നിയോഗം 2 Dark World Climax (മാലാഖയുടെ കാമുകൻ) 1912

അവൾ പറഞ്ഞത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു… ഇവർ എന്നെ സ്നേഹിക്കുന്നതിന്റെ ആഴം… അത് വളരെ കൂടുതൽ ആണ്.

അർച്ചനയെ മെല്ലിറ്റ പിടിച്ചു വെക്കുന്നതും മീനുവിന്റെ വായിലേക്ക് ഡെൽറ്റ ബലമായി എന്തോ ദ്രാവകം ഒഴിച്ച് കൊടുക്കുന്നതും ഞാൻ കണ്ടു.. അതെ പോലെ അർച്ചനയുടെ വായിലും അവൾ ഒഴിച്ച് കൊടുത്തു… എനിക്ക് പോയി പ്രതികരിക്കാൻ തോന്നി…. കഴിഞ്ഞില്ല

“ഷി ഈസ് ഡെഡ്…”

മെല്ലിറ്റ മീനുവിനെ തൊട്ടുനോക്കിയ ശേഷം ഡെൽറ്റയോട് പറഞ്ഞു..
ഡെൽറ്റ അവളുടെ ശരീരത്തിൽ ഉണ്ടായിരുന്ന തുണികൾ അഴിച്ചു മാറ്റി അവളെ പൂർണ നഗ്ന ആക്കി.. കടഞ്ഞെടുത്ത വെണ്ണക്കൽ ശിൽപം പോലെ മീനു…

അവളിൽ ജീവൻ ഇല്ല എന്ന കാര്യം എന്റെ മനസ്സിൽ വന്നു..

അവളുടെ ശരീരം എന്തോ വച്ച് തുടച്ച ശേഷം അവൾ മീനുവിനെ ഒരു വെളുത്ത ഗൗൺ ധരിപ്പിച്ചു.. അതിനു ശേഷം ഒരു കസേരയിൽ ഇരുത്തി..

ആദ്യം അവളുടെ കഴുത്തിൽ ഒരു നീല രത്‌നം കെട്ടി.. അതിനു ശേഷം മെല്ലിറ്റ ആണ് ആ കിരീടം പുറത്തു എടുത്തത്..

ക്വീൻ റൂമിൽ എത്തി… മീനുവിന്റെ മുടി പുറകിൽ ആക്കി അവൾ ആ കിരീടം മീനുവിന്റെ തലയിൽ ഉറപ്പിച്ചു വച്ചു.. അതിൽ നിന്നും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചം അവളുടെ ശരീരത്തിൽ കയറി… അത് അവളുടെ ദേഹം മൊത്തം പാഞ്ഞു നടന്നു.

അലറിക്കൊണ്ട് ചാടി എഴുന്നേറ്റ മീനു ചുറ്റും നോക്കി അതി ശക്തം ആയി അലറി..

അവളെ പിടിച്ചു ഇരുത്താൻ നൊക്കിയ ഡെൽറ്റയേ അവൾ കൈവീശി അടിച്ചു തെറിപ്പിച്ചു.. അവൾ ഭിത്തിയിൽ അടിച്ചാണ് വീണത്.

മെല്ലിറ്റയുടെ കഴുത്തിൽ പിടിച്ചു പൊക്കി നിർത്തി അവൾ കത്തുന്ന കണ്ണുകളും ആയി നിന്ന് അലറി…

ഞാൻ അമ്പരന്നു പോയി.. ഉടനെ ക്വീൻ അവളുടെ കഴുത്തിൽ കിടന്ന രത്‌നം അവളുടെ ഗൗണിന്റെ ഉള്ളിലേക്ക് ഇട്ടു അവളുടെ കഴുത്തിൽ തൊടുവിച്ചു…

അതോടെ അവളുടെ ശരീരത്തിൽ നിന്ന വെളിച്ചം ആ കല്ലിലേക്ക് കയറി.. മെല്ലിറ്റയെ അവൾ നിലത്തിട്ടു.. ശാന്തയായി നിന്ന് ക്വീനിനെ നോക്കി…

“നിന്റെ ഭർത്താവ് അപകടത്തിൽ ആണ്.. സഹായിക്കാൻ തയാറാണോ നീ?”

ക്വീൻ ചോദിച്ചപ്പോൾ അവൾ കൂമ്പിയ മിഴികൾ പൊക്കി നോക്കി..

“തയാറാണ്…”

അവളുടെ മറുപടി കേട്ട ഉടനെ മെല്ലിറ്റ അവളുടെ തലയിലെ രത്‌നം ഒരു കട്ടി തുണി വച്ച് കെട്ടി…

“നിന്റെ ഭർത്താവിനെ കൊല്ലാൻ നോക്കുന്നവളെ നീ ഇതുവച്ചു എതിരിടണം…ഞാൻ പറയുമ്പോൾ മാത്രം.. അനുസരിക്കുമോ?”

