ള ശരീരം അവൾ ഒന്ന് ആസ്വദിച്ചു..

തനിക്ക് ചേർന്ന പേര് തന്നെയാണ് അപ്പനും അമ്മയും തന്നത് എന്ന് അവൾ പുഞ്ചിരിയോടെ ഓർത്തുകൊണ്ട് അലമാര തുറന്നു ഒരു ലെഗ്ഗിൻസും അയഞ്ഞ ഒരു ബനിയനും അണിഞ്ഞു..

മുടി മുകളിലേക്ക് കെട്ടി വച്ചു.. തെറിച്ച അധരങ്ങൾ അവൾ ഒന്ന് കടിച്ചപ്പോൾ അതിന്റെ ചുവന്ന നിറം ഒന്ന് കൂടെ കൂടി..

ഡോറിൽ മുട്ട് കേട്ടപ്പോൾ അവൾ പോയി വാതിൽ തുറന്നു.. ജോലിക്കാരി സുകന്യ ആണ്.

“മാം.. കാണാൻ ആള് വന്നിരിക്കുന്നു…”

അവൾ പറഞ്ഞപ്പോൾ ക്ലിയോപാട്ര അതിശയത്തോടെ ക്ലോക്കിൽ നോക്കി.. സമയം 12 മണി..

“ഈ സമയത്ത്? പോകാൻ പറ സുകന്യേ.. എന്താ ഇത്”

അവൾക്ക് ദേഷ്യം വന്നു..

“മാം.. ഒരു പെണ്ണ് ആണ്.. പറഞ്ഞിട്ട് കേൾക്കുന്നില്ല.. “

“പെണ്ണോ? ഓ ഗോഡ്.. ഫൈൻ.. “

അവൾ ചവിട്ടി കുലുക്കി ഹാളിലേക്ക് ചെന്നു.. സുകന്യ ഒരു ചിരിയോടെ അടുക്കളയിലേക്കും..

ഹാളിൽ നിന്നത് കറുത്ത വേഷം അണിഞ്ഞ ഒരു സുന്ദരി ആയിരുന്നു.. സ്വർണ നിറമുള്ള മുടി. തുടുത്ത കവിളുകൾ.. ആകർഷണം ഉള്ള കണ്ണുകൾ..

“ഹെയ്‌.. സോറി.. ആം മിഷേൽ… മനഃപൂർവം അല്ല.. ഒരു കാര്യം പറയാൻ ഉണ്ട്….”

അവൾ ഇങ്ങോട്ട് പറഞ്ഞപ്പോൾ ക്ലിയോപാട്ര അവളെ ഒന്ന് ഓടിച്ചു നോക്കി.. തെറിച്ചു നിൽക്കുന്ന അവയവഭംഗി…നോട്ടം കണ്ടിട്ട് ആകാം അവളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.

“വാട് ടു യു വാണ്ട്? ഈ സമയത്ത്?”

ക്ലിയോപാട്ര ചോദിച്ചു..

“മാം.. എന്നെപോലെ സുന്ദരികളെ ഇഷ്ടമാണല്ലേ….?”

അവളുടെ ചോദ്യം ക്ലിയോപാട്രയെ ഒന്ന് ഞെട്ടിച്ചു.. ആർക്കും അറിയാത്ത ഒരു കാര്യം അവൾ എങ്ങനെ അറിഞ്ഞു?

“വാട്ട്? നിനക്ക് എന്താ വേണ്ടത്?”

“എന്നെപോലെ.. എന്നെക്കാളും കൂടുതൽ സൗന്ദര്യം ഉള്ളവർ.. ഏതു പ്രായത്തിൽ ഉള്ളവരും.. സ്നേഹിച്ചു കൊല്ലും നിങ്ങളെ അവർ… “

അവൾ മെല്ലെ പറഞ്ഞു അടുത്ത് വന്നപ്പോൾ ക്ലിയോപാട്ര ഒന്ന് വിയർത്തു..

അവൾ തൊട്ടടുത്ത് വന്നു.. അവളുടെ നിശ്വാസം.. അവളുടെ കൈകൾ അവൾ കയ്യിൽ കോർത്തു…

“വിളിച്ചാൽ മാത്രം മതി.. സ്വർഗം ഭൂമിയിൽ തന്നെ ആണ്… മിസ് ക്ലിയോപാട്ര… സുന്ദരികളിൽ സുന്ദരി….”

മിഷേൽ അവളുടെ അധരങ്ങൾ അടുപ്പിച്ചു ക്ലിയോപാട്രയുടെ ചുണ്ടിൽ ഒരു മുത്തം കൊടുത്ത ശേഷം തിരിഞ്ഞു നടന്നു..

അവൾ പുറത്തേക്ക് പോയപ്പോൾ ക്ലിയോപാട്ര കയ്യിലേക്ക് നോക്കി.. ഒരു കറുത്ത വിസിറ്റിംഗ് കാർഡ് കയ്യിൽ.. അതിൽ ഒരു ഫോൺ നമ്പർ..

“വാട്ട് ദി ഫക്ക് വാസ് ദാറ്റ്.!”

അവൾ ഒരു ചിരിയോടെ അകത്തേക്ക് നടന്നു കാർഡ് ബെഡിൽ ഇട്ടു..

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.