“അനുസരിക്കും…”

“നല്ല കുട്ടി..”

ക്വീൻ അത് പറഞ്ഞു വാൾ ആ ഗൗണിന്റെ പുറകിൽ ഉള്ളിലേക്ക് കയറ്റി വച്ചു.. അതിനു ശേഷം അവളെ കൈ പിടിച്ചു ബാൽക്കണിയിൽ കൊണ്ടുവന്നു.. അവൾ ഒരു മയക്കത്തിൽ പോലെ ആയിരുന്നു.

അടുത്ത് വന്ന സ്‌പേസ്‌ഷിപ്പിൽ അവളെ കയറ്റി.. അത് വെടിച്ചില്ലു പോലെ പോയപ്പോൾ ഞാനും അതിന്റെ പുറകെ പോയി….

ആ സ്ഥലം എത്തി.. സ്പേസ്ഷിപ് നിലത്തു ഉറച്ചു.

“നമ്മൾ വൈകി.. ഗോ ഡെൽറ്റ…..!”

ക്വീൻ അലറിയപ്പോൾ ചാടി ഇറങ്ങി ഓടി പോകുന്ന ഡെൽറ്റ. അവളുടെ ഓട്ടം വല്ലാത്ത വേഗതയിൽ ആയിരുന്നു.

ഞാൻ പുറകെ പോയി.. ഡെൽറ്റ സ്കാർലെറ്റിനെ എതിരിട്ടത് ഞാൻ കണ്ടു.. അവൾ എന്റെ കൈ പിടിച്ചു പൊക്കിയതും.

ആ ഹാളിന്റെ ഉള്ളിലേക്ക് ക്വീൻ കയറിയപ്പോൾ ഞാൻ എന്നെത്തന്നെ കണ്ടു.. അമ്മയെ കണ്ടു സന്തോഷം കൊണ്ട് കരയുന്ന ഞാൻ……

“ഇനി കണ്ണ് തുറന്നോളൂ…..”

167 Comments

  1. എന്നാലും ഇത്രയും ഹോപ് ഉള്ള കഥ kk ന്നു എടുത്ത് കളയണ്ടാർന്നു

  2. Pdf kittumo, ??

  3. അപ്പോ ഇന്ന് പൂരം തുടങ്ങുവല്ലേ.. ഏട്ടാ❤️

    1. കാമുകൻ

      ചേച്ചിക് ഇരിക്ക പൊറുതി ഇല്ല എന്ന് തോന്നുന്നു ??
      ❣️

      1. ഇല്ല ?

      2. ബ്രോ വേറെ കഥകൾ ഉള്ള സൈറ്റ് ഉണ്ടോ

        1. കാമുകൻ

          ഉണ്ടല്ലോ….
          But പേര് പറയാൻ പറ്റില്ല

          1. 7012221931 ethil aa website name onnu send chyoumo

        2. Niyogam 3 thudangiyo bro

  4. എപ്പോൾ എത്തും .. ഇന്ന് വരുമെന്ന് പറഞ്ഞിട്ടു കാണുന്നില്ലല്ലോ.. കട്ട വെയ്റ്റിംഗ് ആണ് ?

    1. വൈകിട്ട് 7 മണിക്ക്

  5. ബ്രോ വേറെ സൈറ്റ് ഉണ്ടോ

  6. Bro appurath ninn ella story um remove chrythalle vallatha chathi aayipoyi
    N3 avide thanne post cheythoode bro n3 okke vaayikkanamenkil avide thanne vaayikkanam athinta feel onnu veere aanu

  7. niyogam 1 & 2 pdf post cheyyumo

  8. MK ബ്രോ നിയോഗം Season 3 ഉം Happy Ending തന്നെ ആയിരിക്കും എന്ന് പ്രതീക്ഷിക്കുന്നു

  9. അപ്പോൾ നാളെയല്ലേ ✡️?

      1. An angelic beauty ഇവിടെ പോസ്റ്റ്‌ ചെയ്യുമോ…. plssss…..

      2. 75+ ദിവസത്തെ കാത്തിരിപ്പിനോടുവിൽ നാളെ 7മണിക്ക് N3?

        കാമുകാ വെയ്റ്റിംഗ് ആണ്

        (Note അപ്പുറത്ത് നിന്ന് വായിച്ചവർക്ക് ആണ് 75+ ഇവിടെ നിന്ന്വെ ആദ്യമായി വായിച്ചവർക്ക് വെറും 4Days)…

        1. Athe ?

      3. വേറെ സൈറ്റ് ഉണ്ടെങ്കിൽ അതിന്റ പേര് പറഞ്ഞു തരുമോ

  10. *വിനോദ്കുമാർ G*❤

    കാത്തിരിക്കുന്നു ♥❤❤♥♥♥♥♥♥❤❤♥♥♥

Comments are closed.